ആയിശ സജന, നടുവത്ത്
ഹൈന്ദവ മതത്തിൽ നിന്നും ഇസ്ലാമിലേക്ക്
ആയിശ സജന എഴുതുന്നുണ്ട്ജ ന്മംകൊണ്ട് മതങ്ങൾ പലപ്പോഴും പലർക്കും വ്യത്യസ്തമാണ് . വിഭിന്നമായ വിശ്വാസങ്ങളും ചിന്താധാരകളും. പലതിലും വിശ്വസിക്കു ന്നവർ, തീരെ വിശ്വസിക്കാത്ത ചിലർ. ബഹുദൈവ വിശ്വാസി, ഈശ്വര വിശ്വാസി, ഏകദൈവ വിശ്വാസി, യുക്തിവാദി, നിരീശ്വരവാദി അങ്ങനെ യങ്ങനെ.. ഇവയെല്ലാം ആത്യന്തികമായി ലക്ഷ്യമിടുന്നത് മനുഷ്യജ ന്മത്തിന്റെ മോക്ഷത്തെ തന്നെയാണ്. ഇങ്ങനെ ഒരു ജന്മസായൂജ്യമുണ്ട് എന്നതുകൊണ്ട് തന്നെ അത് എവിടെ നിന്ന് എന്നു കൂടി ചികഞ്ഞ ഷിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും മോക്ഷത്തിന്റെ മാർഗം ഇസ്ലാം തന്നെയാണ്. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. ഏകനായ സ്രഷ്ടാ വിൽ ജീവിതത്തെ സമർപ്പിക്കുക വഴി ഇഹത്തിലും പരത്തിലും കരഗ തമാകുന്ന സമാധാനമാണ് ഇസ്ലാം. അത് അറിയാനും ഉൾക്കൊള്ളാ നും സത്യമതത്തിലേക്ക് തിരിച്ചുവരാനും സാധിച്ച ഒരാളാണ് ആയിശ സജന,
അവൾ പറയുന്നു മാതാപിതാക്കൾ പഠിപ്പിച്ചതായി രുന്നു മതം അതല്ലാതെ മറ്റൊന്നും അവൾക് അറിയില്ലായിരുന്നു . ദിവസവും വീട്ടിലെ പൂജാമുറിയിൽ നിന്നുകൊണ്ടുള്ള പ്രാർഥന, വിശേഷദിവസങ്ങളിലോ ഒഴിവുദിവസങ്ങളിലോ അടുത്തു ള്ള ക്ഷേത്രദർശനം. അതിനെത്തുടർന്നുള്ള ചെറിയ ചെറിയ ആചാര ങ്ങളും അനുഷ്ഠാനങ്ങളും. ഇവിടെ തുടങ്ങുന്നു അവളുടെ മതവിദ്യാഭ്യാ സം. അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്നതാണ് അവളുടെ കുടുംബം.അവളുടെ അച്ഛൻ ഒരു തികഞ്ഞ ഈശ്വരവിശ്വാസിയാണ്. ഭക്തിയെന്നാൽ ഭയമാണ് എന്നാണ് പലപ്പോഴും അച്ഛനിൽ നിന്നു മനസ്സിലാക്കാൻ സാധിച്ചിരുന്നത് എന്ന് അവൾ പറയുന്നു . കുളി കഴിഞ്ഞു വന്നാൽ വീട്ടിലെ പൂജാമുറിയിൽ നിന്നും സാഷ്ടാംഗം ചെയ്ത് അച്ഛൻ പ്രാർഥിക്കാറുണ്ട്. അച്ഛനെ അനു കരിക്കുകയായിരുന്നുഅവളുടെ പതിവ്. അൽപം ശബ്ദത്തിൽ പ്രാർഥിച്ചി രുന്ന അച്ഛന്റെ പ്രാർഥനകൾ പലതും അവൾ മനഃപാഠമാക്കിയിരുന്നു. അതിലൊന്നിങ്ങനെയായിരുന്നു: രക്ഷിക്കണേ, ഞങ്ങളെ ശിക്ഷിക്കരുതേ, അവളുടെ വീടിന്റെ തൊട്ടുമുന്നിലായി താമസിച്ചിരുന്നത് ഒരു മുസ്ലിം കുടുംബമായിരുന്നു. അവരുടെ വസ്ത്രധാരണത്തിലുള്ള ചെറിയ ഒരു മാറ്റവും സംസാരശൈലിയിലുള്ള വ്യത്യാസവുമല്ലാതെ ഞങ്ങളും അവരും തമ്മിൽ വലിയൊരന്തരം എന്റെ ദൃഷ്ടിയിൽ പെട്ടിട്ടില്ലായിരു ന്നുഎന്ന് അവൾ പറയുന്നു . എന്നാൽ വളരെപ്പെട്ടെന്നായിരുന്നു അവരുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ സംഭവിച്ചത്. അലസമായി വസ്ത്രം ധരിച്ചിരുന്ന അവിടുത്തെ സ്ത്രീകൾ മുൻകയ്യും മുഖമൊഴിച്ചുള്ള ഭാഗം വളരെ വൃത്തിയായി മറയ് ക്കാൻ തുടങ്ങി. തൊട്ടടുത്ത് ഒരു പള്ളി വന്നതിനെ തുടർന്ന് വെള്ളി യാഴ്ച ദിവസങ്ങളിൽ പള്ളിയിലേക്ക് പോകുന്നത് പലപ്പോഴും കണ്ടി ട്ടുണ്ട്. മതപഠന ക്ലാസുകളുണ്ടെന്ന് പറഞ്ഞു കുടുംബമൊന്നിച്ച് വൈകു ന്നേരങ്ങളിൽ പുറത്തു പോകാറുണ്ട്. വീട്ടിൽ താക്കോൽപിക്കാൻ അവർ വരുമ്പോൾ ലഭിക്കുന്നതാണ് ഈ വാർത്ത ക്ലാസു കഴിഞ്ഞാൽ പിറ്റേദിവസം അമ്മയോട് അവിടെ കേട്ടത് പറയാറുണ്ട്. ചിലപ്പോഴെല്ലാം അമ്മയുടെ അടുത്തിരുന്ന് അവളും കേൾക്കാറുണ്ടായിരുന്നു. വളരെ സാധാരണ രീതിയിൽ സംസാരിച്ചിരുന്ന അവർ പിന്നീട് ഗൗരവമേറിയ വിഷയങ്ങളിൽ ആത്മാർഥമായി സംസാരിക്കുന്നതായി അവൾ പറയുന്നു .
ഒരു ഒഴിവുദിവസം അമ്പലത്തിൽ നിന്നും അവൾ മടങ്ങി വരുന്ന സമയത്ത് അയൽവാസിയായ ആ വീട്ടിലെ കുട്ടിയെ കണ്ടു.
രാവിലെത്തന്നെ എവി ടുന്നു വരുകയാണെന്നവൾ അന്വേഷിച്ചു.
അവൾ പറഞ്ഞു അമ്പലത്തിൽ പോയിവരുന്നതാണെന്നു മറുപടി പറഞ്ഞു.
ഉടനെ തന്നെ അവൾ ചോദിച്ചു: “രാവിലെത്തന്നെ അമ്പലത്തിൽ പോയി ഒന്നും കേൾ ക്കുകയും കാണുകയും ചെയ്യാത്ത കല്ലിനോടും മണ്ണിനോടും എന്ത് പ്രാർഥിക്കാനാ".കല്ലിനും മണ്ണിനും നമ്മുടെ പ്രാർഥന മനസ്സിലാകുമോ?
ഇത് കേട്ടപ്പോൾ അവളുടെ ഉള്ളിൽ രോഷം പതഞ്ഞു വന്നെങ്കിലും മുഖ അതു പ്രകടിപ്പിക്കാതെ എന്തൊക്കെയോ ഒപ്പിച്ചു പറഞ്ഞുകൊണ്ട് അവൾ നടന്നു. നല്ലൊരു മറുപടി (അവളോട്) പറയാൻ സാധിക്കാത്തതിൽ അവൾക്പ്ര യാസം തോന്നി. സത്യത്തിൽ എന്തായിരിക്കും അതി ന്റെ മറുപടി എന്ന് അവൾ ഒരുപാട് ചിന്തിച്ചു. അമ്പലത്തിന്റെ ഉള്ളിന്റെ ഉള്ളിലിരിക്കുന്ന ദൈവം അവൾ പറഞ്ഞപോലെ വെറുമൊരു ശിലയല്ലേ. വീടിന്റെ പൂജാമുറിയിലിരിക്കുന്ന കൃഷ്ണൻ മണ്ണല്ലേ? എങ്കിലും അവയിൽ ദിവ്യത്വമില്ലെന്ന് അവൾക്ചി ന്തിക്കുവാൻ പോലും വയ്യ എന്ന് അവൾ പറയുന്നു . കാല ങ്ങളായി അടിയുറച്ച വിശ്വാസവും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും അവളുടെ മനസ്സിൽ കിടന്നു പുകഞ്ഞു.
അവൾ പറയുന്നു . അതിനെത്തുടർന്ന് ഒരു സംഭവം ഉണ്ടായി. ഏതാനും ദിവസങ്ങൾക്ക് ശേഷം അടച്ചിട്ട വീട്ടിലേക്ക് അവർ വരികയായിരുന്നു. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള പൂജാമുറിയിൽ ബിംബങ്ങൾ ഇരിക്കുന്ന സ്റ്റാന്റിന്റെ അരികിലുള്ള ജനലിന് വാതിലുകൾ ഇല്ലായിരുന്നു. അതിലൂടെ ഒരു കോഴി കയറി സ്റ്റാന്റിൽ ഇരിപ്പുറപ്പിച്ചിരുന്നു. അവരുടെ ശബ്ദം കേട്ട് ഭയന്ന കോഴി വെപ്രാളപ്പെട്ട് ജനൽ വഴി പുറത്തേക്ക് കയറി.... കോഴി യുടെ ചിറകടിയുടെ ശക്തിയിൽ ഒരു ശ്രീകൃഷ്ണ പ്രതിമ രണ്ടു ഭാഗങ്ങ ളായി നിലംപതിച്ചു. അവളുടെ അച്ഛനും അമ്മയും ചേച്ചിയും കൃതിയിൽ ഓടിച്ചെ ന്ന് ശിലാവിഗ്രഹം എടുത്തു. പിന്നീട് മൂവരും ചേർന്ന് പശ വെച്ച് ഒട്ടിക്കാ നുള്ള ശ്രമവും മറ്റും. അതിനിടയിൽ ദുശ്ശകുനമാണല്ലോ എന്ന അവളുടെ അച്ഛന് വിലയിരുത്തി .എന്ന് അവൾ പറയുന്നു .
പക്ഷെ, അവളിലത് വല്ലാത്തൊരു ചിന്തയാണുണർത്തിയത്. ഒരു കോഴിയിൽ നിന്നുപോലും രക്ഷപ്പെടാൻ സാധിക്കാത്ത ഈ ശ്രീകൃഷ് ണൻ എങ്ങനെയാണ് എന്റെ കുടുംബത്തെ രക്ഷിക്കുക അവളിൽ പെട്ടെന്ന് കടന്നുവന്നത് അച്ഛൻ നിത്യവും ഉരുവിടാറുള്ള മനഃപാ ഠമാക്കിയ ആ പ്രാർഥനയായിരുന്നു. “രക്ഷിക്കണേ ഞങ്ങളെ ശിക്ഷികരുതേ "
നോക്കുമ്പോൾ പൊട്ടിയ പ്രതിമ ശരിക്കും മണ്ണ്.... അവൾക്ഒ രുപാടിഷ്ടമായിരുന്ന മഞ്ഞപ്പട്ടണിഞ്ഞ ആ ശ്രീകൃഷ്ണ പ്രതിമയോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അസ്വസ്ഥയായ അവൾ മനഃശാന്തി ക്കുവേണ്ടി അയൽവാസികളുടെ അടുത്തേക്കുപോയി.നടന്ന സംഭവം അവരെ അറിയിച്ചു. തുടർന്ന് അവൾക്പ രിചയമി ല്ലാത്ത യഥാർഥ സ്രഷ്ടാവിനെക്കുറിച്ചവർ വിവരിച്ചു തന്നു .എന്ന് അവൾ പറയുന്നു .
അവരുടെ വായിൽ നിന്നും വളരെ സാധാരണമായ ഭാഷയിലും ശൈലിയിലും പ്രപഞ്ചനാഥനെക്കുറിച്ച് അവളറിഞ്ഞു . ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് നിയന്ത്രിക്കുന്നവനായ അവൻ ഏകനായ അല്ലാഹുവാകു ന്നു. അവനല്ലാതെ ആരാധനക്കും സ്തുതികൾക്കും അർഹനായവൻമറ്റാരുമില്ല. സ്ഥലകാല നൈരന്തര്യങ്ങൾക്കതീതമാണ് അവന്റെ അറിവ്. ഘട്ടം ഘട്ടമായി അവൾ അറിഞ്ഞു .
തുടർന്ന് അവൾ ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ തുടങ്ങി. ഈ ഭൂമി യിൽ നമ്മുടെ പ്രവർത്തനങ്ങൾക്ക് തക്കതായ പ്രതിഫലമുണ്ടെന്നും നന്മചെയ്യുന്നവർക്കായി സ്വർഗവും തിന്മ പ്രവർത്തിച്ചവർക്ക് നരകവും ഒരുക്കിയിട്ടുള്ള പരലോകം തിരസ്കരിക്കാനാവാത്ത സത്യമാണെന്നും മനസ്സിലാക്കി. ഏകദൈവവിശ്വാസവും പരലോകചിന്തയും അവളുടെ ജീവി തത്തിൽ വല്ലാത്തൊരു മാറ്റം സൃഷ്ടിച്ചു. ഇസ്ലാമിനെക്കുറിച്ചുള്ള പഠ നത്തിനായി അവൾ ഗ്രന്ഥങ്ങളെ ആശ്രയിച്ചു. അതിൽ ഖുർആനിലെ ഉദ്ധരണികൾ കാണാമായിരുന്നു. മനുഷ്യനെ ചിന്തിപ്പിക്കുന്ന വളരെ ആഴമേറിയ വചനങ്ങൾ. അത് പ്രപഞ്ചസ്രഷ്ടാവിനല്ലാതെ പറയാൻ സാധിക്കില്ലെന്ന് അവൾക്മ നസ്സിലായി.
പിന്നീട് ദിവസവും അഞ്ചു നേരത്ത് അനുഷ്ഠിക്കുന്ന നമസ്കാര ത്തെക്കുറിച്ചറിഞ്ഞു. അവൾ പഠിക്കാൻ ശ്രമിച്ചു. ചെറിയ രീതിയിൽ പഠനം പൂർത്തിയാക്കി. വുളു ചെയ്തു പഠിച്ചു. തുടർന്ന് കഴിയുന്ന രീതിയിൽ അവൾ നിർവഹിച്ചു പോന്നു. മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് നമസ്കരിക്കുമ്പോൾ പലപ്പോഴും പ്രയാസമായിരുന്നത് സുബ്ഹിയും മിബുമായിരുന്നു. എന്ന് അവൾ പറയുന്നു എങ്കിലും പടച്ച തമ്പുരാന്റെ മുമ്പിൽ അറിയാവുന്ന രീതിയിൽ അവളത്പൂർത്തിയാക്കുമ്പോൾ മനസിൽ കുമിഞ്ഞു വരുന്ന സമാധാനം പറഞ്ഞറിയിക്കാൻ സാധിക്കാത്തതായിരുന്നു.എന്ന് അവൾ പറയുന്നു
റമദാനിലെ ഒരു മാസത്തെ കഠിന വ്രതം അതിശയകരമായിരുന്നു. "എങ്ങനെയാണതിന് സാധിക്കുക'- അല്ലാഹുവിനെ മാത്രം ആരാധിക്കു ന്ന അവന്റെ അടിമകൾക്ക് മാത്രമാണ് ആത്മാർഥമായി ജലപാനം പോലുമില്ലാതെ അത് പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ. വ്രതം അവൾ ഏഴോ എട്ടോ തവണ എടുത്തിരുന്നു. അതിലൊന്ന് വീട്ടിൽ നിന്നും എടുത്തതാണ്. അമ്മയോടും അച്ഛനോടും സമ്മതം ചോദിച്ചിരുന്നു. അമ്മ പുലർച്ചെ ഭക്ഷണം ഒരുക്കിത്തന്നു. നോമ്പാരംഭി ച്ചു. അങ്ങനെ സുബഹിയും ളുഹറും അസറും നമസ്കരിച്ചു. നോമ്പ് തുറക്കാനുള്ള സമയം അടുത്തുവന്നു. തുടർന്നു നോമ്പു തുറന്നു. അച്ഛനും അമ്മയും ചേച്ചിയും അത് കഴിക്ക് ഇത് കഴിക്ക് എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ, മിബ് നമസ്കരിക്കാനായി അവളുടെ അടുത്ത് നിന്നും അവർ മാറുന്നില്ല. കുറച്ചു സമയം ഇരിക്കട്ടെ എന്ന് പറഞ്ഞു അടുക്കളയുടെ തിണ്ണയിലിരുന്ന് അവരുടെ മൂന്ന് പേരുടെയും മുമ്പിൽ നിന്ന് അവൾ അവരറിയാതെ പൂർണ ഹിജാബില്ലാതെ മനസുകൊണ്ട്നമസ്കാരത്തിനായി തക്ബീർ കെട്ടി റുകൂഅ് ചെയ്തു. സുജൂദ് ചെയ് തു.. എന്റെ നിസ്സഹായാവസ്ഥ അല്ലാഹു മനസിലാക്കും എന്ന പ്രതീ ക്ഷയോടെ..അവൾ,
തുടർന്നുള്ള ജീവിതം അസ്വസ്ഥതകൾകൊണ്ട് നിറഞ്ഞു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവു എന്ന സത്യം മനസ്സിലാക്കി യിട്ടും അമ്പലങ്ങളിലും മറ്റും ചെന്ന് വിഗ്രഹങ്ങളുടെ മുമ്പിൽ തൊഴു കയ്യോടെ നിൽക്കേണ്ടി വന്നപ്പോൾ.... അവയുടെ മുമ്പിലിരുന്നുകൊണ്ട് പലപ്പോഴായി അവൾ അല്ലാഹുവിനോട് പ്രാർഥിച്ചിട്ടുണ്ട്. നിവൃത്തികേ ടുകൊണ്ടാണ് പടച്ചവനേ എന്ന്.
മുൻകയ്യും മുഖമൊഴികെയുള്ള ഭാഗം സ്ത്രീ നിർബന്ധമായും മറച്ചി രിക്കണമെന്ന സത്യം ബോധ്യപ്പെട്ടു. എങ്കിലും പൂർണഹിജാബില്ലാതെ അന്യപുരുഷൻമാരുടെ മുമ്പിലൂടെ നടക്കേണ്ടി വന്നു. അപ്പോഴെല്ലാം മാനസികമായി അനുഭവിച്ച് പ്രയാസം കുറച്ചൊന്നുമല്ലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ സ്നേഹിക്കുന്ന കുടുംബങ്ങൾക്കും ബന്ധു ക്കൾക്കും സുഹൃത്തുക്കൾക്കും മുമ്പിൽ പകച്ചു നിന്ന നിമിഷങ്ങളായി രുന്നു അത്.എന്ന് അവൾ പറയുന്നു
അങ്ങനെയിരിക്കുമ്പോഴാണ് ഇസ്ലാം മതം സ്വീകരിച്ച ഒരു സ്ത്രീ യെ പരിചയപ്പെടാനും സംസാരിക്കുവാനും അവൾക്അ വസരം ലഭിച്ചത്. ഇസ് ലാം മതത്തോടുള്ള അവളുടെ താൽപര്യം അറിയാവുന്ന അവർ എന്നോട് വീടുവിട്ടിറങ്ങാതെ മതം സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ വീട്ടുകാരെയും വിദ്യാഭ്യാസവും ഒഴിവാക്കാൻ അവൾക്കാവില്ലെന്ന്ശഠിച്ചു. അപ്പോൾ അവർ പറഞ്ഞു. മരണം എപ്പോഴാണ് ഒരാളിലേക്ക് വന്നെത്തുക എന്നറിയില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആർക്കും നിശ്ചയിക്കാൻ സാധിക്കില്ല. അതുകൊണ്ട് സത്യം മനസ്സിലാക്കിയ നീ അത് സ്വീകരിക്കാതെ മരിക്കു കയാണെങ്കിൽ നീ നഷ്ടക്കാരുടെ കൂട്ടത്തിലാകും. ഇത് അവളെ വല്ലാ തെ പിടിച്ചു കുലുക്കി. ഒന്നും പറയാതെ അവിടെ നിന്നും മടങ്ങി. കാരണം ആദ്യമായാണ് അവൾ മരണത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നത്.
അവളുടെ സുഹൃത്ത് പറഞ്ഞു തന്ന പ്രാർഥന ഇങ്ങനെയാ യിരുന്നു. “അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ച് അല്ലാഹുവിന്റെ മാർഗ ത്തിൽ തന്നെ മരിക്കുവാനുള്ള അനുഗ്രഹം പ്രദാനം ചെയ്യണേ” എന്ന്, അവളിത്പ്രാ ർഥിക്കുമായിരുന്നു. ബാങ്ക് വിളിയുടെ സമയത്ത് ആവർത്തിച്ചു പറയാറുണ്ട്എന്ന് അവൾ പറയുന്നു രാത്രി ഉറക്കത്തിൽ അറിയാതെ ഉണർന്നാൽ പോലും അവളത്പ്രാ ർഥിക്കാറുണ്ടായിരുന്നു. പിന്നീട് അവളുടെ മനസ്സ് സദാഉരുവിടുന്നതായി അവൾക്അ നുഭവപ്പെട്ടു. എന്ന് അവൾ പറയുന്നുഅവളുടെ പ്രാർഥനയുടെ നിവ ർത്തിയെന്നോണം 2003 മെയ് 11-ാം തീയ്യതി അവൾക്അ ല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കാനുള്ള മഹത്തായ അനുഗ്രഹം ലഭിച്ചു. അതി നായി വീടും നാടും വിടാനുള്ള മനഃശക്തി അല്ലാഹു നൽകി.
വീടുവിട്ടിറങ്ങുന്നതിനു മുമ്പ് എങ്ങോട്ടു പോകും എന്ന് യാതൊരു തീരുമാനവും എന്നിലില്ലായിരുന്നു. ആരെയും ഭയക്കാതെ അഞ്ചുനേരം നമസ്കരിക്കണം, മുസ്ലിമായി ജീവിക്കണം എന്നേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യം എന്ന് പറയാനൊന്നുമില്ലാതെ ഉടുവസ്ത്രവുമായി വീടുവി ട്ടിറങ്ങിയതു മുതൽ അല്ലാഹുവിൽ നിന്നുള്ള ഒരു വലിയ കാവലിനെ അവൾ നേരിട്ടനുഭവിച്ചറിയുകയായിരുന്നുഎന്ന് അവൾ പറയുന്നു.
പിന്നീട് സ്വാഭാവികമെന്നോണം ചില പൊട്ടലുകളും ചീറ്റലുകളും ഉണ്ടായി. ദിവസവും പൊന്നാനിയിലേക്ക് അവളുടെ മനഃപരിവർത്തനത്തി നുവേണ്ടി ആളുകളുടെ ഒഴുക്കായി. അതിൽ നാട്ടുകാരും പ്രമാണിമാരും എന്തിന് പള്ളി പ്രസിഡന്റും മറ്റംഗങ്ങളും എല്ലാം ഉണ്ടായിരുന്നു. അനു കൂലമായൊരു വാക്കുപോലും ആരിൽ നിന്നും കേൾക്കാനായില്ല.എന്ന് അവൾ പറയുന്നു, അമ്മ വന്ന് കാലിൽ വീണ് കേണപേക്ഷിച്ചപ്പോഴും അതിനെ പിൻതാങ്ങിയ മുസ്ലിംകളായ പലരുടെയും മുമ്പിൽ വെച്ച് പടച്ചവനേ മനഃശക്തിയും, പിടിച്ചു നിൽക്കാനുള്ള കഴിവും തരണേ എന്ന് മനം പിടക്കുകയാ യിരുന്നു. അല്ലാഹു കാത്തു.
അവളിന്ന്മുസ്ലിമായി ജീവിക്കുന്നു. അതിനിടയിൽ ഇസ്ലാമി ലേക്ക് വന്ന ഒരുപാട് ആളുകളെ പരിചയപ്പെട്ടു. അവരോടുള്ള സംസാ രങ്ങളിൽ നിന്നെല്ലാം ഇസ്ലാമിന്റെ മാധുര്യത്തെ വീണ്ടും വീണ്ടും അനു ഭവിച്ചു. ചില ഗ്രന്ഥങ്ങൾ വായിക്കുമ്പോഴും, ശാസ്ത്രീയമായ ഖുർ ആനിന്റെ പ്രതിപാദനങ്ങൾ മനസ്സിലാക്കിയപ്പോഴും മറ്റും അവൾ സ്വീകരിച്ച മാർഗം വ്യക്തവും സത്യവുമാണെന്ന് നിസ്സംശയം അവളറിയുന്നു .എന്ന് അവൾ പറഞ് അവസാനിപ്പിച്ചു,