https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഇസ്ലാമിലേക്ക് വന്നവർ-സ് മുഖ്ദാർ അഹ്മദ്

RIGTHT WAY
0

 ഫിറോസ് മുഖ്ദാർ അഹ്മദ്

 ഹൈന്ദവ മതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പിന്നീട് ക്രിസ്തു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് വന്നമഹാൻ 


പത്ത് വർഷത്തോളം ക്രൈസ്തവമിഷനറിയിൽ പ്രവർത്തിക്കുകയും 1995 മുതൽ മുഴുസമയ കത്തോലിക്ക കരിസ്മാറ്റിക് മിഷനറി പ്രവർത്ത നവുമായി കേരളത്തിനകത്തും പുറത്തും സഞ്ചരിക്കുകയും ആയിര ക്കണക്കിനു സുവിശേഷയോഗങ്ങളിലും കരിസ്മാറ്റിക് ധ്യാനങ്ങളിലും ചർച്ചുകളിലും സുവിശേഷ പ്രസംഗങ്ങൾ നടത്തുകയും ചെയ്ത എഴു ത്തുകാരനും സുവിശേഷകനുമായിരുന്നു ഫിറോസ്

അദ്ദേഹത്തിന്റെ യഥാർത്ഥ പേര് റവറന്റ് തിമൊ ഥയൂസ് മറിയൻ. ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം ഫിറോസ് മുഖ് ദാർ അഹ്മദ് എന്ന പേര് സ്വീകരിച്ചു.
അദ്ദേഹത്തിന്റെകുടുംബ പശ്ചാത്തലം

കണ്ണൂർ ജില്ലയിലെ ഒരു പൗരാണിക നായർ കുടുംബത്തിലായിരുന്നുഅദ്ദേഹത്തിന്റെ ജനനം. നാലു മക്കളിൽ മൂന്നു പേരും പെൺമക്കളായിരുന്നു. ഏക ആൺ സന്തതി എന്ന നിലയ്ക്ക് വീട്ടിലെ പ്രധാനപ്പെട്ട വ്യക്തിയായി രുന്നു അദ്ദേഹം . പിതാവിന്റെ ആകസ്മിക മരണത്തോടെ സാമ്പത്തിക മായി ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരുന്ന അവരുടെ കുടുംബത്ത സഹായിച്ച് ഏതാനും ക്രിസ്ത്യൻ മിഷനറിമാരുടെ സ്നേഹാനുഭൂതി യിൽ ആകൃഷ്ടരാകുകയും അമ്മയടക്കം അവർ മൂന്നു മക്കൾ ക്രിസ് തുമതം സ്വീകരിക്കുകയും ചെയ്തു.അദ്ദേഹം പറയുന്നു ധാരാളം ദൈവങ്ങളുണ്ടായിരുന്ന അവർക്ക്അ തിനുശേഷം ആരാധിക്കാൻ യേശുവെന്ന ഏകദൈവം മാത്രമായി മാറി. പിന്നീട് അദ്ദേഹം പൂർണമായി യേശുവിന് സമർപ്പിക്കുവാൻ നിശ്ചയിച്ചു. അങ്ങനെ 1995 മുതൽ മുഴുസമയ സുവിശേഷ പ്രവ ർത്തകനാവാൻ തീരുമാനിക്കുകയും അതിനായി  ഇടവകയുടെ സഹായത്തോടെ മുരിങ്ങൂർ പോട്ട ധ്യാനകേന്ദ്രത്തിലെത്തുകയും ചെയ്തു 


മിഷനറി പ്രവർത്തനം


മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ പ്രദേശത്ത് തന്നെ ഒരു മുഴുസമയ സുവിശേഷവേല നടത്തുവാൻ തീരുമാനിച്ചു. സാമ്പത്തിക, ശാരീരിക, മാനസിക പ്രയാസങ്ങളനുഭവിക്കുന്ന ഞങ്ങളു ടെ പ്രദേശത്തെ ഹൈന്ദവർക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനം. സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാനായി ക്രിസ്ത്യൻ പ്രമാണിമാരും അതോടൊപ്പം ധ്യാനകേന്ദ്രവും അകമഴിഞ്ഞ് സഹായിക്കുമായിരുന്നു. ഇത്തരം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടധികം കുടുംബങ്ങളെ സഹായിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ സുവിശേഷ വേലയിൽ ആകൃഷ്ടരായ പലരും ക്രിസ് തുമതത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു. കർത്താവായ യേശുവിന്റെ സ്നേഹം, കൃപ, പാപത്തിൽ നിന്നുള്ള വിടുതൽ തുടങ്ങിയവയായി രുന്നു മുഖ്യമായും അദ്ദേഹത്തിന്റെ വിഷയങ്ങൾ. അദ്ദേഹത്തിന്റെ പ്രവർത്തനമേഖല വ്യാപിച്ചതോടെ അവരുടെ നാട്ടിലെ ഹിന്ദു തീവ്രവാദികളുടെ കണ്ണിലെ കരടായി അദ്ദേഹം മാറി. അദ്ദേഹത്ത ക്രൂരമായി ആക്രമിക്കുകയും വടി വാൾക്കൊണ്ടെന്റെ തലവെട്ടി മാരകമായി പരിക്കേൽപിക്കുകയും ചെയ്തു. അദ്ദേഹത്തെ നശിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യമെങ്കിലും ദൈ വത്തിന്റെ തീരുമാനം അതിനെതിരായിരുന്നു.


ഒരു സുവിശേഷകനായി ദൈവത്തിന്  സമർപ്പിക്കുമ്പോൾ  ലക്ഷ്യം അദ്ദേഹത്തിന്റെ പ്രദേശത്തു തന്നെ സുവിശേഷവേല ചെയ്യണ മെന്നായിരുന്നു. ആക്രമിക്കപ്പെട്ട ശേഷം  ദീർഘകാലം മെഡി ക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഏറെക്കുറെ സുഖം പ്രാപി ച്ചുവെങ്കിലും നാട്ടിലേക്കു തിരിച്ചുപോകുവാൻ സാധിക്കും വിധമായി രുന്നില്ല സ്ഥിതിഗതികൾ.  ജീവനു വീണ്ടും ഭീഷണി നേരിടുമെ ന്നതിനാൽ തന്നെ അയാൾ തിരിച്ചു മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെത്തു കയും അവിടെനിന്നുള്ള നിർദേശപ്രകാരം മുരിങ്ങൂരിൽ തന്നെ സുവി ശേഷ വേലയുമായി കഴിച്ചുകൂട്ടുകയുമാണ് ചെയ്തത്.


മുരിങ്ങൂർ ഡിവൈൻ സെന്ററിന്റെ കരിസ്മാറ്റിക് ധ്യാനവുമായി ബന്ധ പ്പെട്ട് കേരളത്തിനകത്തും തമിഴ്നാട്, കർണാടക, ആന്ധ്ര, തുടങ്ങിയസംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിനു സുവിശേഷ യോഗങ്ങളി ലും കരിസ്മാറ്റിക് ധ്യാന ശുശ്രൂഷകളിലും നേതൃത്വം കൊടുക്കുവാൻ അദ്ദേഹത്തിന്അവസരം ലഭിച്ചിട്ടുണ്ട്. ഇസ്ലാമിലേക്ക്


1999ൽ അദ്ദേഹം സജീവമായി കരിസ്മാറ്റിക് ശുശ്രൂഷയുമായി നാടുചുറ്റുന്ന കാലം, എറണാകുളം കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽവെച്ച് നടക്കാനിരിക്കുന്ന നിച്ച് ഓഫ് ട്രൂത്തിന്റെ പരിപാടിയുടെ പോസ്റ്റർകാണാനിടയായി. "യേശുക്രിസ്തു ഖുർആനിലും ബൈബിളിലും' എന്ന

താണ് തലവാചകം. വല്ലാത്ത അതിശയോക്തി തോന്നി എന്ന് അദ്ദേഹം പറയുന്നു . തികച്ചും അപ്രതീക്ഷിതമായൊരു പ്രോഗ്രാം. വിഷയത്തിന്റെ പുതുമയും സംശയനിവാണത്തിന് അവസരമുണ്ട് എന്നതും പ്രോഗ്രാമിനു പോകുവാൻ അദ്ദേഹത്തിൽ  താൽപര്യം വളർത്തി.


ഖുർആനിനെക്കുറിച്ച് അദ്ദേഹത്തിന് അന്നുണ്ടായിരുന്ന ധാരണ; ബൈബി ളിൽ നിന്ന് മുഹമ്മദ് പകർത്തിയെഴുതിയ ഏതാനും കാര്യങ്ങളാണ് ഖുർആനിലുള്ളത് എന്നതായിരുന്നു. ആ രീതിയിലായിരുന്നു അയാളുടെ അന്നേ വരെയുള്ള  പഠനവും. "യേശു കർത്താവിനെ വിശ്വസിക്കാത്ത മുസ്ലിംകൾ യേശുക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുകയോ? അതും ചോദ്യോ തരത്തോടെ അയാളിൽ  അത്ഭുതമുളവാക്കി. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കുവാൻ അദ്ദേഹം  തീരുമാനിച്ചു. പക്ഷേ, ജോലിത്തി രക്കു കാരണം പരിപാടിയിൽ പങ്കെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. അതിനാൽ മറ്റൊരാളെ പരിപാടിയിൽ പങ്കെടുക്കുവാൻ പറഞ്ഞു വിട്ടു. ഏതാനും പുസ്തകങ്ങളും കാസറ്റുകളും വാങ്ങിപ്പിച്ചു. പരിപാടിയുടെ കാസറ്റ് പിന്നീട്  അദ്ദേഹം കേൾക്കുകയും ചെയ്തു.


അതുവരെ അദ്ദേഹം വിശ്വസിച്ചതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ധാരാളം കാര്യങ്ങളാണ് അദ്ദേഹത്തിന്  പുസ്തകങ്ങളിൽ നിന്നും കാസറ്റുകളി ൽ നിന്നും മനസ്സിലാക്കാനായത്എന്ന് അദ്ദേഹം പറയുന്നു . യോഹന്നാൻ സുവിശേഷത്തിൽ യേശു പ്രവചിക്കുന്ന കാര്യസ്ഥനെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തിന് ഏറെ  ആകർഷകമായി തോന്നിയത്. പഠിക്കുംതോറും അത്ഭുതങ്ങൾ ഏറി വന്നു. അദ്ദേഹത്തിന്റെ മനസ്സിലൂറി വന്ന സംശയങ്ങൾ വേദ പണ്ഡിതന്മാരുമായി ചർച്ചചെയ്തു. അദ്ദേഹം അദ്ദേഹത്തിന്റെ  സംശയങ്ങൾക്കുള്ള നിവാരണമാണ് ഞാൻ പ്രതീ ക്ഷിച്ചിരുന്നതെങ്കിലും മറുപടി നിരാശാജനകമായിരുന്നു. കൃത്യവും വ്യക്തവുമായ ഉത്തരം അയാൾക്ക്  ലഭിച്ചില്ല. മറുപടികൾ  നിരുത്സാ ഹപ്പെടുത്തിയെന്നു മാത്രമല്ല, അദ്അദ്ദേഹത്തിന്റെ പഠനത്തിൽ നിന്ന് എന്നെ പിന്മാ റ്റുവാൻ കൂടിയായിരുന്നു അവരുടെ ശ്രമം. കൂടുതൽ റഫറൻസിനായിഅദ്ദേഹം വാങ്ങിയ ഖുർആൻ പരിഭാഷ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും  ഗുരുക്കളുമടങ്ങുന്ന സുവിശേഷകർ അദ്ദേഹത്തിൽനിന്ന്  നിന്ന് ഒളിപ്പിച്ചുവെ ച്ചു. അതുപോലെ യേശുവിന്റെ ഗദ്മനതോട്ടത്തിൽ വെച്ചുള്ള പ്രാർഥ ന അദ്ദേഹത്തിന്റെ മുന്നിൽ ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു. "ദൈവം ദൈവ ത്തോടു പ്രാർഥിക്കുമോ?' എന്ന ചോദ്യം എന്നെ വല്ലാതെ കുഴക്കി.  വാങ്ങിച്ച കാസറ്റുകളും ഗ്രന്ഥങ്ങളും അദ്ദേഹത്തെ  അസ്വസ്ഥതകൾ സൃഷ്ടിച്ചു. മോശയുടെ കല്പനകൾ പലതും പുതിയനിയമവും സഭ യും മാറ്റി മറിച്ചതായി പന്നിമാംസം, പരിഛേദന പോലുള്ളവർ  മനസ്സിലാക്കി. അതിനെക്കുറിച്ച് ക്രൈസ്തവ പണ്ഡിതരോട് ചോദി ച്ചപ്പോൾ സുവിശേഷകർത്താക്കൾക്കതിന് അധികാരമുണ്ടെന്നായിരുന്നു മറുപടി. എന്നെ അദ്ദേഹം പറയുന്നു 


അങ്ങനെ അദ്ദേഹം  ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിക്കുകയും ഖുർആൻ പഠന മാരംഭിക്കുകയും സംശയനിവാരണത്തിനായി ഇസ്ലാമിക പണ്ഡിത ന്മാരെ സമീപിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഖുർആൻ പഠനത്തി നിടയ്ക്ക് സൂറഃ മറിയം (ഖുർആനിലെ 19-ാം അധ്യായം) അദ്ദേഹത്തെ  വല്ലാതെ സ്വാധീനിച്ചു. യേശുക്രിസ്തുവിന്റെ അത്ഭുത ജനനത്തെ ഞാൻ വേദപുസ്തകവുമായി താരതമ്യം ചെയ്തു പഠിച്ചു.


ഖുർആൻ പറയുന്ന പലകാര്യങ്ങളും സത്യമാണെ അദ്ദേഹത്തിന് തോന്നിയെങ്കിലും ആദ്യം  ഇസ്ലാം സ്വീകരിക്കാൻ മനസ്സനുവദിച്ചില്ല. കാരണം അത്രമാത്രം ശ്ലേഛൻമാരായിട്ടാണ് മുസ്ലിംകളെ അദ്ദേഹം  കണ്ടിരുന്നത് എന്ന് അദ്ദേഹം പറയുന്നു . മുസ്ലിമാവാൻ തയാറായില്ലെങ്കിലും ഖുർആൻ പഠനം തുടർന്നുകൊ ണ്ടേയിരുന്നു. ക്രിസ്ത്യാനികൾക്കിടയിലെ ഒരു തിരുത്തൽ വാദിയായി നിലകൊള്ളാനാണ് അദ്ദേഹ ശ്രമിച്ചത്. ഖുർആൻ വായിക്കുംതോറും ഇസ്ലാമിലേക്ക് ആകൃഷ്ടനായിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തെ ആകർഷി ക്കാനായി ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ നേതാവാക്കി ക്കൊണ്ട് "മറിയത്തിലൂടെ ദൈവത്തിലേക്ക്' എന്ന ഒരു കാമ്പയിൻ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. സുവിശേഷവേലയിലേക്ക് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരലായിരുന്നു അവരുടെ ലക്ഷ്യം. പലരീതിയിൽ അദ്ദേഹത്തെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അയാൾ  മാനസികമായി ആകെ തളർന്നു. ചെകുത്താനും കടലിനുമിടയിൽ പെട്ടപോലെ.


അതിനിടെ ഒരു യാത്രക്കിടയിൽ പരിചയപ്പെട്ട നല്ലവനായ ഒരു മുസ്ലിം സുഹൃത്തുമായി അദ്ദേഹം  ഈ മാനസികാവസ്ഥ ഞാൻ പങ്കു വെച്ചു. ആ മുസ്ലിം യുവാവ് അദ്ദേഹത്തോട് ഉപദേശിച്ചത് ഇന്നത്തെ മുസ്ലിംകളെ നിങ്ങൾ നോക്കേണ്ടതില്ല, അവരെക്കണ്ട് ആരും ഇസ്ലാം സ്വീകരിക്കുകയില്ല. നിങ്ങൾ പഠിച്ചിടത്തോളം, വായിച്ചിടത്തോളം നിങ്ങൾക്ക് സത്യ മെന്നു തോന്നുന്ന പക്ഷം നിങ്ങൾ ഇസ്ലാം സ്വീകരിക്കുക, നിങ്ങളുടെ മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ഒരു രക്ഷാപദ്ധതിയാണിത് എന്നായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ ആശ്വാസത്തിന്റെ ഒരു കുളിർമഴപെയ്യി ക്കാൻ ആ വാക്കുകൾക്ക് സാധിച്ചു. അങ്ങനെ എന്തു തന്നെ സഹിച്ചാ ലും ഇസ്ലാം സ്വീകരിക്കുവാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. എല്ലാത്തിനെ ക്കാളും സത്യത്തോടും തന്നെ സൃഷ്ടിച്ച ദൈവത്തോടുമാണ് പ്രതിബ ദ്ധതയുണ്ടാവേണ്ടത് എന്നു മനസ്സിലാക്കി അദ്ദേഹം തന്റെ  ഭൗതിക സുഖസൗക ര്യങ്ങളും സ്ഥാനമാനങ്ങളും വെടിയാൻ തീരുമാനിച്ചു. എന്നെ പിന്തി രിപ്പിക്കാൻ സഹപ്രവർത്തകരും കൂടെപ്പിറപ്പുകളായ സഹോദരിമാരും ശ്രമിച്ചു നോക്കി. അനന്തരാവകാശമായി ലഭിച്ച സ്വത്തെല്ലാം അവർക്കു തിരിച്ചേൽപ്പിച്ച് അദ്ദേഹം ഇസ്ലാം സ്വീകരിക്കാൻ തന്നെ തീരുമാനിച്ചു. 


ദിനംപ്രതി അഞ്ചുനേരം കൃത്യമായി നിർവഹിക്കപ്പെടുന്ന നമസ്കാ രമാണ് ഇസ്ലാമിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. എന്ന അദ്ദേഹം പറയുന്നു ആഴ്ച യിലൊരു ഞായറാഴ്ചയോ വല്ലപ്പോഴുമോ ചർച്ചിൽ പോകുന്ന ക്രിസ് ത്യാനിയെ അപേക്ഷിച്ച് കൃത്യമായി പട്ടാളച്ചിട്ട കണക്കെ നിർവഹിക്ക പ്പെടുന്ന നമസ്കാരത്തിലൂടെ പ്രത്യേക ആനന്ദനിർവൃതി ലഭിക്കുന്നു. മാനസിക സന്തോഷവും ജീവിതവിശുദ്ധിയും ആത്മധൈര്യവും ഇതി ലൂടെ അദ്ദേഹത്തിന്  നേടാനാവുന്നു. അത്ഭുത രോഗശാന്തിയുടെ യാഥാർത്ഥ്യം

കരിസ്മാറ്റിക് ധ്യാനത്തിലൂടെ അൽഭുത രോഗശാന്തികൾ നടന്നതാ യി ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലൂടെ പലരുടെയും അനുഭവൾ കൊടുക്കാറുണ്ട്. ഇത്തരം ഒട്ടേറെ കഥകൾ പ്രചരിപ്പിക്കപ്പെട്ടുകൊണ്ട് യിരിക്കുന്നു. ഇത് സംബന്ധമായി എനിക്ക് ചില കാര്യങ്ങൾ പറയാൻ കഴിയും. എന്നെ അദ്ദേഹം പറയുന്നു 


ഏത് രോഗങ്ങൾക്കും വൈദ്യശാസ്ത്ര പ്രകാരം രണ്ട് കാരണങ്ങളു ണ്ടാവാം; മാനസികവും ശാരീരികവും. ഒട്ടുമിക്കരോഗങ്ങളുടെയും കാര ണങ്ങൾ മാനസികമാണല്ലോ. കരിസ്മാറ്റിക് ധ്യാനത്തിലൂടെ ലഭ്യമാ കുന്ന ഏകാഗ്രതയും അവരുടെ വിശ്വാസവും ദൈവഭയവും മനഃശാ ന്തിയുമെല്ലാം പല രോഗങ്ങൾക്കും താൽക്കാലികമായ ശമനം നൽകി

യേക്കാം. എന്നാൽ പ്രത്യക്ഷമായിക്കാണുന്ന രോഗങ്ങളോ അംഗവൈ കല്യങ്ങളോ ഇത്തരം കരിസ്മാറ്റിക് ധ്യാനത്തിലൂടെ സാധാരണയായി ഭേദമാകാറില്ല. പലരോഗങ്ങളുടെയും കാരണം പൈശാചികതയായ തുകൊണ്ട് പിശാചിനെ പ്രീതിപ്പെടുത്തുന്ന ഇത്തരം ബഹുദൈവാരാ ധനാപരമായ ചികിത്സാമുറകൾ സ്വീകരിക്കുമ്പോൾ പൈശാചിക സഹാ യം ലഭ്യമാകുമെന്ന് തീർച്ചയാണല്ലോ. ഒരു പക്ഷേ, രോഗങ്ങൾ ഭേദ മായിത്തോന്നാനുള്ള കാരണങ്ങളിലൊന്ന് അതുമായേക്കാം. എന്നാൽ ഇതിന്റെ മറ്റൊരു വശം, ഇത്തരം അനുഭവസാക്ഷ്യം പ്രഖ്യാപിക്കുന്ന രോഗികളിലാരും തങ്ങൾക്ക് ഇത്തരമൊരു രോഗമുണ്ടായിരുന്നുവെന്ന തിനുള്ള ശാസ്ത്രീയ തെളിവുകളോ ഡോക്ടർമാരുടെ പരിശോനധനാ രേഖകളോ ഹാജരാക്കാറില്ല എന്നതാണ്. ഉപസംഹാരം  എന്ന് അദ്ദേഹം പറയുന്നു 


ഇപ്പോൾ അദ്ദേഹം  സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. എന്റെ യുവത്വത്തിന്റെ നല്ലൊരു കാലഘട്ടവും യാഥാർഥ്യമറിയാതെ അസത്യപ്രബോധനത്തിലായിരുന്നു. അവശേഷിക്കുന്ന കാലം മുഴുവൻ അതിനൊരു പ്രായശ്ചിത്തമെന്നോണം ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ നിരതമാവണമെന്നാണ് തീരുമാനം. ഞാൻ മൂലം ധാരാളം വ്യക്തികളും കുടുംബങ്ങളും ക്രിസ്തുമതത്തിലേക്ക് കടന്നു വന്നിട്ടുണ്ഡ് . അവർക്കെങ്കിലും സത്യമത സന്ദേശം എത്തിക്കണമെന്ന് ആഗ്രഹമുണ്ട്.എന്ന് അദ്ദേഹം പറയുന്നു , 


Post a Comment

0Comments
Post a Comment (0)