അസ്ന അസ്ലം
മേഘ എന്നായിരുന്നു അവളുടെ പേര്. തികഞ്ഞൊരു ബഹുദൈവ വിശ്വാസിനിയായിരുന്ന അവൾ ആത്മീയാന്വേഷണങ്ങൾക്കൊടുവിൽ, ലോകത്ത് നിലനിൽക്കുന്ന മതങ്ങളിൽ കറകളഞ്ഞ ഏകദൈവ സിദ്ധാനം വെച്ചുപുലർത്തുന്ന ഇസ്ലാമിൽ എത്തിച്ചേരുകയാണുണ്ടായത്.
അവൾ പറയുന്നുണ്ട് ഐഹിക ലോകത്ത് മനുഷ്യൻ ശാശ്വതനല്ല. പരലോകത്ത് അവൻ ശാശ്വതനാണ് താനും. അതുകൊണ്ടുതന്നെ പരലോകത്ത് ശാശ്വതമായ രക്ഷ ലഭിക്കുക എന്നതായിരിക്കണം ഒരു മുസ്ലിമിന്റെ ജീവിതലക്ഷ്യം. അത് നേടണമെങ്കിൽ ഏകദൈവ വിശ്വാസിയും ഏകദൈവാരാധക നുമായിരിക്കൽ നിർബന്ധമാണ്. പ്രപഞ്ച സ്രഷ്ടാവിന്റെ പേരാണ് “അല്ലാഹു' എന്നത്.
അല്ലാഹു പരമകാരുണികനും കരുണാനിധിയും ഏറെ ക്ഷമിക്കുന്ന വനും പശ്ചാത്താപം സ്വീകരിക്കുന്നവനുമാണ്. എന്നാൽ അറിഞ്ഞു കൊണ്ട് ശിർക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ) ചെയ്യൽ അല്ലാഹു പൊറുക്കില്ല. ഈ ലോകത്ത് ഒന്നും തന്നെ സൃഷ്ടിക്കാത്ത, ആരുടെ യും പ്രാർഥന കേൾക്കാത്ത പരേതന്മാരാണ് പലരുടെയും ആരാധ്യന്മാർ അവരൊക്കെയും അല്ലാഹുവിന്റെ സൃഷ്ടികളായിരുന്നു. അചേതനവ സ്തുക്കളെ ആരാധിക്കുന്നവരുമുണ്ട്. എന്തു തെളിവിന്റെ അടിസ്ഥാ നത്തിലാണ് ഈ ആരാധനകൾ നടത്തുന്നത്? ഋഗ്വേദത്തിൽ പറയുന്നു:“ഏകം സദ്വിപ്രാ ബഹുധാ വദന്തി
(സത്തയായ ഒന്നിനെ പലവാക്കിൽ പറയുന്നു)
“നാ ജായതേ മിയതേ വാ വിപശ്ചിന്നായം
കൂതശ്ചിന്ന ബഭൂവ കശ്ചിത
(ബ്രഹ്മം ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. ഇത് മറ്റൊന്നി നാൽ ഉണ്ടായതല്ല. ഇതിൽ നിന്ന് യാതൊന്നും ജനിക്കുന്നില്ല).
“അഷ്ടമ വ്യവഹാരമ ഗ്രാഹ്യമ ലക്ഷണമ
ചിന്ത്യമ വ്യപദേശ്യമേകാത്മ
(ദൈവത്തെ യാതൊരു ദൃഷ്ടികൊണ്ടും കാണാൻ സാധ്യമല്ല. അ ഷ്ടമവും അവ്യവഹാരവുമാണത്. അത് ഏകനും അദ്വിതീയനുമാകുന്നു.
ഏകദൈവത്തിന്റെ ഗുണവിശേഷങ്ങൾ ഹൈന്ദവ ഗ്രന്ഥങ്ങളിലും ഭംഗിയായി വിവരിക്കുന്നുണ്ടെന്ന് വ്യക്തം! ഇനി വിശുദ്ധ ഖുർആനി ലെ 112-ാം അധ്യായം കാണുക: “(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും)
ജൻമം നൽകിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല.
അവന്ന് തുല്യനായി ആരും ഇല്ലതാനും.
ഇതാണ് പ്രപഞ്ച സ്രഷ്ടാവിന്റെ ഏറ്റവും വലിയ സവിശേഷത. എന്നിട്ടും ബുദ്ധിമാനും സൃഷ്ടികളിൽ ഉത്തമനുമായ മനഷ്യൻ പ്രകൃതി പ്രതിഭാസങ്ങളെയും നിർജീവ വസ്തുക്കളെയും മരിച്ചുപോയവരെയും ആരാധിക്കുന്നു. മനുഷ്യ ദൈവങ്ങളും സിദ്ധന്മാരും ആധുനിക സമൂ ഹത്തിൽ പെരുകിക്കൊണ്ടിരിക്കുന്നു. അടുത്ത സെക്കന്റിൽ എന്തു സം ഭവിക്കുമെന്നുപോലുമറിയാത്തവർ എങ്ങനെ ദൈവങ്ങളാകും? തന്നെ സ്നേഹിക്കുന്ന, തന്നെ ആരാധിക്കുന്ന ഭക്തരോട് സുനാമിയെപ്പറ്റി മുന്നറിയിപ്പു നൽകാൻ അമ്മയ്ക്കു കഴിഞ്ഞില്ല. ആയുധവുമായി അക്രമിക്കുവാൻ വരുന്നവരെക്കണ്ട് ഓടിരക്ഷപ്പെടേണ്ടി വന്നു ബാ ബ'യ്ക്ക് തന്റെ പേഴ്സണൽ സ്റ്റാഫ് വിമാനം തകർന്ന് മരിക്കും എന്ന് മുൻകൂട്ടിയറിയാത്ത ശ്രീ ശ്രീ! ആരാധിക്കപ്പെടുന്നവർ ഇങ്ങനെയുള്ള പരിമിതികളുള്ളവരായിരിക്കാമോ?
വിശുദ്ധ ഖുർആൻ പറയുന്നു “തീർച്ചയായും അല്ലാഹു ആകാശങ്ങളി ലെയും ഭൂമിയിലെയും അദൃശ്യകാര്യങ്ങൾ അറിയുന്നവനാകുന്നു. തീർ ച്ചയായും അവൻ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു” (35:38). മനുഷ്യന്റെ മനസ്സിലെ ചിന്തകളും ആകാശഭൂമികളിലെ സകലകാര്യങ്ങളും അറിയുന്നവൻ. അവനാണ് സാക്ഷാൽ ദൈവം. ശ്രീരാമൻറ പേരിൽ ഇന്ത്യയിൽ രക്തച്ചൊരിച്ചിൽ നടന്നതായി നമുക്കറിയാം.
ഇന്നും അദ്ദേഹത്തിന്റെ പേരിൽ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ശ്രീരാമനും ശ്രീകൃഷ്ണനും മുഹമ്മദ് നബി യുമെല്ലാം ജനിക്കുന്നതിനു മുമ്പും ഈ ലോകവും അതിൽ ജീവജാലങ്ങളുമുണ്ടായിരുന്നു. അന്നുള്ളവർ ആരോടാണ് പ്രാർഥിച്ചിരുന്നത്? ആരെയാണ് ദൈവമായി കണ്ടിരുന്നത്.
ശ്രീരാമന്റെ കഥയെടുക്കാം.
മാരീചൻ എന്ന രാക്ഷസൻ മാനിന്റെ വേഷത്തിൽ വന്നു. ആ മാനി നെ കണ്ട സീത അതിനെ വേണമെന്ന് പറഞ്ഞു. ഭാര്യയുടെ അഭിലാ ഷം പൂർത്തീകരിക്കാൻ വേണ്ടി ശ്രീരാമൻ അതിനെ പിടിക്കുവാൻ പോ യി. ഈ സമയം രാവണൻ സന്യാസിയുടെ വേഷത്തിൽ വന്ന് സീത യെ തട്ടിക്കൊണ്ടു പോയി. ഇതൊന്നുമറിയാതെ തിരികെ വന്ന ശ്രീരാ മൻ സീതയെ കാണാതെ വിഷമിച്ചു. കാട്ടിലെല്ലാം സീതയെ അ ഷിച്ച് വിലപിച്ചു നടന്നു. രാമായണത്തിൽ ഇതെല്ലാം കാണാം.
ആ മാൻ ഒരു രാക്ഷസനാണെന്ന് ശ്രീരാമനു മനസ്സിലായില്ല. രാവ ണൻ സീതയെ തട്ടിക്കൊണ്ടുപോകും എന്ന് ശ്രീരാമൻ മുൻകൂട്ടിയറി ഞ്ഞില്ല. സീത എവിടെയാണുള്ളതെന്നും മനസ്സിലാക്കാൻ കഴിഞ്ഞി ല്ല. സീത രാവണന്റെ ലങ്കയിലുണ്ടെന്ന് വാനരന്മാർ പറഞ്ഞപ്പോഴാണ് ശ്രീരാമനറിയുന്നത്. ഉടനെ അവിടെ പോകാൻ പാലം നിർമിക്കുന്നു. ദൈവമാണെങ്കിൽ സീത എന്റെയടുക്കലെത്തട്ടെ' എന്നങ്ങ് വിചാരി ച്ചാൽ തന്നെ എത്തുമായിരുന്നില്ലേ? നേരിട്ടൊരു യുദ്ധം നടത്തേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
ദൈവദൂതന്മാരെ ധിക്കരിച്ച്, ദൈവകൽപനകൾക്കെതിരായി, അധർ മകാരികളായി ജീവിച്ച ഒരുപാടു സമൂഹങ്ങളെ അല്ലാഹു നാമാവശേ ഷമാക്കിയതായി ഖുർആൻ പറയുന്നുണ്ട്. അല്ലാഹുവിന് പ്രയാസമു ള്ള കാര്യമല്ല. അതൊന്നും. “നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവ് ഞാനാണ്” എന്ന് പറഞ്ഞ ക്രൂരനായ ഭരണാധികാരിയായിരുന്നു ഫിർ ഔൻ (ഫറോവ). അധികാരവും ആൾബലവുമുള്ളവൻ. ഇസ്റാഈൽ ഗോത്രത്തെ ഉന്മൂലനാശം വരുത്താൻ വേണ്ടി ശ്രമിച്ചവൻ. അവരെ ചെങ്ക ടലിൽ മുക്കിക്കൊല്ലുവാൻ അല്ലാഹുവിന് ആരുടെയും സഹായം വേണ്ടി വന്നില്ല. സർവശക്തൻ ഉദ്ദേശിക്കുന്നതെന്തോ അത് നടപ്പിലാകും.
“ഇസ്റാഈൽ സന്തതികളെ നാം കടൽ കടത്തി കൊണ്ടുപോയി. അപ്പോൾ ഫിർഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതി ക്രമവുമായി അവരെ പിന്തുടർന്നു. ഒടുവിൽ മുങ്ങി മരിക്കാറായപ്പോൾഅവൻ പറഞ്ഞു: ഇസ്റാഈൽ സന്തതികൾ ഏതൊരു ദൈവത്തിൽ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ അവന്ന് കീഴ്പ്പെട്ടവരുടെ കൂട്ട ത്തിലാകുന്നു. (അല്ലാഹു അവനോട് പറഞ്ഞു. മുമ്പൊക്കെ ധിക്കരി ക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്?” (10:90,91).
ഇനി പരമശിവന്റെ കഥ കാണുക:
പരമശിവന്റെ ഭാര്യയായ സതി തന്റെ പിതാവായ ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കുവാൻ ഭർത്താവിനോട് അനുമതി ചോദിച്ചു. സ്വ ന്തം ജാമാതാവായ തന്നെ ക്ഷണിക്കാതിരിക്കുകയും മറ്റുള്ളവരെ ണിക്കുകയും ചെയ്ത ആ യാഗത്തിലേക്ക് പോകുവാൻ ശിവൻ വിസ മ്മതിച്ചു. എന്നാൽ ഭാര്യയുടെ വിഷമം കണ്ട ശിവൻ ഒടുവിൽ അനുമ തി നൽകി. പിതാവിന്റെ ഗൃഹത്തിലെത്തിയ സതിയെ ദക്ഷൻ അപമാ നിച്ചു. അപമാനിതയായ സതി തന്റെ ഭർത്താവിന്റെ വാക്കു കേൾ ക്കാത്തതിൽ പശ്ചാത്തപിച്ച് സ്വയം അഗ്നിയിൽ വെന്തുമരിച്ചു. ഇത റിഞ്ഞ ശിവൻ ദക്ഷനെ വധിച്ചു.
പരമശിവൻ ദൈവമായിരുന്നുവെങ്കിൽ ഭാര്യ ആത്മാഹുതി നടത്തു മെന്ന വിവരം മുൻകൂട്ടിയറിയേണ്ടതായിരുന്നു. അറിഞ്ഞാൽ യാഗത്തിന് പോകുന്നത് തടയുമായിരുന്നു. അദൃശ്യജ്ഞാനം കൊണ്ട് തന്റെ ഭാര്യ തീയിൽ ചാടി മരിക്കാനൊരുങ്ങുന്നത് അദ്ദേഹത്തിന് കാണുവാനോ തീയിനോട് തന്റെ ഭാര്യക്ക് ആപത്തുണ്ടാക്കരുതെന്ന് കൽപിക്കുവാ നോ കഴിഞ്ഞില്ല.
നമ്മൾ ആരാധിക്കുന്ന ദൈവത്തിന് ഇങ്ങനെയുള്ള പരിമിതകൾ ഉണ്ടാകാമോ? ഇങ്ങനെയുള്ള പരിമിതകൾ ഉള്ളവർ ദൈവമായിരിക്കു മോ?
പ്രപഞ്ച സ്രഷ്ടാവിന് ഇങ്ങനെയുള്ള പരിമിതികളൊന്നുമില്ല. വിഗ്ര ഹാരാധനയെ യുക്തിപൂർവം എതിർത്ത ഇബ്റാഹീം നബിയെ തീ യിലേക്കെറിഞ്ഞ സംഭവം വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണുക:
“നിങ്ങൾ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യു എന്ന് പറഞ്ഞതല്ലാതെ. അപ്പോൾ അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ ജനത മറുപടിയൊന്നും നൽകിയില്ല. എന്നാൽ അല്ലാഹു അദ്ദേഹത്തെ അഗ്നിയിൽ നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്” (29:24).“അവർ പറഞ്ഞു: നിങ്ങൾക്ക് വല്ലതും ചെയ്യാനാകുമെങ്കിൽ നിങ്ങൾ ഇവനെ ചുട്ടെരിച്ച് കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹാ യിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തന്ത്രം പ്രയോഗിക്കുവാൻ അവർ ഉദ്ദേശിച്ചു. എന്നാൽ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്” (21: 68-70).
അതെ, അല്ലാഹു മാത്രമാണ് ആരാധനയ്ക്കും വഴിപാടുകൾക്കു മർഹൻ.ഒരു സൃഷ്ടിക്കും നമ്മുടെ പ്രാർഥനകൾക്കുത്തരം നൽകുവാൻ കഴിയില്ല. വിശുദ്ധ ഖുർആൻ പറയുന്നു.
“തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർഥിച്ചു കൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസൻമാർ മാത്ര മാണ്. എന്നാൽ അവരെ നിങ്ങൾ വിളിച്ച് പ്രാർഥിക്കൂ; അവർ നിങ്ങൾ ക്ക് ഉത്തരം നൽകട്ടെ; നിങ്ങൾ സത്യവാദികളാണെങ്കിൽ” (2:194).
“അവന്ന് പുറമെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുന്നവർക്കൊന്നും നിങ്ങളെ സഹായിക്കാൻ സാധിക്കുകയില്ല. സ്വദേഹങ്ങൾക്ക് തന്നെ യും അവർ സഹായം ചെയ്യുകയില്ല. നിങ്ങൾ അവരെ നേർവഴിയിലേ ക്ക് ക്ഷണിക്കുന്ന പക്ഷം അവർ കേൾക്കുകയില്ല. അവർ നിന്റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാൽ അവർ കാണുന്നില്ല താനും” (2:197,198).
അവൾ പറയുന്നുണ്ട് എന്നെ ഏറ്റവും ആകർഷിച്ച വിശുദ്ധ ഖുർആനിലെ അല്ലാഹുവി നെ പരിചയപ്പെടുത്തുന്ന ഒരു സൂക്തം കാണുക
“അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്ന വൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശ ഭൂമികളിലുള്ളതെല്ലാം. അവ ന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താ നാരുണ്ട്. അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശ ഭൂമികളെ മുഴുവൻ ഉൾകൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത” (2:255).
ഇങ്ങനെയുള്ള കഴിവും ഗുണങ്ങളുമില്ലാത്ത വ്യക്തികളെയും വസ് തുക്കളെയും പ്രതിഭാസങ്ങളെയും ദൈവമെന്നു വിളിക്കുന്നതിലും അവയെ പൂജിക്കുന്നതിലും എന്ത് യുക്തിയാണുള്ളത്?
അടുത്ത ജന്മത്തിൽ നാം വേറെ മനുഷ്യരായോ മൃഗങ്ങളായോ പു നർജനിക്കും' എന്നാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരു ന്നത്. പട്ടിയും പൂച്ചയുമൊക്കെയായി പുനർജനിക്കുന്നത് ശിക്ഷയാ യിട്ടാണെങ്കിൽ തനിക്കുള്ള ശിക്ഷയാണ് പട്ടിയായുള്ള ജനനം എന്ന അറിവ് പട്ടിക്കുണ്ടാകണം. അതിൽ ഖേദിക്കുന്ന ഒരു മനസ്സും വേണം. അങ്ങനെയില്ല എന്നത് വസ്തുതയാണ്. യുക്തിഹീനമായ ഈ വിശ്വാസ മല്ല ഇസ്ലാം പഠിപ്പിക്കുന്നത്. നമ്മൾ നമ്മളായിക്കൊണ്ടു തന്നെ വീ ണ്ടും ഉയിർത്തെഴുന്നേൽക്കും. അല്ലാഹുവിന്റെയും അവന്റെ പ്രവാച കന്റെയും കൽപനാനിർദേശങ്ങൾക്ക് അനുസരിച്ച് ഐഹിജീവിതം നയി ച്ചവർക്ക് ശാശ്വതമായ സ്വർഗവും ധിക്കരിച്ചവർക്ക് ശാശ്വതമായ നരകവും നൽകപ്പെടും. അവിടെ വെച്ച് ആർക്കും ആരെയും സഹാ യിക്കാൻ കഴിയില്ല.
“ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാൻ പറ്റാ ത്ത ഒരു ദിവസത്തെ നിങ്ങൾ സൂക്ഷിക്കുക. (അന്ന്) ഒരാളിൽ നിന്നും ഒരു ശുപാർശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളിൽ നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവർക്ക് ഒരു സഹായവും ലഭിക്കുകയുമില്ല” (2:48).
“വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തതാ രോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളാ യിരിക്കും”(2:82).
ഇസ്ലാമിൽ ജാതീയമായ വേർതിരിവില്ല എന്നതും ഒരു ഹിന്ദുവായി ജനിച്ച എന്നെ ഇസ്ലാമിലേക്ക് അടുപ്പിച്ച കാര്യമാണ്. ഒരു പുലയനോ ചെറുമനോ പറയനോ പൂജാരിയാകുവാൻ ബുദ്ധിമുട്ടാണ്. ഒരു ശൂദ്രൻ തപസ്സു ചെയ്തതുകൊണ്ട് ബ്രാഹ്മണ ബാലൻ മരിച്ചു പോലും. സാക്ഷാ ൽ ശ്രീരാമൻ ആ ശൂദ്രൻ തലവെട്ടി എന്ന് പുരാണം. ഇസ്ലാമിൽ ഇങ്ങനെയൊരു വിവേചനമില്ല. ആർക്കും ആരാധനകൾ ചെയ്ത് ദൈ വത്തിന്റെ ഇഷ്ടദാസനായി മാറാം. വേദം പഠിക്കുന്നതിൽ ആർക്കും വിലക്കില്ല. പള്ളിയിൽ ഏതൊരു മുസ്ലിമിനും പ്രവേശിക്കാം. തൊലി യുടെ നിറത്തിന്റെയോ തറവാടിന്റെയോ പദവിയുടെയോ പേരിൽ ഇരിപ്പിടങ്ങളിൽ വ്യത്യാസമില്ല. മനുഷ്യസഹജമായ ലൈംഗിക വികാ രങ്ങളെ അടിച്ചമർത്തിക്കൊണ്ട് സന്യാസിയാവാൻ ഇസ്ലാം അനുവ ദിക്കുന്നില്ല. അത് മഹത്ത്വത്തിന്റെ അടയാളവുമല്ല.