https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഹിന്ദു മതത്തിൽ നിന്നും ഇസ്ലാമിലേക്ക്മുഹമ്മദ് ജമാൽ

RIGTHT WAY
0

 മുഹമ്മദ് ജമാൽ


പാലക്കാട് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചുവളർന്നത്. ഒരു താഴ്ന്ന ജാതിക്കാരനും തൊലി കറുത്തവനുമായി ജനിച്ച ഇദ്ദേഹം അതിന്റേതായ ഒരുപാട് അവഗണനകൾ സഹിച്ചാണ് വളർന്നത്.  അഞ്ചാം ക്ലാസ്സുവരെ പഠിച്ചു. അച്ഛന്റെ മരണത്തോടെ പഠനം അവസാനിപ്പിക്കാൻ നിർബന്ധിതനാവുകയായിരുന്നു. പന്ത്രണ്ട് വയസ്സാ യപ്പോഴേക്കും അമ്മയുടെ കൂടെ പാടത്ത് പണിയെടുത്തു തുടങ്ങി.


 അദ്ദേഹം പറയുന്നുണ്ട്   നാട്ടുകാരനായ ഒരു നമ്പൂതിരിയുടെ പാടത്തായിരുന്നു പണി. അദ്ദേ ഹവുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായും ഇടപഴകേണ്ടിവന്നപ്പോഴാണ് താഴ്ന്ന ജാതിക്കാരനായി പിറന്നതിന്റെ അപമാനവും വേദനയും ഞാൻ മനസ്സിലാക്കിയത്. ഇതിന്റെ വിഷമം അമ്മയോടു പറയുമ്പോൾ, തമ്പാന്റെ മുമ്പിൽ അടിമയെപ്പോലെ നിന്നിരുന്ന അമ്മ എന്നെ ഉപ ദേശിക്കും; അവരൊക്കെ ദൈവതുല്യരാണെന്നും അവരോട് വെറുപ്പു കാണിക്കരുതെന്നും മറ്റും.


 അദ്ദേഹം പറയുന്നുണ്ട് മലപ്പുറം  ജില്ലയിലെ തിരൂരിൽ ഹോട്ടൽ പണിയെടുക്കുന്ന കുറെ പേർ എന്റെ നാട്ടിലുണ്ടായിരുന്നു. സാധുകുടുംബങ്ങളിൽ പെട്ട മുസ്ലിം കളായ കൗമാരക്കാരും യുവാക്കളും. അവർ മാസങ്ങൾ കൂടുമ്പോഴാണ് നാട്ടിൽ വന്നിരുന്നത്. മെലിഞ്ഞുണങ്ങിയ പലരും മാസങ്ങൾക്കകം തടിച്ചുകൊഴുത്ത് കുട്ടപ്പന്മാരായി ഗൾഫിൽ നിന്നെന്നപോലെ ലീവിൽ വരുമ്പോൾ ഞാൻ അതിശയത്തോടെ അവരെ നോക്കും. ഇഷ്ടംപോലെ തിന്നാൻ കിട്ടിയിട്ടാണല്ലോ അവർ തടിച്ചുകൊഴുക്കുന്നത്. അമ്മയുംഞാനും എന്റെ രണ്ട് അനുജന്മാരും ഒരു അനുജത്തിയും ഉള്ള കുടുംബ ത്തിൽ അച്ഛന്റെ മരണത്തോടെ വിശപ്പു മാറ്റാൻ കഴിയാത്ത നാളുകളു ടെ എണ്ണം കൂടുതലായ ഘട്ടം. താഴ്ന്ന ജാതിക്കാരനെന്ന പേരിൽ അപ മാനിതനാകുന്നതിലുള്ള പ്രതിഷേധം മനസ്സിൽ ശക്തിയാർജിച്ച പതിനാറാം വയസ്സിൽ ഒരു മുസ്ലിം സുഹൃത്തിന്റെ കൂടെ ഞാനും തിരൂരിലേക്ക് നാടുവിട്ടു.


അദ്ദേഹം പറയുന്നുണ്ട് ആ യാത്ര എന്റെ ജീവിതത്തെയും വിശ്വാസത്തെയുമെല്ലാം മാറ്റി മറിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.


മധ്യവയസ്കനായ ഒരു ഹാജിയാരുടെ ഹോട്ടലിലാണ് എനിക്ക് ജോ ലി കിട്ടിയത്. എന്നെ കൂടാതെ ആറു പേർ കൂടി ആ ഹോട്ടലിൽ ജോലി ക്കാരായി ഉണ്ടായിരുന്നു. എല്ലാവരും മുസ്ലിംകൾ. വളരെയധികം മത നിഷ്ഠയുള്ള ആളാണ് ഹാജിയാർ. നമസ്കാരസമയമായാൽ ഉടൻ പള്ളി യിൽ പോകും. തിരിച്ചുവന്നയുടൻ പണിക്കാരിൽ ഓരോരുത്തരെ പള്ളിയിലേക്ക് പറഞ്ഞയക്കും. കൂട്ടത്തിൽ പ്രായം കുറഞ്ഞ പണിക്കാരൻ ഞാനായിരുന്നു.


ഞാൻ അവിടെ ചെന്ന് രണ്ടാഴ്ച ആയപ്പോഴേക്കും ബലിപെരുന്നാൾ വന്നു. പെരുന്നാൾ പ്രമാണിച്ച് രണ്ടുദിവസം ഹോട്ടലിന് അവധിയായി രുന്നു. പണിക്കാരെല്ലാം അവരവരുടെ വീടുകളിലേക്ക് മടങ്ങി. നല്ലവണ്ണം തടിയൊക്കെ വെച്ച് കയ്യിൽ കുറെ കാശുമായിട്ടായിരിക്കണം വീട്ടി ലേക്കുള്ള ആദ്യത്തെ മടക്കം എന്നതായിരുന്നു എന്റെ സ്വപ്നം. അതു കൊണ്ടുതന്നെ ഞാൻ നാട്ടിലേക്ക് പോകുന്നില്ലെന്ന് മുതലാളിയോട് പറഞ്ഞു. അതിനെന്താ, രണ്ടുദിവസം എന്റെ വീട്ടിൽ നിൽക്കാം എന്നു പറഞ്ഞ് എന്നെ അദ്ദേഹം സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഹോട്ടലിൽ നിന്നും രണ്ടുകിലോമീറ്റർ ദൂരെയായിരുന്നു അദ്ദേഹത്തിൻ വീട്. ഈ കറുമ്പനായ താഴ്ന്ന ജാതിക്കാരനെ എങ്ങനെ മുതലാ ളി വീട്ടിൽ താമസിപ്പിക്കും എന്ന ചിന്തയായിരുന്നു അങ്ങോട്ടു പോകു മ്പോൾ എന്റെ മനസ്സു നിറയെ. ദുരനുഭവങ്ങൾ ഏറെയുണ്ടായിരുന്ന തിനാൽ മനസ്സിൽ ഭീതിയുണ്ടായിരുന്നു. എന്നാൽ എനിക്ക് വിശ്വസിക്കാ ൻ കഴിയാത്തതായിരുന്നു പിന്നീട് നടന്നത്.


അദ്ദേഹത്തിന്റെ മക്കളുടെ കൂട്ടത്തിൽ ഒരു മകനായി അദ്ദേഹം എന്നെ കണ്ടു. മനോഹരമായ വീട്ടിൽ എല്ലാവരുടെയും കൂടെയിരുന്ന് ഞാനും ഭക്ഷണം കഴിച്ചു. എന്റെ ഓലമേഞ്ഞ വീടും ചാണകം മെഴുകി യ നിലവും വക്കുപൊട്ടിയ മൺപാത്രവും ഞാൻ ഓർത്തു. അദ്ദേഹത്തി ൻറെ ഭാര്യയാകട്ടെ ഒരു അമ്മയുടെ വാത്സല്യത്തോടെ പെരുമാറി. അയിത്തമില്ല. ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ല. ഞാൻ എന്നെ ത്തന്നെ മറന്ന നിമിഷങ്ങൾ.


അവരുടെ നമസ്കാരവും പ്രാർഥനയും ഞാൻ അത്ഭുതത്തോടെ നോക്കിക്കണ്ടു. വല്ലാത്തൊരു അനുഭൂതി അതെന്നിലുണർത്തി. ഒരു കൗതുകത്തിന് ഞാൻ എല്ലാം പഠിക്കാൻ ശ്രമിച്ചു. വായിച്ചും കേട്ടും അനുഭവിച്ചും ഒരുപാട് മനസ്സിലാക്കി. എന്റെ വഴി ഇതാണെന്നും ഇഹ ത്തിലും പരത്തിലും അഭിമാനവും രക്ഷയും ലഭിക്കാൻ ഇതിനെക്കാൾ നല്ലൊരു വഴിയില്ലെന്നും ഞാൻ മനസ്സിലാക്കി. ശഹാദത്ത് ചൊല്ലിയ തോടെ ഞാൻ പുതിയൊരു മനുഷ്യനായി മാറി; സഷ്ടാവിന്റെ മുമ്പിൽ മാത്രം തലകുനിക്കാൻ ആവശ്യപ്പെടുന്ന ഒരു ദർശനത്തിന്റെ, വിവേച നമില്ലാത്ത മതത്തിന്റെ അനുയായിയാകുവാൻ കഴിഞ്ഞതിൽ അഭിമാ നിക്കുന്ന ഒരു മനുഷ്യൻ. കുടുംബത്തിലെ മറ്റാരും എന്നെ പിൻപറ്റിയി ല്ലെങ്കിലും ആരും ഇന്നേവരെ എന്നെ എതിർട്ടില്ല എന്നത് ആശ്വാസക രമാണ് യന്ന് അദ്ദേഹം പറയുന്നു . 

Post a Comment

0Comments
Post a Comment (0)