മുഹമ്മദ് ഷാനവാസ്
ദൈവം എന്ന പദം എല്ലാ മതഗ്രന്ഥങ്ങളും ഉൾക്കൊള്ളുന്നുണ്ട്അർത്ഥം, ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, ഇതിന്റെ നിലനിൽപ്പിന് ആധാരമാ യവൻ, സ്ഥലകാല നൈരന്തര്യങ്ങൾക്ക് അതീതനായവൻ... എന്നിങ്ങ നെയാണ്.
അദ്ദേഹം ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു, ഇദ്ദേഹം പറയുന്നുണ്ട് ഇദ്ദേഹത്തെ ചിന്തിക്കാൻ പ്രേരിപ്പിച്ചതും ഈ വാക്കിന്റെ അർത്ഥ വിപുലതയാണ്. പ്രത്യേകിച്ച് മതാന്ധത ബാധിച്ച് താൻ വിശ്വസിച്ചതൊഴികെയുള്ളതൊക്കെ തെറ്റ് എന്ന് കരുതി തള്ളുന്ന വിഭാഗമായാണ് റോമൻ കാത്തലിക് വിഭാഗത്തെ എനിക്ക് കാണാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ആ വിഭാഗത്തിൽ ജനിച്ച എനിക്ക് എന്റെ ഈ ചിന്തക്ക് കാരണം എല്ലാം അറിയുന്നദൈവം ആകുന്നു എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ഞാൻ എന്റെ വളർച്ചയുടെ 15 വർഷത്തോളം ദൈവമെന്ന പദത്തിൽ എൻറ കുടുംബവും ഇടവകയും നൽകിയ വിശദീകരണത്തിന് അപ്പുറം എത്തി നോക്കിയിട്ടില്ല.
അദ്ദേഹം പറയുന്നുണ്ട്പഠനങ്ങൾ ധരിപ്പിച്ചത് യേശു ദൈവവും പിതാവ് എല്ലാം സമ്മതിച്ചുകൊടുക്കുന്ന ഒരു മിണ്ടാപ്രാണിയും പരിശുദ്ധാത്മാവ് Ac tion hero' യും ആണെന്ന ഒരു ധാരണയാണ്. ഒപ്പം പുണ്യവാളന്മാരു ടെയും പുണ്യവനിതകളുടെയും ഒരു നീണ്ട നിര. എത്ര ചൊല്ലിയാലും തീരാത്ത അവരുടെ പേരുകളും കുറെ നിരർത്ഥകമായ പ്രാർത്ഥനകളും ആകെകൂടി ഒരു പുരാതന വിഗ്രഹങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയത്തിൽ തടവിലാക്കപ്പെടുന്ന അവസ്ഥ. അവിടെ നടക്കുന്ന പൊള്ളയായ അവിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടാനാകാത്ത കിരാത നടപടികളും തുറ ന്നുകാട്ടി അദ്ദേഹം പറയുന്നുണ്ട്,
അദ്ദേഹം പറയുന്നുണ്ട്ഞാൻ എപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ടോ അപ്പോ ഴൊക്കെ പിശാച് ഇടവക വികാരിയുടെയും കന്യാസ്ത്രീകളുടെയും വേഷത്തിൽ എന്നെ തെറ്റിദ്ധാരണയിൽ അകപ്പെടുത്തിയിട്ടുമുണ്ട്. പഴയ നിയമഗ്രന്ഥങ്ങൾ നൽകുന്ന പാഠം വ്യക്തമാണ്. “അവർ എന്റെ കൽ പനകൾ അനുസരിച്ച് ജീവിക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും”. (എ 11:20)
അദ്ദേഹം പറയുന്നുണ്ട്
ഈ ദൈവ-മനുഷ്യ ബന്ധത്തിൽ യേശു എന്ന അജ്ഞാത സന്തതി അഥവാ മധ്യസ്ഥൻ എന്ന Connecting linkഉം പരിശുദ്ധാത്മാവ് എന്ന Password ഉം പുണ്യവാളന്മാരും പുണ്യവതികളും ഒന്നും ഒരിക്കലും അഹങ്കാരവും അധമബോധവും മാറ്റിവെച്ച് ചിന്തിക്കുന്നവർക്ക് കാണാ നാവില്ല. കാരണം മനുഷ്യനാണ് ഭൂമിയിലെ ഉത്തമ സൃഷ്ടി. മറ്റൊരു സൃഷ്ടിയും അവനേക്കാൾ ഉത്തമമായി ഭൂമിയിലില്ല. അവനേക്കാൾ ഉന്നതനായ സർവ്വശക്തൻ- അതാണ് സ്രഷ്ടാവ്. തന്റെ ശരീരത്തിലുള്ള വ്യവസ്ഥകൾ അതിനുള്ളിലെ ഹൃദയമിടിപ്പോ, രക്തചംക്രമണമോ, ഡി. എൻ.എ. വ്യവസ്ഥിതികളോ ഒന്നുംതന്നെ അവന് അവന്റെ നിയന്ത്ര ണ പരിധിയിലല്ലായെന്നും മനുഷ്യൻ അറിയുന്നു. സൂര്യന്റെ നിലനിൽ പോ, ഭൂമിയുടേയും മറ്റ് ഗോളങ്ങളുടേയും പരിക്രമണമോ ഒന്നും തന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല എന്ന ചിന്ത തന്നേക്കാൾ ശക്തിയുള്ള ഒന്നിൽ വിശ്വസിക്കാൻ അവനെ പ്രേരിപ്പിക്കുന്നു. ആ ശക്തിമാനോടു ള്ള അവന്റെ സഹായമഭ്യർത്ഥനയാണ് പ്രാർത്ഥന. യാചനക്കാരൻ അഭ്യർത്ഥനയും ഡോക്ടറുടെ സമീപത്തുള്ള രോഗിയുടെ അഭ്യർത്ഥ നയും ലൗകികമായ കാര്യകാരണ ബന്ധത്തിലുള്ള അഭ്യർത്ഥനകൾ മാത്രമാണ്. ഇത് ചിന്തയുടെ ആവശ്യം ഇല്ലാതെ മനസ്സിലാക്കാം. അ പ്പോൾ കാര്യ-കാരണ ബന്ധങ്ങൾക്കതീതമായ ഒരു അഭ്യർത്ഥനയാണ് പ്രാർത്ഥന എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ തന്നെയും ചുറ്റുപാടുമുള്ള വസ്തുക്കളെയും സൃഷ്ടിച്ച് പരിപാലിക്കു ന്ന ഹൃദയത്തിനകത്തുള്ളത് സൂക്ഷ്മമായി അറിയുന്ന ഏകദൈവത്തിന് മാത്രമെ ആരാധനാവഴിപാടുകൾ അർപ്പിക്കാൻ പാടുള്ളൂ. ഈ തത്വമാ പഴയ നിയമ ഉദ്ധരണികൾ വ്യക്തമാക്കുന്നത് - “നിനക്കുത്തരമ രുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരം പോലെയാണ് ഞാൻ. (ഹോസിയ 14:8). ഈ തത്വത്തിന്വിരുദ്ധമാണോ ഇന്നത്തെ ക്രിസ്ത്യൻ വ്യവസ്ഥിതി എന്നതായിരുന്നു ഇടവകയിലെ മേലധികാരികളോടുള്ള എന്റെ ചേദ്യം. “മാർഗം യേശു വാണ്, വഴിയും സത്യവും ജീവനും ഞാനാണ്” (യോഹ: 14:6) യേശു വല്ലാത്തതെല്ലാം ദുർമാർഗ്ഗമാണ്. മാർഗ്ഗമായ യേശുവിനെ ഉപേക്ഷിക്ക ലാണ് മാർഗ്രഭശം അഥവാ പാപം എന്നതായിരുന്നു അവരുടെ മറുപടി. ഈ മറുപടിക്ക് ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ അവർ ആസ്പദ മാക്കിയത് ബൈബിളായിരുന്നില്ല. “യേശുക്രിസ്തു മനുഷ്യവംശത്തിൻ മുഴുവൻ രക്ഷകൻ ആണെന്ന് അറിയാത്ത ജനസഞ്ചയങ്ങളിലേ സുവിശേഷം സംവഹിക്കുക എന്ന സ്ഥായിയായ ദൗത്യത്തിൽനി ന്നും പിൻവാങ്ങാൻ സഭക്കാവില്ല” എന്ന “പ്രേഷിത പ്രവർത്തനം” എന്ന സഭാഡിക്രിയുടെ 31-ാം ഖണ്ഡിക ഉദ്ധരിക്കുകയായിരുന്നു അവർ ചെ യ്തത്. പക്ഷെ, അവർ ഞാൻ ആദ്യം സൂചിപ്പിച്ച അഹങ്കാരത്തിൽ ഉറ ച്ചുപോയി എന്നതാണ് വാസ്തവം. പാശ്ചാത്യ മാനവികതാ വാദവും (humanism), മാർക്സിസവും മനുഷ്യരാകുന്നു പ്രപഞ്ചത്തിലെ ഉന്നതർ എന്നും അവരെ നിയന്ത്രിക്കുവാൻ ഒരു ശക്തിയുമില്ല എന്നും വാദിച്ചപ്പോൾ വളർന്നുവന്നതായിരുന്നു ഈ അഹങ്കാരം. ഇതേ അഹങ്കാരം മറ്റൊരു ദർശനമായ ക്രിസ്തീയതയിൽ രൂപപ്പെടുന്നുവെന്ന് മാത്രം. ഈ ദർശനത്തെ പുൽകുന്ന സാധാരണക്കാർ, അവരുടെ ആരാധ്യർ യേശുവും, കുരിശും പുണ്യപുരുഷാദികളും ആണെന്ന് ധരിക്കുന്നു. പലപ്പോഴും കേൾവിയും കാഴ്ചയും ഇല്ലാത്ത ഇത്തരം വസ്തുക്കളോടും മൺമറഞ്ഞ, ജീവനില്ലാത്ത വ്യക്തികളോടും പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഒരു തരം അധമബോധവും ഉടലെടുക്കുന്നു. പുണ്യപുരുഷന്മാ രിൽനിന്നും പുണ്യപുരുഷന്മാരിലേക്കുള്ള തീർത്ഥപ്രയാണം ഈ അധ മബോധത്തിന്റെ ഫലമാണ്.
ഈ അഹങ്കാരത്തിനും അധമബോധത്തിനും മധ്യേ ഏക സ്രഷ്ടാ വിനെ മാത്രം ആരാധിക്കാനാണ് പഴയ നിയമവും (പുറ: 20: 2-3) യേ ശുവിന്റെ വചനങ്ങളും സത്യത്തിൽ ഉണർത്തുന്നത്. (മാർക്കേ,12:29-30) എനിക്ക് ഈ നിലപാട് സ്വീകരിക്കാൻ അദ്ദേഹം പറയുന്നുണ്ട് എന്റെ മാതാവിന്റെ സഹോ ദരർ ഒരു പരിധിവരെ സഹായിച്ചു. അവർ യഹോവാ സാക്ഷികൾ ആ യിരുന്നു. പക്ഷേ, കൂടുതൽ അടുത്തറിഞ്ഞതോടെ പ്രകടമായ പല വചനങ്ങളും നിഷേധിച്ച് സ്വർഗ്ഗവും നരകവും ഇല്ലാതാക്കി യേശുവി ൻറെ മറവിൽ പല വൃത്തികേടുകളും കാട്ടുന്ന ഒരു ക്രിസ്തീയ വിഭാഗം എന്നതിലുപരി ഒന്നും തന്നെ എനിക്ക് അവരിലും ദർശിക്കാൻ കഴിഞ്ഞില്ല. മറ്റ് ക്രൈസ്തവ വിഭാഗങ്ങളും യഥാർഥ യേശുവിന്റെ അധ്യാപനങ്ങളിൽ നീതിപുലർത്തുന്നില്ല എന്ന അറിവ് എന്നെ നയിച്ചത് ഈ മതംതന്നെ കയ്യൊഴിയുന്ന അവസ്ഥയിലേക്കായിരുന്നു. പള്ളിമേടകളിൽ അരങ്ങേറുന്ന സ്വവർഗരതി കേളികളും വീഞ്ഞുസേവകളും യാതൊരു നീതിയും പുലർത്താത്ത കുടുംബബന്ധങ്ങളും എന്നെ ഇതിനായി പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
അദ്ദേഹം പറയുന്നുണ്ട് ചുരുക്കത്തിൽ “അവർ എന്റെ കൽപനകൾ അനുസരിച്ച് ജീവിക്കു കയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും എന്ന ബൈബിൾ വചനത്തോട് തെല്ലും നീതിപുലർത്തുന്നവരല്ല ഇന്നത്തെ ക്രിസ്ത്യാനികൾ എന്നതിന് എനിക്ക് ഞാൻ തന്നെ മതിയായ തെളി വായിരുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു ജനം ഇപ്പോൾ നില വിലുണ്ടോ എന്ന എന്റെ അന്വേഷണം എന്നെക്കൊണ്ടെത്തിച്ചത് ഹൈ ന്ദവ സമുദായത്തിലാണ്. അതുകൊണ്ട് എന്താണ് ഹിന്ദു എന്ന് പഠി ക്കാൻ തന്നെ തീരുമാനിച്ചു. ഹിന്ദു എന്ന പദം ആചാര്യന്മാർ നിർവ ചിച്ചിട്ടുണ്ട്. വേദോപനിഷ ത്തുകളുടെ കാലത്ത് ഭാരതമെന്നോ, ഹിന്ദുമതമെന്നോ ഉള്ള സങ്കൽ പങ്ങളില്ലായിരുന്നു. എ.ഡി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശങ്കരാചാ ര്യരോ 10-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാമാനുചാര്യരോ ഹിന്ദുവിനെ പ്പറ്റിയോ ഹിന്ദുമതത്തെപ്പറ്റിയോ ഒന്നും പറഞ്ഞിട്ടില്ലെന്ന് ചരിത്രം സാ ക്ഷ്യപ്പെടുത്തുന്നു. മുസ്ലിം ഭരണാധികാരികൾ ഹിന്ദു എന്ന് വിളിച്ചി രുന്നത് പ്രഭുക്കളെയും സമീന്ദാരികളെയും ബ്രാഹ്മണരെയും ആണ്. സാധാരണക്കാരെ ഹിന്ദു എന്ന് വിളിച്ചിരുന്നില്ല. ചുരുക്കത്തിൽ വിദേശി കളായിരുന്നു ഹിന്ദു എന്ന പദത്തിന് ജന്മം നൽകിയത്. വിദിതവേദ്യ രായ ആചാര്യന്മാർ ഹിന്ദു എന്ന പദത്തിനും വ്യാഖ്യാനം നൽകുന്നു ണ്ട്. ഹൈന്ദവ ധർമ്മം അനുസരിക്കുന്നവൻ, സിദേശക്കാരൻ, ഭാര തഖണ്ഡം എന്നിവയാണവ. "ഹിസ്' എന്ന ധാതുവിൽനിന്നാണ് ഹിന്ദു വെന്ന പദത്തിന്റെ ഉൽപത്തി. “ഹിസി ഹിംസായം” എന്നും അർത്ഥം വരുന്നു. അഥവാ ഹിംസയെ ഹിംസിക്കുന്നത് എന്നർത്ഥം.
“ഹീനാൻ ദൂഷയതേ അസ്മാദ് ഹിന്ദുരിത്യഭിതീയതേ” എന്ന് താരാ നാഥ തർക്കവാചസ്പതിയുടെ ബൃഹദഭിധാനം' എന്ന കൃതിയിൽ പറ യുന്നു. കൊല്ലുക, കൊള്ള ചെയ്യുക, ഉപദ്രവിക്കുക, വേദനിപ്പിക്കുക, ദുഃഖിപ്പിക്കുക എന്നീ ഹിംസകളെ ഈ ധർമ്മം എതിർക്കുന്നു. അതി ലുപരി ആരാധനാകാര്യങ്ങളിൽ ബഹുദൈവാരാധനയെ ഖണ്ഡിക്കുന്നചില സൂക്തങ്ങൾ ഇവരും മറച്ചുവെക്കുന്നുവെന്നും വ്യക്തമായി. ഉപ നിഷത്തുകളിൽ അവയും വ്യക്തമാണ്. (ഉദാ: ഈശാവാസ്യോപനി ഷത്ത് 12-ാം ശ്ലോകം). മനുവിലെയും ഗീതയിലെയും ചില കൽപനകൾ മാനവികതക്ക് ചേർന്നതല്ലെന്ന ബോധം ക്രൈസ്തവതപോലെതന്നെ ചുരുട്ടിയെറിയാൻ സമയമായതാണ് ഹൈന്ദവധർമ്മം എന്നും വ്യക്ത മാക്കിത്തന്നു. ഈ അവസരത്തിലാണ് ക്രിസ്ത്യാനിറ്റിയിൽ നിന്നും ഇസ് ലാം സ്വീകരിച്ച ഒരു പുരോഹിതനെ പരിചയപ്പെട്ടത്. അത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ബൈബിളിനെ അദ്ദേഹം ശാസ് ത്രീയമായും ചരിത്രപരമായും ഖണ്ഡിച്ചു. അത് എന്നിൽ സൃഷ്ടിച്ച വിപ്ലവാത്മക ഉണർവ് ഖുർആൻ എന്ന നൂതനഗ്രന്ഥത്തെപ്പറ്റി കേട്ട പ്പോൾ വർദ്ധിക്കുകയാണുണ്ടായത്. ഇത്രയും കൃത്യമായ പരാമർശ ങ്ങൾ അടങ്ങിയ ഗ്രന്ഥം അന്നോളം ഞാൻ കണ്ടിട്ടില്ലായിരുന്നു. അതി ൻ പാരായണ ആസ്വാദനം എന്നിൽ ഉണ്ടാക്കിയ ആനന്ദാനുഭവം ജനിച്ചതിൽ പിന്നെ ലഭിച്ചതിൽ വെച്ച് ഉത്തമമായതാണ്. പക്ഷെ, ഈ ഗ്രന്ഥവും അതിന്റെ കാര്യങ്ങളും എന്നെ എന്റെ കുടുംബത്തിൽ നിന്നും സമുദായത്തിൽനിന്നും ആട്ടിപ്പായിക്കാൻ മതിയായവയായിരു ന്നു. അന്നുവരെ സന്മാർഗ്ഗിയും ഉന്നതനും ആയ ഞാൻ മയക്കുമരുന്നിന് അടിമയും ഭ്രാന്തനുമെന്ന് കുടുംബവും സമുദായവും മുദ്രകുത്തിയത് എന്നെ സംബന്ധിച്ചിടത്തോളം എന്റെ പഠിക്കാനുള്ള ആഗ്രഹവും ഞാൻ ഒരു ഉത്തമ സൃഷ്ടിയാണെന്ന ബോധവും എന്നിലങ്കുരിപ്പിച്ചു. കാരണം വിശുദ്ധ ഖുർആൻ അതിനകം ഞാൻ വയിച്ചുകഴിഞ്ഞിരുന്നു. അതിലെ 26-ാം അദ്ധ്യായം 69 മുതൽ 85വരെ എന്നെ ഹഠാദാകർഷിച്ചി രുന്നു. അവ ഇതാണ്:
“ഇബ്രാഹീമിന്റെ വൃത്താന്തം നീ അവർക്ക് വായിച്ചുകേൾപ്പിക്കുക. അതായത് നിങ്ങൾ എന്തിനെയാണ് ആരാധിച്ചുകൊണ്ടിരുന്നത് എന്ന് തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദർഭം. അവർ പറഞ്ഞു. ഞങ്ങൾ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയ്ക്കുമുമ്പിൽ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അവരത് കേൾക്കുമോ? അഥവാ അവ നിങ്ങൾക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യുമോ? അവർ പറഞ്ഞു. അല്ല, ഞങ്ങളുടെ പിതാക്കൾ അപ്രകാരം ചെയ്യുന്നതായി ഞങ്ങൾ കണ്ടിരു ന്നു. അദ്ദേഹം പറഞ്ഞു. അപ്പോൾ നിങ്ങളും നിങ്ങളുടെ പൂർവ്വ പിതാ ക്കളും ആരാധിച്ചുകൊണ്ടിരുന്നത് എന്തിനെയായിരുന്നു എന്ന് നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നാൽ അവ ശത്രുക്കളാകുന്നു എനിക്ക്.ലോകരക്ഷിതാവ് ഒഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാർഗ ദർശനം നൽകിക്കൊണ്ടിരിക്കുന്നവൻ. എനിക്ക് ആഹാരം നൽകുകയും കുടിനീർ തരികയും ചെയ്യുന്നവൻ. എനിക്ക് രോഗം ബാധിച്ചാൽ അവ നാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും ജീവിപ്പിക്കു കയും ചെയ്യുന്നവൻ. പ്രതിഫലം നാളിൽ ഏതൊരുവൻ എന്റെ തെറ്റ് പൊറുക്കുമെന്ന് ഞാൻ ആശിക്കുന്നുവോ അവൻ
അദ്ദേഹം പറയുന്നുണ്ട് ആ നിമിഷം വരെ ഒരു പുണ്യപുരുഷനായി ഞാൻ കണ്ട പൗലോസ് എന്ന് അപ്പോസ്തലനെക്കുറിച്ച് ക്രിസ്തീയ സെമിനാരിയിൽ വർഷ ങ്ങളോളം പഠിച്ച് ക്രിസ്തീയ പാണ്ഡിത്യങ്ങൾ സ്വന്തമാക്കിയ അദ്ദേ ഹം ബൈബിളിൽ നിന്നുതന്നെ തെളിവുകൾ ഉദ്ധരിച്ച് കാട്ടിത്തന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. യേശുവിന്റെ അധ്യാപനങ്ങളിൽ വ്യക്തമായ കലർപ്പ് നടത്തിയതിൽ പൗലോസിന്റെ പങ്ക് എനിക്ക് വ്യക്തമായി. ബൈബിളിലെ യേശുവിന്റെ "ഏകസത്യദൈവമായ പിതാവിനെ മാത്രമെ ആരാധിക്കാവൂ എന്ന കൽപന വലിച്ചെറിഞ്ഞ് യേശുവിനെ തന്നെ പൗലോസ് ദൈവമാക്കി. പുതിയ നൂതന പാരമ്പര്യങ്ങൾ കൊണ്ടുവന്ന് ജനങ്ങളെ അന്ധകാരത്തിൽ കുടുക്കിയിടുന്ന ഈ വ്യവസ്ഥിതിയും അതിന്റെ സ്ഥാപിത താൽപര്യവും യേശുവിന്റെ അധ്യാപനങ്ങളോട് തുലോം നീതി പുലർത്തുന്നില്ല എന്നും വ്യക്തമായി. മനുഷ്യനെ ഭിന്നി പ്പിച്ച് നിർത്തുകയും തമ്മിലടിപ്പിക്കുകയും ലാഭം നേടുകയും ചെയ്യുന്ന ബഹുദൈവത്വത്തിനെതിരെ പൂർണ്ണാർത്ഥത്തിൽ ഉയർന്ന ഒരേയൊരു ശബ്ദം ഇസ്ലാമാകുന്നു എന്ന അറിവും അതിന്റെ ശാസ്ത്രീയവും ചരിത്രപരവുമായ കൃത്യതകളും ഇത് ഒരു ദൈവികമതാണെന്ന് സമ്മ തിപ്പിക്കാൻ എന്റെ കുടുംബത്തെ പ്രേരിപ്പിക്കുമെന്നും ഞാൻ കരുതി. കാരണം എന്റെ പിതാവ് സയൻസിൽ ധാരാളം ബിരുദങ്ങൾ സ്വന്ത മാക്കിയ വ്യക്തിയായിരുന്നു. മതതത്വങ്ങളെ ശാസ്ത്രീയ ചിന്തക്ക് അനു കുലമായി വ്യാഖ്യാനിച്ച് പുതിയ രക്ഷാമാർഗ്ഗം നേടിയ സെന്റ് ആഗ സിനോസിന്റെ പ്ലാറ്റോ ചിന്തയുടെ പൊള്ളത്തരം തുറന്നുകാട്ടാൻ എനിക്ക് കഴിഞ്ഞു. ശാസ്ത്രത്തിന്റെ ഗവേഷണം അലക്സാൻഡ്രിയ യിലെ നിയോപ്ലാറ്റോണിസത്തിന്റെ പരാജയം വിളംബരം ചെയ്ത പോലെ അരിസ്റ്റോട്ടിൽ പടുത്തുയർത്തിയ ചിന്താഗോപുരങ്ങളും തകർ ത്തു. ഇവ സ്വാഭാവികമായും മതത്തിന്റെ സത്യസന്ധതയെ കുറിച്ച് സംശയങ്ങൾ ഉളവാക്കാൻ പ്രേരിപ്പിക്കുന്നവയായിരുന്നു. പക്ഷെ, ശാസ് തവും മതവും തമ്മിൽ സംഘട്ടനമില്ല. കാരണം മതത്തിന്റെ അടിസ് ഥാനം സ്രഷ്ടാവായ ദൈവത്തിലുള്ള വിശ്വാസമാണ്. ശാസ്ത്രത്തിൻറതാവട്ടെ, പ്രകൃതിയെയും സമൂഹത്തെയും കുറിച്ചുള്ള പുരോഗമനാത് മക പഠനവും. ഈ ശരിയായ ചിന്ത ഒരിക്കലും ബൈബിളിന്റെ സന്തത സഹചാരിക്ക് മനസ്സാ അംഗീകരിക്കാൻ കഴിയില്ല.
കാരണം അതിൽ ശാസ്ത്രീയ സത്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ധാരാളം സ്ഥാനമുറപ്പിച്ചു എന്നതുതന്നെ. ഇസ്ലാം അംഗീകരിക്കാൻ ശഹാദത്ത് ചൊല്ലൽ നിർബന്ധമായപോലെ ശഹാദത്ത് ചൊല്ലൽ പൂർ ണ്ണമാകാൻ മുഹമ്മദ് നബിയെ അംഗീകരിക്കലും നിർബന്ധമെന്ന വസ് തുത എനിക്ക് വിഷമകരം ആയിരുന്നില്ല. കാരണം ഖുർആൻ ഒരു ദൈ വികഗ്രന്ഥം എന്ന നിലക്ക് എന്നിൽ ഉയർത്തിയ ആകാംക്ഷ പറഞ്ഞറി യിക്കാൻ കഴിയാത്തവയായിരുന്നു. അപ്പോൾ അത് നൽകപ്പെട്ട മുഹമ്മദ് നബിയെ അതിന്റെ വാഹകൻ എന്ന നിലയിൽ ഒരു പ്രവാചകനാ യി അംഗീകരിക്കാൻ ലവലേശംപോലും വിഷമത നേരിട്ടതുമില്ല. ഒരു സുഹൃത്ത് മുഖേന ലഭിച്ച സത്യത്തിന്റെ പ്രകാശം' എന്ന അറബി കൃതിയുടെ പരിഭാഷ എന്നിൽ മുഹമ്മദ് നബി എന്ന പ്രവാചകനെ ലോകത്ത് ജീവിച്ചവരിൽ വെച്ച് ഏറ്റവും ഉന്നതനും മഹാനുമായ പ്രവാ ചകനും മനുഷ്യനുമായി അംഗീകരിക്കാൻ എന്നെ നിർബന്ധിച്ചു. ഒപ്പം യേശുക്രിസ്തുവിന്റെ “നിങ്ങളോടൊപ്പം എന്നും ഉണ്ടാകാൻ ഒരു സഹാ യകൻ” എന്ന പ്രവചനം പൂർണ്ണമായും ശരിതന്നെ എന്ന് എന്റെ ക്രിസ്തവ സുഹൃത്തുക്കളോട് യാതൊരു സങ്കോചവും കൂടാതെ തുറന്ന് പറയാനും കഴിഞ്ഞു. ഒരു മനുഷ്യന് ആന്തരികമായും ബാഹ്യമായും എത്രത്തോളം പരിശുദ്ധി നേടാൻ കഴിയുമോ, എന്നാൽ അതിന് അവൻ സ്വീകരിക്കേണ്ട ഒരേയൊരു മാർഗ്ഗം ഇസ്ലാം എന്നതാകുന്നു എന്നാണ് വെറും ഒരു വർഷത്തെ പഠനത്തിന്റെ വെളിച്ചത്തിൽ എനിക്ക് നിങ്ങൾ ക്ക് തരുവാനുള്ള ഏക ഉത്തരം.
വൈറ്റ് ഹെഡിനെപ്പോലുള്ളവരുടെ ദൃഷ്ടിയിൽ “മനുഷ്യന് ആന്തരി ക പരിശുദ്ധി കൈവരുത്തുന്ന വിശ്വാസ ശക്തിയാണ് മതം. ആത്മാർ ത്ഥമായി അംഗീകരിക്കുകയും ബോധപൂർവ്വം മനസ്സിലാക്കുകയും ചെയ്യു ന്നപക്ഷം മനുഷ്യസ്വഭാവത്തിൽ വിപ്ലവം സംജാതമാക്കാൻ മാത്രം സത്യ ങ്ങളുടെ സമുച്ചയമാണത്. ഇതിന് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ള ഉദാഹരണത്തിൽ നാല് വിരൽ എന്നിലേക്കും ഒരു വിരൽ പാശ്ചാത്യ രിലേക്കുമാണ്. കാരണം ശാസ്ത്രം മതത്തെ തള്ളിപ്പറയുന്നില്ല. പ്രത്യുത മതത്തിന്റെ ആവശ്യകതയും അനിവാര്യതയും ഊന്നിപ്പറയുകയാണ്. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാവാം യുക്തിവാദവും നിരീശ്വര ത്വവും കൈവെടിഞ്ഞ് മതത്തിന്റെ സ്വാന്തന തീരങ്ങളിൽ സമാധാനംകണ്ടെത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തിലും താൻപോരിമയിലും വിശ്വസിച്ചി രുന്ന പാശ്ചാത്യർ വരെ മതമാശ്ലേഷിക്കാൻ തിടുക്കം കൂട്ടുന്ന കാഴ്ച യാണ് നാം കാണുന്നത്. ഇക്കാര്യത്തിൽ അഭിമാനം കൊള്ളുന്ന ഏക മതം ദൈവികമതമായ ഇസ്ലാം മാത്രമാണ്. കാരണം ഖുർആനിൽ അത് ദൈവം വ്യക്തമാക്കുകയുണ്ടായി.
അവരുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടു ത്തിക്കളയാമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ, തൻറ പ്രകാശം പൂർണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികൾക്ക് അത് അനിഷ്ഠകരമായാലും ശരി. അവനാണ് സത്യമാർഗ്ഗവും സത്യമത വുമായി തന്റെ ദൂതനെ അയച്ചവൻ. എല്ലാ മതങ്ങളെയും അത് അതി ജയിക്കുവാൻ വേണ്ടി, ബഹുദൈവ വിശ്വാസികൾക്ക് അത് അനിഷ്ഠക രമായിരുന്നാലും ശരി. (ഖുർആൻ 9:32-33)