മുജാഹിദ് ചന്ദ്ര
ബ്രിട്ടീഷുകാരെ കിടുകിടാ വിറപ്പിച്ച വീരശൂര പരാക്രമിയായ പഴശ്ശി രാജയുടെ മണ്ണിൽ ഒരു യാഥാസ്ഥിതിക തീയ്യ കുടുംബത്തിലെ രണ്ടാമത്തെ സന്തതി യാണ് ഇയാൾ . ഓർമവെച്ച കാലം മുതൽ ഇയാൾഅച്ഛന്റെ ശകാരവർഷത്തിൽ നിന്നും രക്ഷ തേടി അച്ഛമ്മയുടെ മാറിൽ മുഖം മറച്ച് തേങ്ങിക്കര യാനായിരുന്നു വിധി.ഇദ്ദേഹം പറയുന്നുണ്ട്ഉറക്കം വരാത്ത രാത്രികളിൽ അച്ഛമ്മ പറഞ്ഞുതന്നിരുന്ന യക്ഷിക്കഥകൾ മനസ്സിൽ ഭയത്തിൻറ വിത്തുപാകിത്തുടങ്ങി. സന്ധ്യക്ക് ഗുളികൻ തറയിൽ വിളക്ക് കൊളു ത്താൻ പോകുന്ന അച്ഛമ്മയുടെ കോന്തലത്തുമ്പിൽ പിടിച്ചു നടക്കു മ്പോൾ, ഉരുണ്ട കണ്ണുകളും പുറത്തേക്ക് നീണ്ട നാക്കുമുള്ള ഗുളികൻ ദൈവത്തെ ഓർത്ത് മനസ്സ് ഭയത്തിന്റെ അഗാധകയങ്ങളിലേ ക്കാണ്ടുപോകുമായിരുന്നു. ദൈവങ്ങളെ ഭയന്ന് രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും അച്ഛമ്മ കൂടെ വേണമായിരുന്നു. അങ്ങനെ ഒരിരുണ്ട രാത്രി അച്ഛമ്മയുടെ പുതപ്പിനുള്ളിൽ മുഖമൊളിപ്പിച്ച് മയക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്നപ്പോൾ തൊട്ടടുത്തുനിന്നും ഗുളികൻ അലർച്ച കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. കണ്ണു തുറന്നു നോക്കുമ്പോൾ അച്ഛമ്മ മുടിയഴിച്ചിട്ട് അലറുന്നു.
ഭൂമി കിടുങ്ങുമാറുച്ചത്തിൽ കൂവുന്നു. തൊട്ടടുത്ത് അച്ഛനും ആപ്പ ന്മാരും അച്ഛമ്മയെ പിടിച്ച് ഒതുക്കിനിർത്താൻ ശ്രമിക്കുന്നു. അതുവ രെയും പേടിമാറാൻ അച്ഛമ്മയെ കെട്ടിപ്പിടിച്ചുകിടക്കുമായിരുന്ന അദ്ദേഹം ആ നിമിഷം മുതൽ അച്ഛമ്മയിൽ ഒരു യക്ഷിയെ കണ്ടുതുടങ്ങി.അന്നു രാത്രി ഇദ്ദേഹം ഉറങ്ങിയിട്ടില്ല. അടുത്ത രണ്ടു മൂന്നു രാത്രികളും ഉറക്കം ഏഴയലത്തുപോലും വന്നില്ല.
ഇദ്ദേഹം പറയുന്നുണ്ട് അമ്മ പ്രസവിക്കാൻ സ്വന്തം വീട്ടിലേക്ക് വന്നപ്പോൾ വാശിപിടിച്ച് ഞാനും കൂടെപ്പോന്നു. അങ്ങനെ ഗുളികയും യക്ഷിയുടെയും ശല്യം ഒഴിവായി. പക്ഷേ, ദൈവ ങ്ങളോടുള്ള ഭയവും ശത്രുതയും കൂടി വന്നതേയുള്ളൂ. വീട്ടിൽ ഗണപതി ഹോമം നടക്കുമ്പോൾ ഹോമകുണ്ഠത്തിൽ നിന്നും ചിന്നം വിളിച്ചിറങ്ങിവരുന്ന ഗജവീരനെ ഓർത്ത് കട്ടിലിനടിയിൽ ഒളി ച്ചിരിക്കും. സ്കൂളിൽ പോകാൻ തുടങ്ങിയതോടെ ശത്രു ദൈവ ങ്ങളുടെ പട്ടികയിൽ ഒരെണ്ണം കൂടുതലായി. മെരുമ്പായി പള്ളിക്കോ ന്മാരെന്ന ദൈവം. സ്കൂളിലേക്ക് നടന്നുപോകുമ്പോൾ പള്ളിക്കടുത്ത റോഡിൽ നിന്നും വീണുകിട്ടിയ ചില്ലറത്തുട്ടുകൾ കീശയിലാക്കിയ പ്പോൾ, പള്ളിയിലെ മാക്കയിലൂടെ കോന്മാരുടെ ശക്തി മനസ്സി ലാക്കിയപ്പോൾ മുതൽ പള്ളിക്കടുത്തുനിന്നും ഓടിയാൽ സ്കൂളിൽ ചെന്നേ തിരിഞ്ഞുനോക്കാറുള്ളൂ. വർഷങ്ങൾ ഓരോന്ന് പിന്നിടുമ്പോഴും ശത്രുക്കളായ ദൈവങ്ങളുടെ എണ്ണം കൂടിവന്നു. അങ്ങനെ ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുമ്പോഴേക്കും തികഞ്ഞൊരു നിരീശ്വര നിർമതവാദിയായും കമ്യൂണിസ്റ്റായും സ്വയം രൂപമാറ്റം നടത്തി വിദ്യാർഥി നേതാവായി ഞെളിഞ്ഞു നടന്നു എന്ന് ഇദ്ദേഹം പറയുന്നുണ്ട്,
മതങ്ങളെയും ദൈവങ്ങളെ യും എതിർക്കലും ചീത്തവിളിക്കലുമാണ് ഒരു യഥാർഥ വിപ്ലവകാരി യുടെ ലക്ഷണമെന്ന ധാരണ നിമിത്തം ചെല്ലുന്നിടത്തെല്ലാം ദൈവ ങ്ങളെ തെറിവിളിക്കാൻ തുടങ്ങി. മതങ്ങളെയും ദൈവങ്ങളെയും വി മർശിക്കണമെങ്കിൽ അതിനെപ്പറ്റി തന്നെ കുറച്ചെന്തെങ്കിലും പഠിച്ചിരി ക്കണമെന്ന തിരിച്ചറിവിന്റെ ഭാഗമായി, കിട്ടാവുന്ന ഗ്രന്ഥങ്ങളൊക്കെ വായിക്കാൻ തുടങ്ങി. വിമർശിക്കാൻ വേണ്ടി മാത്രമുള്ളാരു മതപഠനം. ബൈബിൾ പഠനത്തോടൊപ്പം ഒരു ക്രിസ്ത്യാനി പെൺകുട്ടിയും കൂടി ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ എന്റെ മതപഠനം മറ്റൊരു വഴിത്തിരിവിലേക്കെത്തി. ഉൽപത്തി പുസ്തകവും ആവർത്തനവുംവാ യിച്ചുകഴിഞ്ഞപ്പോൾ തന്നെ മതപഠനം മതിയാക്കാമെന്ന നിലയിലെത്തി. ആയിടക്കാണ് ഖലീഫാ ഉമറിന്റെ കഥകൾ വായിക്കാനിടയായത്. ഉമറി നെ മാതൃകാ ഭരണാധികാരിയാക്കി മാറ്റിയത് വിശുദ്ധ ഖുർആനാണ ന്ന് മനസ്സിലായപ്പോൾ ഖുർആനിനെപ്പറ്റി പഠിക്കാൻ തീരുമാനിച്ചു. പക്ഷേ, സംഗതി അത്ര എളുപ്പമായിരുന്നില്ല. എന്റെ ആവശ്യം നേരിട്ട് പറഞ്ഞപ്പോൾ പല മുസ്ലിം സുഹൃത്തുക്കളും നിരുൽസാഹപ്പെടുത്തി. ഖുർആൻ തൊടാനുള്ള അവകാശം പോലും എനിക്കില്ലെന്ന് പോലുംചിലർ വാദിച്ചു. പക്ഷേ, എന്റെ വാശിയും അതോടൊപ്പം ഏറി വന്നതേ യുള്ളൂ.
ഇദ്ദേഹം പറയുന്നുണ്ട് എന്റെ സുഹൃത്ത് മുഖേന ഞാൻ “നിച്ച് ഓഫ് ട്രൂത്തുമായി ബന്ധപ്പെട്ടു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഞാൻ പഠിതാവാവുകയും സുഹൃത്ത് തന്നെ ഖുർആൻ പരിഭാഷ രണ്ടാവർത്തി വായിക്കുകയും ചെയ്തപ്പോഴേക്കും എനിക്കെന്റെ മാർഗം വ്യക്തമായിത്തുടങ്ങി.
ഇദ്ദേഹം പറയുന്നുണ്ട്
മതങ്ങൾ മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് വിശ്വസിച്ചിരുന്ന എനിക്ക്, ജ്ഞാനത്തിന്റെയും സമാധാനത്തിന്റെയും സത്യത്തിന്റെ യും കൈത്തിരി കത്തിച്ചുതന്നത് നിച്ച് ആയിരുന്നു എന്ന് പറയാൻ അഭിമാനമുണ്ട്. എന്നെപ്പോലെ അജ്ഞതയുടെയും അന്ധവിശ്വാസത്തി ൻറയും നീർച്ചുഴിയിൽ പെട്ട് വട്ടം കറങ്ങുന്ന ആയിരങ്ങൾക്ക് ഇസ്ലാമിന്റെ വിളക്കുമാടം വഴികാട്ടിയാകുമാറാകട്ടെ! യഥാർഥ സത്യവിശ്വാസം ഉൾ ക്കൊള്ളാൻ വൈകിപ്പോയതിലുള്ള നഷ്ടബോധം മാത്രമേ ഇന്നെന്നെ അലട്ടുന്നുള്ളൂ. മുമ്പേതന്നെ സത്യം മനസ്സിലാക്കിയിരുന്നെങ്കിൽ ഇപ്പോ ഴേക്കും ഞാൻ വിശുദ്ധ ഖുർആൻ തെറ്റുകൂടാതെ പാരായണം ചെയ്യാൻ കഴിവുനേടിയേനെ.
ഇദ്ദേഹം പറയുന്നുണ്ട് സത്യപ്രകാശത്തിന്റെ ദിശയിലേക്കുള്ള എന്റെ പ്രയാണം എൻറ കുടുംബാംഗങ്ങൾക്കിടയിലും ഞാൻ താണ്ടിക്കടന്നുവന്നിട്ടുള്ള സമുദാ യത്തിലും ഒരു ബാധ ഒഴിവായിപ്പോയല്ലോ എന്ന് ആശ്വാസം ജനിപ്പി ക്കുമ്പോൾ എന്റെ ഗ്രാമത്തിലെ മുസ്ലിം സമൂഹത്തിന് ഞാൻ തികച്ചും ഒരനഭിമതനായിരിക്കുകയാണ്.