അബ്ദുസ്സമദ്, കണ്ണൂർ
ക്രിസ്തു മതത്തിൽ നിന്നും ഇസ്ലാമിലേക്ക്
ഇദ്ദേഹം വൈദിക വിദ്യാർഥിയായിരുന്നു. മൂന്നുവർഷം പഠിച്ചു. യാക്കോബായ സഭയായിരുന്നു ഇദ്ദേഹത്തിന്റെത് .
ഇദ്ദേഹം പറയുന്നുണ്ട് നേർമാർഗത്തിലൂടെയല്ല ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് ഏറെത്താമസിയാതെ ബോധ്യമായി. യേശുവിനെ കാണുക പോലും ചെയ്യാത്ത പൗലോസിന്റെ അനുയായികൾ തട്ടിക്കൂട്ടിയതാണ് ഇന്ന് കാണുന്ന ബൈബിൾ. ലൂക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായത്തിലെ ഒന്നുമുതൽ നാലുവരെയുള്ള വചനങ്ങൾ ഇങ്ങനെ വായിക്കാം:
“ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരുമായവർ നമ്മെ ഭരമേൽപിച്ചതുപോലെ, നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരി ക്കുന്ന ഒരു ചരിത്രം ചമെക്കാൻ പലരും തുനിഞ്ഞിരിക്കകൊണ്ട് നിന ക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയും നിശ്ചയം നീ അറിയേണ്ട തിന് അത് ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും ബോധ്യമായിരിക്കുന്നു. ലൂ ക്കോസാണിത് പറയുന്നത്. അദ്ദേഹം പറയുന്നുണ്ട് യേശുവിന്റെ 12 ശിഷ്യന്മാരിൽ പെട്ടവരല്ല മത്തായിയും മാർക്കോസും യോഹന്നാനും ലൂക്കോസും പൗലോസും. ഇവരൊക്കെ തട്ടിക്കൂട്ടിയതാണ് ഇന്നത്തെ ബൈബിൾ. അതിശയോക് തി, ഇല്ലാത്തകഥകൾ, യേശുവിനെ അപമാനിക്കുന്നതരത്തിലുള്ള പരാ മർശങ്ങൾ ഇവയൊക്കെ അടങ്ങിയതാണ് അത്. ക്രിസ്ത്യാനികളാകട്ടെകുരിശിനെ വന്ദിക്കുന്നവരാണ്. പണ്ട് ഏറ്റവും നീചന്മാരായ ആളുകളെ തറക്കുന്നത് കുരിശിലായിരുന്നു. കുരിശിൽ തറക്കപ്പെട്ടു കൊല്ലപ്പെടുന്നത് അത്രയും നിന്ദ്യകരമായ ഒന്നായിരുന്നു. എന്നിട്ട് യേശുവിനെ കുരി ശിൽ തറച്ചുവെന്നും അദ്ദേഹം അങ്ങനെ വധിക്കപ്പെട്ടുവെന്നും ക്രിസ് ത്യാനികൾ വിശ്വസിക്കുന്നു. ആ കുരിശിനെ ആരാധിക്കുകയും ചെയ്യുന്നു. കുരിശിലൂടെ യാതൊരു അത്ഭുതവും നടന്നതായി ബൈബിൾ പറയുന്നില്ല. ബൈബിൾ പലതവണ വായിച്ചിട്ടും എന്റെ സംശയങ്ങൾ നീങ്ങിയില്ല. എന്നുമാത്രമല്ല, അതിലെ വൈരുധ്യങ്ങൾ എന്നെ അസ്വസ് നാക്കുകയും ചെയ്തു.
ആരൊക്കെയോ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് കുറെ സഭ കൾ രൂപീകരിച്ചു. പാരമ്പര്യമായി അതങ്ങനെ തുടർന്നുവരുന്നു. ഒന്നി നും പ്രമാണങ്ങളുടെ പിൻബലമില്ല. മലവെള്ളപ്പാച്ചിലിലെ നുരപോലെ ഒഴുകിനടക്കാൻ എന്റെ മനസ്സ് വിസമ്മതം കാണിച്ചുതുടങ്ങി. അങ്ങനെ ഒരു ഡിസംബർ 25ന് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ആരു ടെയും പ്രേരണയോ ഉപദേശമോ ഈ വിഷയത്തിലുണ്ടായിട്ടില്ല. രണ്ടു വർഷംമുമ്പ് ലൈബ്രറിയിൽ നിന്ന് നബിചര്യയെപ്പറ്റിയുള്ള ഒരു പുസ്ത കം വായിച്ചതല്ലാതെ മറ്റൊന്നും വായിച്ചിട്ടുമില്ല.
അദ്ദേഹം പറയുന്നുണ്ട്സ്ലാം സ്വീകരിച്ചതുമുതൽ ഇന്നുവരെയും അല്ലാഹുവിൻറ സഹായം ഓരോ പ്രതിസന്ധിഘട്ടത്തിലും എനിക്ക് കിട്ടിയിട്ടുണ്ട്. പ്രയാ സങ്ങളെ തരണം ചെയ്യാനുള്ള പ്രാപ്തിയും ആത്മവിശ്വാസവും വർധി ക്കുകയും ചെയ്തിട്ടുണ്ട്. സർവോപരി മനസ്സമാധാനം എന്തെന്ന് ഞാന റിഞ്ഞത് മുസ്ലിമായതിനുശേഷമാണ്.
മറ്റു പല മതങ്ങളും നിലവിലവിലുണ്ടായിരിക്കെ ഇസ്ലാമിനെ തെര ഞ്ഞെടുക്കവാനുള്ള കാരണമെന്താണെന്ന് പലരും എന്നോട് ചോദിച്ചി ട്ടുണ്ട്. ഹിന്ദുമതം വിഗ്രഹാരാധനയുടേതാണ്. ചെറുപ്പം മുതലേ അത് എനിക്കറിയാം. ചെറുപ്പത്തിൽ ശ്രീരാമചരിത്രവും മറ്റും ഞാൻ വായി ച്ചിട്ടുണ്ട്. ക്രിസ്തീയ ഗ്രന്ഥങ്ങൾ ധാരാളം വായിച്ചിട്ടുണ്ട്. എന്നാൽ ഇസ്ലാമികമായ ഒരു ഗ്രന്ഥവും വായിച്ചിരുന്നില്ല. ഏകദൈവ വിശ്വാസ മാണ് അതിനുള്ളതെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. സ്രഷ്ടാവിനെ മാത്രം ആരാധിക്കാൻ പഠിപ്പിക്കുന്നത് ഇസ്ലാം മാത്രമാണ്. മറ്റുള്ള മതങ്ങളൊക്കെ പലവിധത്തിൽ ദൈവത്തിൽ പങ്കുചേർക്കുന്നുണ്ട്. ക്രിസ്ത്യൻ പള്ളികളെക്കുറിച്ചും പള്ളികളുടെ ഭരണഘടനയെക്കുറി ച്ചും ആരാധനാക്രമങ്ങളെക്കുറിച്ചുമൊക്കെ എനിക്കറിയാം. പള്ളിയുടെസെക്രട്ടറിയായും വർഷങ്ങളോളം സേവനം ചെയ്തിട്ടുണ്ട്. എന്റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളിലൊന്നും ഒരു പുണ്യവാളനും എന്നെ തുണച്ചിട്ടില്ല. യേശുവും രക്ഷപ്പെടുത്തിയിട്ടില്ല. അവർക്കതിന് കഴിയില്ല. അതിനുള്ള കഴിവ് സ്രഷ്ടാവിനേയുള്ളൂ. ഇക്കാര്യം നേർക്കുന രെ പഠിപ്പിക്കുന്നത് ഇസ്ലാം മാത്രമാണ്. അതുകൊണ്ട് ഞാൻ ഇസ്ലാം തെരഞ്ഞെടുത്തു.എന്ന് അദ്ദേഹം പറയുന്നു,
ഇസ്ലാമിൽ എന്നെ ഏറ്റവും ആകർഷിച്ച ഘടകം ഏകദൈവ വിശ്വാ സംതന്നെ. എല്ലാ പ്രശ്നങ്ങളും സ്രഷ്ടാവിനോട് പറയുക. അവനോട് മാത്രം പ്രാർഥിക്കുക. അവനിൽ മാത്രം ഭരമേൽപിക്കുക. ഇത് വല്ലാ ത്തൊരു ആത്മധൈര്യം നൽകുന്ന കാര്യമാണ്.
വിശുദ്ധ ഖുർആൻ നബിയുടെ രചനയാണെന്നാണ് ചിലർ ആരോപി ക്കുന്നത്. അക്ഷരജ്ഞാനമില്ലാത്ത, യാതൊരു ഗുരുവിന്റെയടുത്തും പോയി ഒന്നും പഠിക്കാത്ത വ്യക്തിയായിരുന്നു മുഹമ്മദ് നബി എന്നത് ചരിത്ര സത്യമാണ്. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഉദാത്ത മായ ഒരു ഗ്രന്ഥരചന നടത്താൻ കഴിയുമെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാവും? പേരും പെരുമയും നേടാനായിരുന്നു അദ്ദേഹ ത്തിന്റെ ആഗ്രഹമെങ്കിൽ ഖുർആൻ തന്റെ രചനയാണെന്ന് അദ്ദേ ഹത്തിന് പറയാമായിരുന്നു. എന്നാൽ അദ്ദേഹം സത്യം പറഞ്ഞു. അല്ലാ ഹുവിങ്കൽ നിന്ന് തനിക്ക് അവതീർണമായ വചനങ്ങളാണിവ എന്ന സത്യം,
അദ്ദേഹം പറയുന്നുണ്ട്ഒരു ക്രിസ്ത്യാനിയായി ജീവിച്ച സന്ദർഭത്തിൽ മുസ്ലിംകൾ ഭീകര ന്മാരാണെന്നാണ് ഞാൻ കരുതിയിരുന്നത്. അങ്ങനെയാണ് പഠിപ്പിക്ക പ്പെട്ടിരുന്നതും. പിന്നീട് എനിക്ക് സത്യം ബോധ്യപ്പെട്ടു. കുരിശുയുദ്ധ ങ്ങൾ മുതൽ ആധുനികലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവി കാസങ്ങളെക്കുറിച്ച് വരെ പഠിക്കുന്ന ഒരു ചരിത്രവിദ്യാർഥിക്ക് ഇസ്ലാമിനെ പ്രതിക്കൂട്ടിൽ നിർത്താൻ തക്ക തെളിവൊന്നും ലഭിക്കില്ല എന്ന താണ് യാഥാർഥ്യം. ഒരു മുസ്ലിം പടക്കം പൊട്ടിക്കുമ്പോൾ അപകട മുണ്ടായാൽ അവൻ പൊട്ടിച്ചത് ബോംബ് അവൻ തീവ്രവാദിയും. ഇസ് ലാമിന്റെ പറ്റിൽ എഴുതിച്ചേർക്കാൻ ഒരു തീവ്രവാദികൂടി. ജൂതന്മാരാ യ ഇസ്രായേലുകാർ മുസ്ലിംകളായ ഫലസ്തീനികളുടെ നാടും വീടും ജീവനും കവർന്നെടുക്കുമ്പോൾ അത് ജൂതമതത്തിന്റെ കണക്കിൽ പെടുന്നില്ല. ക്രിസ്ത്യാനികളായ അമേരിക്കൻ ബ്രിട്ടീഷ് സൈനികർ അഫ്ഗാനിലെയും ഇറാഖിലെയും മുസ്ലിംകളെ കൊന്നൊടുക്കുമ്പോൾ അത് ക്രൈസ്തവതയുടെ പറ്റിൽ ആരും എഴുതിച്ചേർക്കുന്നില്ല. മുസ്ലിം കളിൽ തീവ്രവാദികൾ ഉണ്ടെങ്കിൽ അവർ അവകാശങ്ങൾ നിഷേധി ക്കപ്പെടുന്നവരോ, സ്വാർഥതാൽപര്യക്കാരോ ഇസ്ലാമെന്തെന്നറിയാത്ത അരോ അവിവേകികളോ ആയിരിക്കുമെന്നതാണ് വാസ്തവം.
ഇസ്ലാമിലെ ആരാധനകൾ പ്രയാസകരമാണെന്നാണ് പലരും തെറ്റി ദ്ധരിച്ചിട്ടുള്ളത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വിചാരമാണത്. അൽ പവിശ്വാസികൾക്ക് അവ പ്രയാസകരമാണെന്ന് തോന്നിയേക്കാം. നമ സ്കാരം, നോമ്പ് പോലുള്ള നിർബന്ധ കർമങ്ങളിൽ പോലും രോഗി കൾക്കും യാത്രക്കാർക്കും സ്ത്രീകൾക്കും ദുർബലർക്കും ഇസ്ലാം വിട്ടുവീഴ്ചകളും ഇളവുകളും നൽകിയിട്ടുണ്ട്. അവർക്ക് പ്രയാസമൊ ഴിവാക്കുവാൻ വേണ്ടി.