https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

മുസ്ലിം ആയവർ-അബ്ദുറഹ്മാൻ, നിലമ്പൂർ

RIGTHT WAY
1 minute read
0

 അബ്ദുറഹ്മാൻ, നിലമ്പൂർ


 അദ്ദേഹം പറയുന്നുണ്ട്ഏതോ ഒരു നിമിഷത്തിൽ ഇസ്ലാമിനെക്കുറിച്ച് അറിയാനുള്ള ആഗ്ര ഹം ഉള്ളിൽ നാമ്പെടുത്തു. മുസ്ലിം സുഹൃത്തുക്കളുമായി സംവദിച്ചു. ചില പ്രഭാഷണങ്ങൾ കേട്ടു. ഹിന്ദുമതവിശ്വാസിയായിരുന്ന അദ്ദേഹത്തിന്  ഇസ്ലാമിലെ പരലോക വിശ്വാസത്തെ പെട്ടെന്നൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. മുസ്ലിം സുഹൃത്തുക്കളുമായി ഈ വിഷയത്തിൽ തർക്കി ച്ചു. കൂടെ ഖുർആൻ പഠിക്കുവാൻ തുടങ്ങി. ഒടുവിൽ ഏകദൈവ വിശ്വാ സത്തിന്റെ പ്രാധാന്യവും ബഹുദൈവാരാധനയുടെ വ്യർഥതയും അദ്ദേഹത്തിന് ബോധ്യമായി. പുനർജന്മസിദ്ധാന്തത്തിന് അർഥവും തെളിവുമില്ലെ ന്നും ഇസ്ലാം പഠിപ്പിക്കുന്ന പരലോകവിശ്വാസമാണ് ശരി എന്നും അദ്ദേഹം  മനസ്സിലാക്കി.


 അദ്ദേഹം പറയുന്നുണ്ട്ഇഹലോകത്തിലെ സുഖവും വിജയവും മാത്രം കാംക്ഷിക്കുന്നവർക്ക് എന്ത് ചെയ്താലും മനസ്സമാധാനം ലഭിച്ചെന്നുവരില്ല. അവർക്ക് ചെറിയ പരീക്ഷണങ്ങൾ പോലും നേരിടാൻ കഴിയില്ല. എന്നാൽ പാരത്രിക വിജയം ലക്ഷ്യമാക്കുന്നവർക്ക് ഈ ലോകത്തിലെ ഒരു നഷ്ടവും നഷ് ടമായി തോന്നുകയില്ല. അല്ലാത്തവരാണ് ആത്മഹത്യകളിൽ അഭയം കണ്ടെത്തുന്നത്


 അദ്ദേഹം പറയുന്നുണ്ട്സ്വന്തം വീട്ടിലും ഭാര്യാവീട്ടിലും കടയിലുമൊക്കെ എനിക്ക് പ്രശ്ന ങ്ങളുണ്ടായി. സാമ്പത്തികമായി ഞെരുക്കമുണ്ടായി. സർവശക്തനിൽ ഭരമേൽപിച്ചതിനാൽ ഞാൻ പിടിച്ചുനിന്നു. എല്ലാം ധൈര്യമായി നേരി ട്ടു. ഇസ്ലാമിൽ എന്നെ ഏറ്റവുമധികം ആകർഷിച്ച കാര്യം തന്നെ സഷ്ടാവിനെ മാത്രം ആരാധിക്കുക എന്ന തത്ത്വമാണ്. അതുകൊണ്ടുത ന്നെ എന്റെ സ്രഷ്ടാവ്, കരുണാമയനായ സ്രഷ്ടാവ് എന്നെ കൈവി ടില്ല എന്ന ഉത്തമ ബോധം എനിക്കുണ്ടായിരുന്നു. അവൻ എന്നെ സഹാ യിച്ചു.


മുഹമ്മദ് നബിക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്നുയരുന്ന ദുരാ രോപണങ്ങൾ കേൾക്കുമ്പോൾ എനിക്ക് വലിയ അത്ഭുതമാണ് തോന്നു ന്നത്. സകലവിധ അധാർമികതകളും കൊടികുത്തിവാണിരുന്ന നാട്ടിൽ യാതൊരുവിധ തെറ്റിലും അകപ്പെടാതെ വിശ്വസ്തൻ' എന്ന പേരിൽ അറിയപ്പെട്ട മഹാനാണ് മുഹമ്മദ് നബി . അദ്ദേഹത്തിന്റെ നാൽപ താമത്തെ വയസ്സിലാണ് അല്ലാഹു അദ്ദേഹത്തെ ദൂതനായി നിയോഗി ക്കുന്നത്. വ്യക്തിപരമായ യാതൊരു ദൂഷ്യവും അദ്ദേഹത്തിൽ ആരോ പിക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞിട്ടില്ല. ഒരു വ്യക്തി എന്ന നിലയ്ക്ക് എല്ലാവർക്കും അദ്ദേഹത്തോട് മതിപ്പായിരുന്നു. അദ്ദേഹം കൊണ്ടുവന്ന ആദർശം അസ്വീകാര്യമായി കണ്ടവർ അതിന്റെ പേരിലാണ് അദ്ദേഹ ത്തെ എതിർത്തത്. അന്ധമായ വിരോധമുള്ളവരാണ് അദ്ദേഹത്തിൻറ പേരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുന്നത്.


സ്ത്രീകളെ അടിച്ചമർത്തുന്ന മതമാണ് ഇസ്ലാം എന്ന ആരോപണ ത്തിലും ഒട്ടും വാസ്തവമില്ല. ഇസ്ലാമിനെപ്പോലെ സ്ത്രീയെ ആദരി ക്കുകയും അംഗീകരിക്കുകയും ചെയ്ത വേറൊരു മതവുമില്ല. ഭാര്യ, മാതാവ്, മകൾ, സഹോദരി തുടങ്ങി എല്ലാ നിലകളിലും അവൾക്ക് നൽകുന്ന സ്ഥാനവും ആദരവുമൊക്കെ ആരോപകർ മനസ്സിലാക്കേ ണ്ടതുണ്ട്. മുസ്ലിംകൾ മൂത്രമൊഴിച്ചശേഷം വെള്ളം കൊണ്ട് വൃത്തി യാക്കുന്നതിനെവരെ ആക്ഷേപിക്കുന്നവർ നമുക്കിടയിലുണ്ട്. സ്ത്രീ കൾ നഗ്നത പ്രദർശിപ്പിക്കുന്നതിനെ സ്വാതന്ത്ര്യമായും ഇസ്ലാം അനു ശാസിക്കുന്ന നിലയിൽ ശരീരം മറക്കുന്നതിനെ പാരതന്ത്ര്യമായും അങ്ങ നെയുള്ളവർ വ്യാഖ്യാനിക്കുന്നുണ്ട്. വിമർശിക്കാൻ വേണ്ടിയുള്ള വിമർശ നം എന്നുമാത്രമെ ഇതിനെക്കുറിച്ച് പറയാനുള്ളൂ. എന് അദ്ദേഹം  പറയുന്നു 



Post a Comment

0Comments
Post a Comment (0)