https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

കത്തോലിക്കാ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് ഇസ്ലാമിലേക്ക് - കെ .എസ്. ഐസക്ക്, എഴുപുന്ന

RIGTHT WAY
0

 കെ.എസ്. ഐസക്ക്, എഴുപുന്ന


ഇദ്ദേഹം റോമൻ കത്തോലിക്കാ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച് ക്രൈസ്തവ ദേവാലയ ക്രമങ്ങളിൽ ജീവിതം നയിച്ച് വളർന്ന് മുപ്പത്തി മൂന്നര വർഷം വിദ്യാഭ്യാസ വകുപ്പിൽ സേവനമനുഷ്ഠിച്ച് വിരമിച്ചു. പുരാതന കുടുംബാംഗമാണ് അദ്ദേഹത്തിന്റെ ഏത് .


 അദ്ദേഹം പറയുന്നുണ്ട്എന്നാൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷം ഞാൻ വാ യിച്ചിട്ടില്ലാത്ത പല ഇസ്ലാമിക ഗ്രന്ഥങ്ങളും വായിക്കാനിടയായി.  ഇപ്പോൾ സത്യമായ ദൈവ വിശ്വാസിയായിത്തീർന്നു. സത്യത്തി ൻ മാർഗം കണ്ടുപിടിച്ചു. കണ്ണുണ്ടായിട്ടും കാണാതിരുന്ന ദൈവത്തെ കണ്ടെത്തിക്കഴിഞ്ഞു.

 അദ്ദേഹം ചോദിക്കുന്നുണ്ട് യഥാർത്ഥ സന്മാർഗ്ഗനിർദ്ദേശ പ്രകാശവും ഉൾക്കൊള്ളുന്ന സുവിശേഷം അതായത് യേശുവിന് ദൈ വം അവതരിപ്പിച്ച വേദഗ്രന്ഥം,  എവിടെയാണ്? ഇതൊന്നും പുതിയ നിയമ പുസ്തക ത്തിൽ കാണുന്നില്ലല്ലോ? യേശുവിന്റെ ജീവിതകാലത്തിനുശേഷം അൻ പതുവർഷങ്ങൾക്ക് ശേഷമാണ് പുതിയ നിയമ പുസ്തകങ്ങൾ എഴുത പ്പെട്ടത് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.


യേശുവിന്റെ ജീവചരിത്ര സുവിശേഷങ്ങൾ എഴുതിയവരാരും യേശുവിനെ കാണുകയോ പ്രഭാഷണങ്ങൾ ശ്രവിച്ചവരോ അല്ലായിരുന്നു. അതിനാൽ പുതിയ നിയമ സുവിശേഷം രചിച്ചത് ആരെന്ന് ആർക്കുംതറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. യേശുവിന്റെ ശിഷ്യന്മാരാണ് ഇതെ ഴുതിയതെന്നതിന് എന്താണ് വ്യക്തമായ തെളിവ് സഭ നമ്മെ പഠിപ്പി ച്ചുപോരുന്നത് അങ്ങനെയാണ്. പക്ഷെ, തെളിവില്ലാത്ത അടിസ്ഥാന രഹിതമായ വിശ്വാസം മാത്രമാണിത് എന്ന് ഞാൻ കരുതുന്നു.

 അദ്ദേഹം പറയുന്നുണ്ട്

പുതിയ നിയമത്തിലെ പ്രവചനമായിട്ടാണ് വെളിപാട് പുസ്തക ത്തെ സഭ വിളംബരം ചെയ്തിരിക്കുന്നത്. നമ്മെ വിശ്വസിപ്പിച്ചിരിക്കുന്ന തും അപ്രകാരമാണ്. എന്നാൽ ഞാൻ അതിനെ നിഷേധിക്കുന്നു. കാര ണം എ.ഡി. 95 ലോ എ.ഡി. 96 ലോ ആയിരിക്കണം ഇതിന്റെ രചന നടന്നിട്ടുള്ളത്. അപ്പോസ്തലനായ യോഹന്നാന് ഉണ്ടായ ദൈവ വെ ളിപാട് എന്നാണ് പാരമ്പര്യവിശ്വാസം. എന്നാൽ ആധുനിക വേദപ ണ്ഡിതന്മാർ ഭിന്നാഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോസ് തലനായ യോഹന്നാനെന്നും മൂപ്പനായ യോഹന്നാൻ എന്നും. അതു കൊണ്ട് വെളിപാട് പുസ്തകത്തിന്റെ കർത്താവ് ആരെന്ന് തീർത്ത് വിശ്വസിക്കാൻ പ്രയാസമാണ്. (See New Jerome Biblical Commen tary Page 997, 998, Harper's Bible Dictionary Page No. 868). അതു കൊണ്ട് പുതിയ നിയമത്തിലെ ഒരൊറ്റ പുസ്തകം പോലും യേശുവി ന്റെ ശിഷ്യന്മാർ എഴുതിയതല്ലായെന്ന് വ്യക്തമായിരിക്കുന്നു.


യേശുക്രിസ്തു പഠിപ്പിച്ച ഒരേയൊരു പ്രാർത്ഥനയുണ്ട്. അതായത് അദ്ദേഹം കൈകൾ ഉയർത്തി മിഴി മേലോട്ടുയർത്തി “സ്വർഗ്ഗസ്ഥനായ പിതാവേ..... 'എന്ന പ്രാർത്ഥന. അതാണ് സത്യം. ഏകനായ ദൈവത്തോ ട് നിങ്ങൾ പ്രാർത്ഥിക്കുവിൻ എന്നാണത്. ഞാൻ ദൈവമാണ് എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടില്ല. ഞാനും നിങ്ങളും ഒന്നിച്ച് നമ്മുടെ ഏക ദൈവത്തെ പ്രാർത്ഥിക്കുക എന്നാണ് ഇതിൽനിന്നും മനസിലാക്കേ ണ്ടത്. അപ്പോൾ യേശു ഒരു പ്രവാചകനായിരുന്നു. അവസാന പ്രവാ ചകൻ മുഹമ്മദ് നബിയും. മോശ, നോഹ, അബ്രഹാം, യോഹന്നാൻ, യേശു, മുഹമ്മദ് നബി ഇവരെല്ലാം ദൈവത്താൽ നിയോഗിക്കപ്പെട്ടവ രാണ്. അവരെല്ലാം നാം ഏകദൈവത്തിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്തവരും കഠിന യാതനകൾ അനുഭവിച്ചിട്ടുള്ളവരുമാണ്.


എന്നാൽ ഇന്ന് ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുടെയും പുരോഹി തന്മാരുടെയും നിലപാടിനെക്കുറിച്ച് ചിന്തിച്ച് നോക്കുക. നമുക്കുവേ ണ്ടി അവരാണ് ദൈവത്തിനോട് പ്രാർത്ഥിക്കാൻ യോഗ്യമെന്ന് വിശ്വസി ച്ചിരിക്കുന്നു!! ഇതെന്തൊരു വിരോധാഭാസം!! എന്റെ കാര്യം ദൈവ ത്തിനോട് പറയാൻ അല്ലെങ്കിൽ അപേക്ഷിക്കാൻ എന്നേക്കാൾ യോ ഗ്യൻ ഈ ലോകത്ത് ആരുമില്ല. ദുഃഖം തരുന്നതും സുഖം തരുന്നതുംദൈവമാണല്ലോ. നമ്മുടെ ദുഃഖത്തിലും സുഖത്തിലും നാം നേരിട്ട് ദൈവത്തോട് അപേക്ഷിക്കണം. അതിന് ആർക്കും വക്കാലത്ത് കൊ ടുക്കേണ്ട കാര്യമില്ല. ഒന്നുകിൽ ശിരസ്സ് നമിച്ച്, അല്ലെങ്കിൽ മേലോട്ട് കൈകൾ ഉയർത്തി ദൈവത്തിനോട് അഭിമുഖ സംഭാഷണം നടത്തണം. അതാണ് യഥാർത്ഥ പ്രാർത്ഥന.


ഹിന്ദുക്കളായ ബ്രാഹ്മണരും സവർണ്ണരായ യഹൂദന്മാരും അവരു ടേതായ സ്വനിയമങ്ങളുണ്ടാക്കി സ്വാർത്ഥലാഭത്തിനുവേണ്ടി വക്കാല ഫീസ് വാങ്ങി പ്രാർത്ഥിക്കുന്ന ഏർപ്പാട് സഭാ മേലധ്യക്ഷന്മാരും പുരോഹിതരും ഉപേക്ഷിക്കേണ്ട കാലം വൈകിക്കഴിഞ്ഞിരിക്കുകയാണ്.

ഇദ്ദേഹം പറയുന്നുണ്ട് 

ഏകദൈവ വിശ്വാസികളായ ഇന്ത്യയിലെ മുസ്ലിംകളുടെ സുപ്രസി ദ്ധവും വിശുദ്ധവുമായ ബാബരി മസ്ജിദ്' എന്ന ശ്രേഷ്ഠ ദേവാലയ ത്തെ പൈശാചികമായി തല്ലിത്തകർത്ത് തരിപ്പണമാക്കിയിട്ട് സഹോദര മതമെന്ന് പറയപ്പെടുന്ന ക്രൈസ്തവമതത്തിലെ ഏതെങ്കിലും ഒരു മെ താനോ, പുരോഹിതനോ മാർപ്പാപ്പയോ പ്രതികരിച്ചതായി പ്രസ്താ വനപോലും കണ്ടിട്ടില്ല. ഇതാണോ സാഹോദര്യം? ക്രൈസ്തവനായ എനിക്ക് എന്റെ സഭാമേലധ്യക്ഷന്മാരോട് പറയാനുള്ളത് ഇതിൻറ ദൈവകോപാഗ്നി നിങ്ങളിൽ ഉണ്ടാകാതിരിക്കട്ടെ' എന്നാണ്. പക്ഷെ, ദൈവം പ്രതികരിക്കാൻ തുടങ്ങിയതായി സംശയിക്കുന്നു. അതുകൊ ണ്ടല്ലേ ഉത്തരേന്ത്യയിൽ ഇന്ന് ക്രൈസ്തവ പുരോഹിത വർഗത്തിനെതി രെ സാമൂഹ്യ വിരുദ്ധർ കാട്ടിക്കൂട്ടുന്ന വിക്രിയകൾ എന്ന് ഞാൻ സംശ യിക്കുന്നു.


പഴയകാല സാമ്രാജ്യ ഭരണപാരമ്പര്യമല്ലേ ഇന്ന് കത്തോലിക്കാ സഭ യിൽ കാണുന്നത്? റോം ആസ്ഥാനമായ കേരള ഘടകത്തിലെ മൊത ന്മാർക്കുള്ള സാമ്പത്തികം വളരെ വലുതാണ്. കേരളം വിലക്ക് വാങ്ങാ നുള്ള കഴിവുണ്ട്. ധനവിനിയോഗ രീതി ജനാധിപത്യക്രമത്തിലല്ല, മറിച്ച് പുരോഹിതരുടെ ഹിതാനുസരണമാണല്ലോ.


വിദേശികളായ പാവപ്പെട്ടവരും സമ്പന്നരും അവുടെ വരുമാനത്തിന്റെ ഒരു ഭാഗം ചില സംഘടനകൾ വഴി കേരളത്തിലെ അരമനകളിൽ വരു ന്നുണ്ട്. അതൊക്കെ സാധുക്കളുടെ ആതുര സേവനത്തിനും ഭക്ഷണ ത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി ചെലവാക്കാ നുദ്ദേശിച്ചിട്ടുള്ളതാണ്. എന്നാൽ കേരളത്തിൽ വൈദികർ നടത്തുന്ന ആസ്പത്രികളിൽ സാധുക്കൾക്ക് കാരുണ്യം ലഭിക്കുന്നുണ്ടോ? ഇതിന് ഉത്തരം ഞാൻ ഉൾക്കൊള്ളുന്ന ക്രൈസ്തവർ മറുപടി പറയാൻ തയ്യാറുണ്ടോ?

 അദ്ദേഹം വാദിക്കുന്നുണ്ട് ഞാൻ ഉൾക്കൊള്ളുന്ന എന്റെ രൂപതയിൽ ഒരു കോളേജ്, ഒൻപത് ഹൈസ്കൂളുകൾ, 23 എൽ.പി, യു.പി. സ്കൂളുകൾ നിലവിലുണ്ട്. ഒരു പുരോഹിതനാണ് ഇതിന്റെയെല്ലാം മാനേജർ. ഈ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം നോക്കിയാൽ 98 ശതമാനവും ഈ രൂപതയിലെ പുരോഹിത വർഗവും അവരുടെ ബന് ധുക്കളും മാത്രമാണ്. ഇതിന്റെ കണക്ക് എന്റെ പക്കലുണ്ട്. അനേകം യോഗ്യരായ യുവതീയുവാക്കൾ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ, തിക ഞ്ഞ കൂടുതൽ യോഗ്യതതയുള്ളവർ നിൽക്കെ അവരെ പുറം തള്ളി ക്കൊണ്ട് സ്വന്തക്കാരെ ഡൊണേഷൻ കൂടാതെയുള്ള നിയമനമാണി ത്. ഡൊണേഷൻ വാങ്ങുന്നില്ല എന്ന് അഭിമാനപൂർവ്വം പറഞ്ഞുകൊള്ള ട്ടെ. ഇതാണോ ജീവകാരുണ്യം


കത്തോലിക്കാ തിരുസഭ അനുശാസിക്കുന്ന കൂദാശകളിൽ ഒന്നാണ് "വിവാഹം' എന്ന കൂദാശ. വിവാഹമെന്നത് ഒരു സമൂഹത്തിന്റെ അടി സ്ഥാന ശിലയാണ്. അതിനെ ലംഘിച്ചാൽ അതായത് ദൈവ കൽപന യെ ലംഘിക്കുന്നത് ഗുരുതരമായ തെറ്റാണ്. ഈ ലംഘനം ഇന്ന് കത്തോ ലിക്കാസഭയിലെ വൈദികരും കന്യാസ്ത്രീകളും തുടർന്ന് പോരുന്നു. ബ്രഹ്മചര്യം അനുഷ്ഠിക്കാൻ എവിടെയാണ് ദൈവ വചനത്തിലുള്ളത്? യുവാക്കളായ വൈദികരും യുവതികളായ കന്യാസ്ത്രീകളും കഠിന ത്യാഗമനുഭവിച്ച് ബ്രഹ്മചര്യം അനുഷ്ഠിക്കുന്നുവെങ്കിൽ കത്തോലി ക്കാ തിരുസഭ ആഹ്വാനം ചെയ്തിട്ടുള്ള വിവാഹമെന്ന കൂദാശ (അനു ഗ്രഹം) യുടെ ലംഘനമാണ്.


 അദ്ദേഹം അവസാനമായി പറയുന്നുണ്ട് സർവ്വശക്തനും പ്രപഞ്ചസ്രഷ്ടാവും പരമകാരുണികനുമായ ദൈവ ത്തെ ആരാധിക്കുകയും വന്ദിക്കുകയും ചെയ്യാം. മറിച്ച് വിഗ്രഹങ്ങളേ യും മതപുരോഹിതന്മാരെയും വന്ദിക്കാൻ പ്രേരിപ്പിക്കുന്ന മത എന്തിന് അനുകരിക്കണം?

Post a Comment

0Comments
Post a Comment (0)