https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഹിന്ദു മതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്കു ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് -മുഹമ്മദ് ഷാഹിദ് അലി, എറണാകുളം

RIGTHT WAY
0

 മുഹമ്മദ് ഷാഹിദ് അലി, എറണാകുളം

 ഇദ്ദേഹം ഹിന്ദുമതത്തിൽ ജനിച്ച് പിന്നീട് ക്രിസ്തുമതത്തിലേക്ക് മാറി പിന്നീട് അതിൽ നിന്നും ഇസ്ലാമിലേക്ക് കടന്നു വന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് നോകാം 


1982 ജനുവരി മൂന്നാം തീയതി രാഘവന്റെയും സരോജിനിയുടേ യും പ്രഥമ പുത്രനായി അദ്ദേഹം  ഭൂമിയിൽ ഭൂജാതനായി. അദ്ദേഹം പറയുന്നുണ്ട് കറുത്ത നിറത്തിൻറ പേരിൽ വളരെ താഴ്ന്ന ജാതിയിൽ ഞങ്ങളെ ഉൾപ്പെടുത്തിയ സ മൂഹത്തിന്റെ ആക്ഷേപങ്ങളും പരിഹാസങ്ങളും കേട്ട് വളർന്ന എനിക്ക് ഞാൻ ഉൾക്കൊള്ളുന്ന എന്റെ സമുദായത്തോടും മനുഷ്യനെ ജാതീയ പരമായി വേർതിരിക്കുന്ന ദൈവങ്ങളോടും കഠിനമായ വെറുപ്പായിരുന്നു. സമൂഹത്തിന്റെ നിന്ദയും പരിഹാസവും സമത്വമില്ലായ്മയും ഏൽക്കേ ണ്ടിവന്ന കുടുംബത്തിലെ ഓരോ വ്യക്തികൾക്കും വെളുത്തവനോടുള്ള അമർഷം നീറിപ്പുകയുന്നുണ്ടായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ഡോ. അംബേദ്ക്കറുടെ ജീവിതത്തിലെ തത്വശാസ്ത്രങ്ങൾ ഉൾക്കൊണ്ട് അച് ഛൻ അത് പ്രാബല്യത്തിലാക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. “നിങ്ങൾ എന്ന് ഹിന്ദുമതം വിട്ടുപോകുന്നുവോ അന്ന് മാത്രമെ നിങ്ങൾ ക്ക് ഉയർച്ച ഉണ്ടാവുകയുള്ളൂ' എന്നുപറഞ്ഞ അംബേദ്ക്കറുടെ ആ ഒരു കാര്യം മാത്രമാണ് എന്റെ കുടുംബത്തിൽ പ്രാവർത്തികമായത്. അങ്ങനെ 1992 നവംബർ 14-ാം തീയതി ഞാനും എന്റെ കുടുംബവും ക്രിസ്തുമതം സ്വീകരിച്ചു. പുതിയ ക്രിസ്ത്യാനികൾ' എന്ന് ഞങ്ങൾ നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുവാൻ തുടങ്ങി.


അവിടെനിന്നും പുതിയൊരു ജീവിതം

 ആരംഭിക്കുകയായിരുന്നു.മനുഷ്യരെല്ലാം ഒരേ മാതാവിന്റെയും ഒരേ പിതാവിന്റെയും സന്താനങ്ങൾ ആയിരുന്നുവെന്നും ആദിമാതാവും പിതാവും ദൈവകൽപന നിരസിച്ച തുമൂലം മനുഷ്യവർഗം ഒന്നാകെ പാപികളായി മാറിയെന്നും അതുകൊ ണ്ട് പാപത്തിന്റെ പരിഹാരമെന്നോണം ക്രിസ്തുവിനെ സ്വീകരിക്കുക യും സ്വർഗത്തിലേക്ക് പോകാനുള്ള "ടിക്കറ്റ് കിട്ടുകയും ചെയ്യുമെന്നുള്ള വിശ്വാസം എന്നിൽ ക്രിസ്ത്യാനികൾ കുത്തിവെക്കുകയും ചെയ്തു. ഇത് എന്നിൽ അത്ഭുതവും സന്തോഷവും സ്വർഗത്തെക്കുറിച്ചുള്ള പ്ര ത്യാശയും വളർത്തി. അങ്ങനെ 1993 മുതൽ ഭാഗികമായി ബൈബിൾ പഠനം ആരംഭിച്ചു.


“ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി, പഴയതെല്ലാം കഴിഞ്ഞുപോയി. ഇതാ അത് പുതിയതായി തീർന്നു ബൈബിളിലെ ഈ വചനം എന്നെ വല്ലാതെ ആകർഷിച്ചു. പുതിയ സൃഷ്ടിയായി ജീവിതം നയിച്ച് ഞാനും കുടുംബവും സുവിശേഷ പ്രവർത്തനത്തിന് കർമ്മനിരതരായി മുന്നോട്ടിറങ്ങി. അതിന്റെ ഫലമായി അച്ഛൻ ജ്യേഷ്ഠൻ, സഹോദരി എന്നിവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്ത നം ചെയ്യിക്കാൻ സാധിച്ചു.


ഏകദേശം 15 വയസുമുതൽ മുസ്ലിംകളുടെ ഇടയിൽ സുവിശേഷം എത്തിക്കുക എന്ന ദൗത്യവുമായി രൂപീകരിച്ച ഒരു സ്ക്വാഡിൽ ഞാനും അംഗമായി. അഭിനവ മുസ്ലിംകളുടെ പ്രവർത്തിയും സംസാരവും സ്വഭാവവും എന്നിൽ അകാരണമായ വെറുപ്പ് ഉടലെടുക്കാൻ ഹേതു വായി. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം മുസ്ലിംകൾ ആ ണെന്നും അവരെ നശിപ്പിച്ചാൽ മാത്രമെ ഇന്ത്യയിൽ സമാധാനവും സന്തോഷവും കൈവരികയുള്ളൂവെന്നുമുള്ള ചിന്തയും എന്നെ ഭരിച്ചി രുന്നു


ഒരു ദിവസം അച്ഛന്റെ ഒരു സുഹൃത്തായ ലത്തീഫ് എന്ന വ്യക് തി വീട്ടിൽ വന്നു. ഇസ്ലാമിന്റെ പരലോക വിശ്വാസത്തേയും ഏക ദൈവ ആരാധനയേയും പറ്റി എന്നോട് സംസാരിച്ചു. ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. യേശുവിന്റെ ദൈവീക തയെ അദ്ദേഹം ചോദ്യം ചെയ്യുകയും യേശു ദൈവമല്ല എന്ന് ബൈബിളി ൽനിന്നും ചില വാക്യങ്ങൾ ഉദ്ധരിച്ച് എന്നോട് സംസാരിക്കുകയും ചെ യ്തു. അദ്ദേഹം എന്നോട് പറഞ്ഞത് "നീ സ്വതന്ത്രമായി ചിന്തിക്കുക എന്നാണ്. ആരാണ് ദൈവം? അവൻ ഏകനാണോ? യേശു ദൈവമാ ണോ? യേശു ദൈവമാണെങ്കിൽ എന്തിന് പിതാവിനോട് പ്രാർത്ഥിച്ചു അദ്ദേഹത്തിന്റെ ഈ ചോദ്യങ്ങൾക്ക് മുന്നിൽ എനിക്ക് ഉത്തരം പറഞ്ഞേ പറ്റൂ എന്ന സ്ഥിതി വന്നു. ഞാൻ ബൈബിളിൽ നിന്ന് ചില വാക്യ ങ്ങൾ ഉദ്ധരിച്ച് യേശു ദൈവമാണ് എന്ന് തെളിയിക്കുന്ന കുറെ വേദഭാ ഗങ്ങൾ എടുത്തുകാണിച്ചു. ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവൻ പിതാവിനെ കണ്ടുകഴിഞ്ഞു. നിന്റെ പാപങ്ങളെ ഞാൻ ക്ഷമി ച്ചിരിക്കുന്നു. നിന്റെ കിടക്ക് എടുത്തു നടക്ക' ഇത്തരം വേദഭാഗങ്ങളാണ് യേശു ദൈവമാണെന്ന് തെളിയിക്കാൻ ഞാൻ ഉദ്ധരിച്ചത്.


അപ്പോൾ അദ്ദേഹം പരിശുദ്ധാത്മാവിന്റെ വിഷയം എടുത്തിട്ടു. പരിശുദ്ധാത്മാവ് ദൈവമാണോ? എന്ന ചോദ്യത്തിന് ബൈബിളിൽ നിന്ന് തൃപ്തികരമായ ഉത്തരം ലഭിച്ചിരുന്നില്ല. അദ്ദേഹത്തോട് പിന്നെ മറുപടി കൊടുക്കാം എന്നുപറഞ്ഞ് തടിതപ്പുകയാണ് ഞാൻ ചെയ്തത്. അതിനുശേഷം അദ്ദേഹം വീണ്ടും വീട്ടിൽ വരികയും ഇസ്ലാം പ്രദാനം ചെയ്യുന്ന ഏക ദൈവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ശ്രീ. അബ്ദുല്ലാ അടിയാർ എഴുതിയ "തടവറയിൽ നിന്ന് പള്ളിയിലേക്ക്, “ഞാൻ സ്നേഹിക്കുന്ന ഇസ്ലാം' എന്നീ രണ്ട് പുസ്തകങ്ങൾ വായി ക്കുവാൻ തരികയും ചെയ്തു.


പരിശുദ്ധാത്മാവിന്റെ ദൈവത്വത്തെക്കുറിച്ച് സഭയിലെ അറിവുള്ള വർ എന്ന് ധരിക്കുന്ന മാന്യന്മാരോട് ചോദിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ഒരുകൂട്ടം ചോദ്യങ്ങളുമായി അവരെ സമീപിച്ചു. ആരാണ് പരിശുദ്ധാത്മാവ് എന്ന ചോദ്യത്തിന് അവർക്ക് തൃപ്തികരമായ ഉത്ത രം നൽകാൻ സാധിക്കുകയുണ്ടായില്ല. അവർക്കല്ല, ലോകത്തുള്ള ഒരു ക്രിസ്ത്യാനിക്കുപോലും പരിശുദ്ധാത്മാവ് ദൈവമാണ് എന്നതിനുള്ള വ്യക്തവും തൃപ്തികരവുമായ തെളിവ് നൽകാൻ സാധിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം.


പരിശുദ്ധാത്മാവിന്റെ ദൈവീകതയെ ചോദ്യം ചെയ്തപ്പോൾ സ്വാ ഭാവികമായും യേശുവിന്റെ ദൈവീകതയും ചോദ്യം ചെയ്യപ്പെട്ടു. അതി നും തൃപ്തികരമായ ഉത്തരം നൽകാൻ അവർക്ക് സാധിച്ചില്ല. അവസാ നം ആക്ഷേപത്തോടും പുച്ഛത്തോടും ദേഷ്യപ്പെട്ടുകൊണ്ട് അവർ എ ന്നോട് പറഞ്ഞു. “അനാവശ്യ ചോദ്യങ്ങളും ശയങ്ങളും പ്രായത്തിനനുസരിച്ചുള്ള സംശയങ്ങൾ മതി. ഈ സംഭവം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ, ദൈവമാണെന്ന് കരുതുന്ന യേശുവിനേയും പരിശുദ്ധാത്മാവിനേയും കുറിച്ച് ആഴത്തിൽ അന്വേ ഷിച്ചപ്പോൾ പരിഹാസവും പിന്തിരിപ്പൻ നയവുമാണ് എനിക്ക് എന്റെ സഭാ നേതാക്കളിൽനിന്ന് ലഭിച്ചത്.


അവിടെവെച്ച് മാറി ചിന്തിച്ചുതുടങ്ങി. ആരാണ് യഥാർത്ഥ ദൈവം?

അവന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? മനുഷ്യനോട് അവൻ ആവശ്യപ്പെടുന്നത് എന്താണ്? ബൈബിളിൽ തന്നെയുള്ള മറ്റൊരു വാ ക്യം നോക്കുക. ഇസ്രായേല്യരോട് യഹോവ പറയുന്നു. ഞാൻ അല്ലാ തെ മറ്റൊരു ദൈവമില്ല. ഞാനാകുന്നവൻ ഞാനാകുന്നു; ഞാൻ എൻറ സ്തുതി വിഗ്രഹങ്ങൾക്ക് വിട്ടുകൊടുത്തിട്ടില്ല. അങ്ങനെയാണെങ്കിൽ യേശു എങ്ങനെ ദൈവമാകും? ഇനി യേശു ദൈവമാണെങ്കിൽ യഹോവ ദൈവമല്ലേ? അപ്പോൾ രണ്ട് ദൈവം ഉണ്ടാകുമോ? അങ്ങനെ ഒരിക്കലും സംഭവിക്കുകയില്ലല്ലോ? അങ്ങനെയാണെങ്കിൽ ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന ഏകദൈവാരാധനയല്ലേ ശരി? ഈ വിധ ചിന്തകൾ എൻ മനസിൽ വേരുറപ്പിച്ചു. എന്ന്അദ്ദേഹം പറയുന്നു 


അങ്ങനെ ഇസ്ലാമിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം കൂടി വന്നു. പിന്നീട് ലത്തീഫ് എന്ന വ്യക്തിയുമായി ബന്ധപ്പെടുകയും ഇസ്ലാ മിന്റെ ഏകദൈവാരാധനയെക്കുറിച്ച് വായിക്കാനും അത് പ്രതിനി ധാനം ചെയ്യുന്ന പരലോകത്തെക്കുറിച്ച് അറിയാനും സാധിച്ചു. യേശു ദൈവമല്ല എന്നും ദൈവത്തിന്റെ കൽപന ഭൂമിയിൽ പ്രാവർത്തിക മാക്കിയ മഹാനായ പ്രവാചകൻ ആയിരുന്നുവെന്നും മനസിലായി.


ഏകദൈവാരാധനയെക്കുറിച്ച് മനസിലാക്കാൻ സാധിച്ചുവെങ്കിലും ഇസ്ലാമിനെ ജീവിതത്തിൽ ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ല. അങ്ങ നെയിരിക്കെ ഒരു വർഷത്തിനുശേഷം കളമശ്ശേരി ഐ.ടി.ഐയിൽ പഠി ക്കുവാൻ വന്ന എനിക്ക് ഹൈന്ദവത, ക്രൈസ്തവത, ഇസ്ലാം' എന്ന പ്രഭാഷണം ശ്രവിക്കാൻ അവസരം ലഭിക്കുകയും ഇസ്ലാമിനെപ്പറ്റി കൂടുതൽ മനസിലാക്കാൻ സാധിക്കുകയും ചെയ്തു. പരലോകത്തെ ക്കുറിച്ചുള്ള എന്റെ എല്ലാ സംശയങ്ങൾക്കും എനിക്ക് വ്യക്തമായ ഉത്തരം ലഭിച്ചു.


അങ്ങനെ 2000 ജൂൺ 25-ാം തീയതി ഇസ്ലാം ജീവിതത്തിൽ ഉൾ ക്കൊള്ളുകയും സത്യവിശ്വാസത്തിന്റെ വചനം (കലിമ) ചൊല്ലി ഒരു മുഅ്മിനായി മാറുകയും ചെയ്തു.


ജീവിതത്തിൽ ഒരിക്കലും പ്രാവർത്തികമാക്കാൻ കഴിയാത്ത കുറെ തെളിവില്ലാത്ത വസ്തുതകളും ഏകദൈവത്തിന്റെ അസ്തിത്വത്തെ ലംഘിക്കുന്ന കുറെ പ്രമാണങ്ങളും കുറെ കഥകളും ശാസ്ത്രലോകം വളരെ വ്യക്തമായി തെളിയിച്ച കാര്യങ്ങൾക്ക് പ്രതികൂലമായി വരുന്ന വസ്തുതകളും അടങ്ങിയ തിരുത്തലുകൾക്ക് വിധേയമായ പുസ്തക ങ്ങളുടെ ഒരു കൂട്ടമാണ് ബൈബിൾ. ഏകദേശം 200 കോടി ക്രിസ്ത്യാനികൾ പരലോകത്ത് രക്ഷനേടാൻ വേണ്ടി ഈ പുസ്തകത്തെയാണ ല്ലോ ആശ്രയിക്കുന്നത് എന്നോർക്കുമ്പോൾ ഞെട്ടലും വേദനയും അനു ഭവപ്പെടുന്നു. പരമകാരുണികൻ അവർക്ക് ഹിദായത്ത് നൽകുമാറാകട്ടെ 


ഇസ്ലാം പറയുന്നത് യേശുവിന്റെ പ്രബോധന മതത്തിലേക്ക് വരിക എന്നതാണ്. കാരണം ഓരോ ജീവിയേയും സൃഷ്ടിച്ച സ്രഷ്ടാ വിനെ മാത്രമെ ആരാധിക്കാവൂ എന്നാണ് ഇസ്ലാം പറയുന്നത്. മുഹ മ്മദ് നബി യിലൂടെ പൂർത്തിയായ ഇസ്ലാം മാത്രമാണ് പരലോകത്ത് രക്ഷപ്പെടാൻ ഏക മാർഗ്ഗം. ആ പരിശുദ്ധമായ ഇസ്ലാം സ്വീകരിക്കു വാൻ ഓരോ വ്യക്തിക്കും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ എന്ന് പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുന്നു.



Post a Comment

0Comments
Post a Comment (0)