ജോബ് കുരിശുങ്കൽ
ആലപ്പുഴ ടൗണിനടുത്ത് ഒരു പൗരാണിക ക്രിസ്ത്യൻ കുടുംബത്തി ലെ ഏക പുത്രനായാണ് 1936ൽ ജോബ് ജനിക്കുന്നത്. ടൗണിൽ തന്നെ യുള്ള ഈശോസഭക്കു കീഴിൽ നടത്തപ്പെടുന്ന ഒരു മിഷൻ സ്കൂളിലാ യിരുന്നു ജോബ് പ്രാഥമിക വിദ്യാഭ്യാസം. അദ്ദേഹം പറയുന്നുണ്ട് ഒരു വ്യാപാരിയായിരുന്ന അപ്പൻ ധാരാളം സ്വാതന്ത്ര്യം അനുവദിച്ചു തന്നിരുന്നു. അതി നാൽതന്നെ ചെറുപ്പത്തിലേ ആലപ്പുഴ പട്ടണത്തിന്റെ രക്തത്തിലലിഞ്ഞു ചേർന്ന വിപ്ലവ പ്രസ്ഥാനങ്ങളോടുള്ള അഭിനിവേശം എന്നിലും സ്വാധീ നം ചെലുത്താതിരുന്നില്ല. ഇടതുപക്ഷ വിപ്ലവ പാർട്ടികളുടെയും ട്രേഡ് യൂണിയന്റെയും മറ്റും മണ്ഡലം-ജില്ലാ നേതൃരംഗത്തെല്ലാം പ്രവർത്തി ക്കാൻ യൗവനകാലത്തു തന്നെ അവസരം ലഭിച്ചിട്ടുണ്ട്. ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ തലയുയർത്തി നിൽക്കുന്ന സീനിയർ നേതാക്ക ന്മാരിൽ പലരുടേയും സഹപ്രവർത്തകനാവാനും ചിലരുടെയെല്ലാം നേ താവാകാനും അവസരം ലഭിച്ചിട്ടുണ്ട്. വിപ്ലവങ്ങളുടെയും പോരാട്ടങ്ങളു ടെയും സമരങ്ങളുടെയും മണ്ണായ ആലപ്പുഴയിലായതുകൊണ്ട് തന്നെ പല സമരങ്ങൾക്കും മുന്നണി പോരാളിയാകുവാനും പലതിനെയും പൊളിക്കുവാനും നേതൃത്വം കൊടുക്കേണ്ടി വന്നിട്ടുണ്ട്. രാഷ്ട്രീയത്തി ൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ആലപ്പുഴ പട്ടണത്തിലെ ആദ്യ ത്തെ സായാഹ്ന പത്രമായ 'റോക്കറ്റ് നു മേൽനോട്ടം നൽകി പുറത്തി റക്കുന്നത്. അൽപ കാലമേ പത്രത്തിന് ആയുസ്സുണ്ടായുള്ളൂവെങ്കിലും ജീവിച്ച് മൂന്നു വർഷത്തിലധികകാലം നരിയെ പോലെയായിരുന്നു റോക്കറ്റ്. അന്നത്തെ കേരള രാഷ്ട്രീയരംഗം കൃത്യമായി അവലോകനം ചെയ്തിരുന്ന ഒരു പത്രമായിരുന്നു അത്. റോക്കറ്റ് പ്രസിദ്ധീകരണം ആരംഭിക്കുന്നതിനു മുമ്പ് "ഉദയ ധ്വനി' എന്ന ഒരു മാസികയും ഞാൻ നടത്തിയിരുന്നു. പത്ത് വർഷത്തിലധികകാലം "ഉദയ ധ്വനി' പ്രസിദ്ധീക രിക്കുകയുണ്ടായി. ഇടക്കാലത്ത് രാഷ്ട്രീയം മടുത്തു പൊതുരംഗത്തു നിന്നെല്ലാം വിട്ടുനിന്നു.
അദ്ദേഹം പറയുന്നുണ്ട്ചെറുപ്പത്തിലേ ഞാനൊരു തികഞ്ഞ മതവിശ്വാസിയായിരുന്നില്ല. എന്നാൽ ചർച്ചിലെ വൈദികനുമായി നല്ല ബന്ധം നില നിർത്തിയിരുന്ന തുകൊണ്ട് ചർച്ചുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ അത്യാവശ്യം കലാപ്രകടനങ്ങൾ വശമു ള്ളതു കൊണ്ട് ചർച്ചിലെയും സ്കൂളിലെയും കൊയർ ഗ്രൂപ്പിൽ അംഗമാ യിരുന്നു. അമ്മച്ചി ഒരു പൂർണവിശ്വാസിനിയായതിനാൽ തന്നെ കൊച്ചു കൊച്ചു കാര്യങ്ങൾക്കുപോലും പല പുണ്യസ്ഥലങ്ങളിലേക്കും നേർച്ച നേരുമായിരുന്നു. എന്നെ ഉരുട്ടാനും മറ്റുമായിരുന്നു മിക്കപ്പോഴുമുള്ള നേർച്ച. അങ്ങനെ മിക്കവാറും ക്രിസ്ത്യൻ തീർഥാടന സ്ഥലങ്ങളിലെ ല്ലാം പോയിട്ടുണ്ട്. കത്തോലിക്ക യുവജന പ്രസ്ഥാനമായിരുന്ന ലിറ്റിൽ ഫ്ളവറിന്റെ സജീവ പ്രവർത്തകനാവുകയും അതിന്റെ ക്യാമ്പുകൾക്ക് നേതൃത്വം നൽകാനായി പല ഇടവകകളും സന്ദർശിക്കുകയും ചെയ്തി ട്ടുണ്ട്. അതോടൊപ്പം തന്നെ ഇടവകയുമായി ബന്ധപ്പെട്ടു നടക്കുന്ന അഴി മതികൾക്കും സ്വജന പക്ഷപാതങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെ തിരെ യുവജന കരിസ്മാറ്റിക്ക് ടീമിനു രൂപം നൽകുകയും അതുവഴി ഇടവകയുടെ ബഹിഷ്കരണത്തിനു ഇരയാവുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹം പറയുന്നുണ്ട്
വളരെ ചെറുപ്പത്തിൽ എന്റെ മുത്തശ്ശി എന്റെ മനസ്സിൽ ഭീതിതമായ ഒരു കഥയുടെ ചിത്രം വരച്ചു തന്നിരുന്നു. മരണത്തിനു ശേഷമുള്ള ജീവി തത്തിലെ ദുരിതങ്ങൾ അനാവരണം ചെയ്യുന്ന ആ കഥ എന്റെ മനസ്സിൽ വല്ലാതെ സ്വാധീനം ചെലുത്തിയിരുന്നു. ഇത്തരമൊരു മരണാനന്തര ജീവിതമുണ്ടെങ്കിൽ പിന്നെ ദൈവമെവിടെയായിരിക്കും എന്ന അന്വേഷ ണമാണ് എന്നെ സത്യമതത്തിലേക്ക് എത്തിച്ച പല കാരണങ്ങളിലൊന്ന്. അത്യാവശ്യം വായനാശീലം ഉണ്ടായിരുന്നതുകൊണ്ട് എന്തു കിട്ടിയാ ലും വായിക്കുമായിരുന്നു. അക്കൂട്ടത്തിൽ ഇസ്ലാമിനെക്കുറിച്ച് ധാരാളം അറിവു നൽകുന്ന മതഗ്രന്ഥങ്ങളുമുണ്ടായിരുന്നു. ചിലതെല്ലം തെറ്റുധാ രണകൾ സൃഷ്ടിക്കുന്നവയുമായിരുന്നു. അങ്ങനെ ഒരു ഏകദേശ ധാരണ എനിക്ക് ഇസ്ലാമിനെക്കുറിച്ചുണ്ടായിരുന്നു. മാത്രമല്ല എന്റെ യുവത്വ കാലഘട്ടത്തിൽ അൽപ സ്വൽപമെല്ലാം കലാരംഗത്തു പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ഏതാനും കലാകാ രന്മാരുടെ കൂട്ടായ്മക്കു ഞാൻ നേതൃത്വം നൽകി. അങ്ങനെ ഞാനുണ്ടാ ക്കിയ കലാടുപ്പുമായി കേരളത്തിലങ്ങോളമിങ്ങോളം ഊരു ചുറ്റിയിട്ടു ണ്ട്. പ്രത്യേകിച്ചും മലബാർ പ്രദേശത്ത്. മുസ്ലിം ഭക്തി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഇസ്ലാമിക കഥാപ്രസംഗങ്ങളുമായിരുന്നു ഞങ്ങ ളുടെ മുഖ്യ ഇനം. അതിനു വേണ്ടിയുള്ള കഥാരചന, ഗാനരചന എന്നി വയ്ക്കായി ധാരാളം ഇസ്ലാമിക ഗ്രന്ഥങ്ങൾ വായിക്കുമായിരുന്നു. നബി ചരിത്രവും അല്ലാഹുവിന്റെ അനുഗ്രഹവും ഖുർആനിന്റെ മഹത്ത്വവു മൊക്കെയായിരുന്നു എന്റെ മുഖ്യ വിഷയം. അന്നു മുതലേ ഇസ്ലാ മിന് എന്റെ മനസ്സിൽ നല്ലൊരു സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.
അതോടൊപ്പം വൈദികരും പള്ളി ആചാരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നതുകൊണ്ട് അതിലെ വിഡ്ഢിത്തവും നിരർഥകത യും എന്നെ എന്നും ചിന്തിപ്പിച്ചിട്ടുണ്ട്. കുമ്പസാരം പോലുള്ള ആചാര ങ്ങളും തിത്വം പോലുള്ള വിശ്വാസങ്ങളും ഒരിക്കലും എനിക്കു ഉൾ ക്കൊള്ളാനാവുമായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ നേരത്തെ പറ ഞ്ഞത് ഞാൻ ഒരിക്കലും ഒരു പൂർണ വിശ്വാസിയായിരുന്നില്ലെന്ന്. നില വിലുള്ള എന്റെ ധാരണകളും അതോടൊപ്പം കൂടുതലായുള്ള പഠന ങ്ങളും എന്റെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിച്ചു. അതിനു പരിഹാര മായി ഈ സത്യമതത്തെ പുൽകുക എന്നതു മാത്രമാണ് പരിഹാരം എന്നെനിക്കു ബോധ്യമായി. ഞാൻ ഇക്കാര്യം നിരന്തരമായി ഭാര്യയു മായി സംസാരിക്കുമായിരുന്നു. അങ്ങനെ പത്തു വർഷങ്ങൾക്കു മുമ്പ് ഞാനും ഭാര്യയും ദൈവിക മതത്തിലേക്ക് കടന്നു വന്നു.
അദ്ദേഹം പറയുന്നുണ്ട് മുസ്ലിം സമൂഹത്തെക്കുറിച്ച് വളരെ മോശമായ ചിത്രമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. അതിനു കാരണം ഒരളവോളം തെറ്റു ധാരണയും ബാക്കി യാഥാർഥ്യവുമായിരുന്നു. എന്റെ അടുത്ത സുഹൃത്തു ക്കളായ മുസ്ലിംകൾ പലരും ധാർമികമായി വളരെ മോശമായ ജീവിത മാണ് നയിച്ചിരുന്നത്. എന്നാൽ ഞാൻ നേരത്തേ പറഞ്ഞപോലെ ഇസ് ലാമിനെക്കുറിച്ച് മുമ്പേ ഞാൻ അൽപമെല്ലാം വായിച്ചു പഠിച്ചതു കൊണ്ട് ഇസ്ലാമിനെ പൂർണമായി ഉൾക്കൊള്ളാത്തവരാണ് ബഹുഭൂ രിപക്ഷം മുസ്ലിംകളും എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ക്രിസ്ത്യാനികൾ വേദപുസ്തകം പിൻപറ്റാത്തതുപോലെ തന്നെ മുസ് ലിംകളും വിശുദ്ധ ഖുർആൻ പിൻതുടരുന്നില്ല എന്ന് ഞാൻ മനസ്സി ലാക്കിയുള്ളൂ. അതുകൊണ്ട് എന്റെ തെറ്റിധാരണകൾ ഇസ്ലാമാ ഷത്തെ ബാധിച്ചില്ല.ഇസ്ലാം മതം സ്വീകരിച്ച ശേഷം ഞാൻ പ്രതീക്ഷിച്ചപോലെ തന്നെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും സഭയിൽ നിന്നും അസഹിഷ്ണുതാ പരമായ പല അനുഭവങ്ങളും എനിക്കുണ്ടായി. സഭയിൽ നിന്ന് എന്നെ മഹറോൻ (പുറത്താക്കൽ) ചൊല്ലുമെന്ന് മുൻകൂട്ടി അറിയാവുന്നതു കൊണ്ട് തിരിച്ചു ഞാൻ എന്റെ സ്വദേശത്തേക്ക് പോയില്ല. ആദ്യഘട്ട ത്തിലെല്ലാം ബന്ധുക്കൾക്കിടയിൽ ശക്തമായ മുറുമുറുപ്പുകൾ ഉണ്ടാ യിരുന്നുവെങ്കിലും പിന്നീടത് ക്ഷയിച്ചുപോവുകയാണുണ്ടായത്. ആദ്യ കാലത്ത് മക്കളൊന്നും ഈ വസ്തുത അംഗീകരിച്ചില്ലെങ്കിലും എന്റെ ഭാര്യ കൂടെയുള്ളതുകൊണ്ട് അതൊരു പ്രതിസന്ധിയായി തോന്നിയില്ല എന്ന് അദ്ദേഹം പറയുന്നു .