കാസിം
കുലമഹിമയുടെ പശ്ചാത്തലമുള്ള ഒരു നായർ കുടുംബത്തിലായി രുന്നു കാസിമിന്റെ ജനനം. പക്ഷേ, അതിന്റെ ഒരു അംശംപോലും അദ്ദേഹത്തിന്റെ അസ്തിത്വത്തിൽ നിഴലിച്ചിരുന്നില്ല.
അദ്ദേഹം പറയുന്നുണ്ട് എന്റെ കുടുംബാംഗങ്ങളെല്ലാവരും തന്നെ തങ്ങളിൽ താഴ്ന്നവരെ വളരെ മോശമായേ കണ്ടിരുന്നുള്ളൂ. മനുഷ്യനെ മനുഷ്യനായി കാണുവാനുള്ള ഒരു മനസ്സ് അവരിലുണ്ടാ യിട്ടില്ല. പക്ഷേ, നന്നേ ചെറുപ്പത്തിൽ തന്നെ സമത്വത്തിന് ഞാൻ വലിയ വില കല്പിച്ചിരുന്നു. മനുഷ്യൻ തീർക്കുന്ന അതിർവരമ്പുകളെ ഭേദിച്ചു കൊണ്ട് ഞാൻ എല്ലാവരിലും ഇടപഴകിയിരുന്നു.
അദ്ദേഹം പറയുന്നുണ്ട്മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന പ്രതിമയുടെ മുമ്പിൽ തലകുനി ക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഹൈന്ദവത എന്നത് ഒരുതരം ആരാ ധനയുടെ മതമാണല്ലോ! കല്ലു മുതൽ കാഞ്ഞിരക്കുറ്റി വരെ അവർക്ക് ആരാധനാമൂർത്തികളാണ്. യഥാർഥ ദൈവങ്ങളാണെന്ന് അവകാശ പ്പെടുന്ന ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നിവരെയും അതോ ടൊപ്പം ആൻറി ദൈവങ്ങളായ കംസനെയും രാവണനെയും (യഥാക്രമം മഹാഭാരതം, രാമായണം) ആരാധിക്കുന്ന അനേകം ദേവന്മാരുടെയും ദേവികളുടെയും മനുഷ്യദൈവങ്ങളുടെയും ഭക്തരാണ് ഹിന്ദുക്കൾ.
ദൈവവുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെടുന്നവരും വേദങ്ങൾ കൈകാര്യം ചെയ്യൽ ഒരു വിഭാഗത്തിന്റെ കുത്തകയെന്ന് അവകാശപ്പെടുന്നവരുമായ ബ്രാഹ്മണരാണ് യഥാർഥത്തിൽ ഹിന്ദു മതത്തിൽ ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയിലെ മധ്യവർത്തികൾ. ഈ ബ്രാഹ്മണരാണ് ആരാധനാ കർമങ്ങൾ അധികവും നടത്തു ന്നത്. ആരാധനക്കായി ബ്രാഹ്മണൻ ശ്രീകോവിലനകത്ത് കയറി ദൈവവുമായി രഹസ്യ സംഭാഷണങ്ങൾ നടത്തുകയും കുറച്ചുകഴിഞ്ഞ് നടതുറക്കുകയും അങ്ങനെ ദൈവം തരുന്ന പൂജാദ്രവ്യങ്ങൾ ഭക്തർ ക്ക് കൊടുക്കുകയും ചെയുന്നു. കൂടാതെ, അദ്ദേഹത്തിന്റെ വക ഒരു ആശീർവാദവും. എത്ര അരോചകമായതാണിത്.
അദ്ദേഹം പറയുന്നുണ്ട്ഞാൻ കോളേജ് വിദ്യാഭ്യാസ കാലത്താണ് കമ്യൂണിസ്റ്റ് പ്രസ്ഥാന വുമായി അടുക്കുന്നത്. കമ്യൂണിസം പൊക്കിപ്പിടിക്കുന്ന സമത്വാദർശ ത്തിൽ ഞാൻ ആവേശഭരിതനായി. അത് മനുഷ്യനെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുന്ന ഒരു ദർശനമെന്ന് അവകാശപ്പെട്ടു. പക്ഷേ, കമ്യൂ ണിസം പരാജയപ്പെടുവാനുള്ള കാരണങ്ങളെ കുറിച്ചുള്ള പഠനത്തിൽ നിന്നും അത് ഭൗതിക ജീവിതത്തിൽ മാത്രം ഊന്നിക്കൊണ്ട് മാനുഷി കമൂല്യങ്ങൾക്ക് യാതൊരു പ്രാധാന്യവും കൽപിക്കാത്തതാണെന്ന് എ നിക്ക് വ്യക്തമായി. അതിന്റെ സമത്വാദർശം വെറും പ്രഹസനമാണ ന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഈ അവസരത്തിലാണ് യാദ ച്ഛികമായി ഒരു പ്രവാചകവചനം എന്റെ മുസ്ലിം സഹോദരൻ വീട്ടിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. അത് ഇപ്രകാര മാണ്: “ഒരാൾ ഇസ്ലാം ആശ്ലേഷിക്കുന്നതോടുകൂടി ഇന്ന് ജനിച്ച കുട്ടി യെപോലെയാണ്. അതോടുകൂടി അയാളുടെ എല്ലാ പാപങ്ങളും പൊറു ക്കപ്പെടും. ഇത് എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു. അതോടു കൂടി ഞാൻ ദൈവത്തെ കണ്ടെത്തിയേ തീരൂ എന്ന് ഉറച്ച് തീരുമാനി ക്കുകയും മനുഷ്യന്റെ ആത്മീയ വശത്തെ അവഗണിക്കുന്ന കമ്യൂ ണിസത്തോട് വിടപറയുകയും ചെയ്തു.
പിന്നീടാണ് ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നതും ഇസ്ലാം ആശ്ലേ ഷിക്കുന്നതും. ഇസ്ലാമിൽ നിന്ന് വളരെ നല്ല അനുഭവമാണ് എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കേവലം ആരാധനയിൽ മാത്രം ഒതുങ്ങുന്ന മതമല്ല അത്. മനുഷജീവിതത്തിന്റെ എല്ലാ വശങ്ങളെയും അത് സ്പർ ശിക്കുന്നു. ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ അതിൻറ രൂപത്തിൽ തന്നെ കാണുകയും അതിലെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും അത് പാലിക്കേണ്ട ആവശ്യകതയും പാലിച്ചാൽ ലഭിക്കുന്ന നേട്ടവും എന്തെന്ന് പറഞ്ഞു തരികയും ചെയ്യുന്നു. ചുരു ക്കിപ്പറഞ്ഞാൽ ഇസ്ലാം എന്നാൽ സമ്പൂർണമായ സമർപ്പണം അഥ വാ ജീവിതത്തെ അല്ലാഹുവിന് മാത്രം അർപ്പിക്കുക എന്നർഥം. അഥവാ ഇസ്ലാം മനുഷ്യനെ സൃഷ്ടിപൂജയിൽ നിന്ന് മോചിപ്പിച്ച് അല്ലാഹുവിനുള്ള സമ്പൂർണ സമർപ്പണത്തിലേക്ക് നയിക്കുന്ന ആദർശമാണ്. പ്രവാചകൻ ഒരിക്കൽ പറഞ്ഞു. “ഒരാൾ സദസ്സിലേക്ക് കടന്നു വരുമ്പോൾ അവിടെ ഉപവിഷ്ടരായവർ എഴുന്നേൽക്കാൻ ആഗ്രഹി ക്കുന്നവർ നരകത്തിൽ പ്രവേശിച്ചുകൊള്ളട്ടെ. എത്ര മനോഹരമായ വചനമാണിത്. ഇസ്ലാം സമത്വത്തിന് കൽപിക്കുന്ന പ്രാധാന്യം ഇതി ൽ നിന്നു തന്നെ വ്യക്തമാണ്.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത് സമ്പ്രദായം എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. കാരണം ഒരു മുസ്ലിം തന്റെ സമ്പാദ്യത്തിന്റെ ഒരു വിഹിതം അതിനർഹരായവർക്ക് കൊടുത്ത പറ്റൂ. ലോകത്തിൽ ഒരു പ്രത്യയശാസ്ത്രത്തിനും ഇങ്ങനെ ചിന്തിക്കാൻ പോലും സാധ്യമല്ല. ഇതിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത് സമ്പത്ത് ഒരു വിഭാഗം മുതലാളിമാരിൽ കുന്നുകൂടാതെ എല്ലാവരിലേക്കും എത്തുവാ നും ദാരിദ്ര്യനിർമാർജനവുമാണ്.
വിശുദ്ധ ഖുർആനിലൂടെ കടന്നുപോയപ്പോൾ എന്നെ അതിലെ ഒരു സൂക്തം വല്ലാതെ ആകർഷിച്ചു. ഖുർആൻ ലോകമനുഷ്യർക്ക് ഒരു മുന്നറിയിപ്പ് നൽകുകയാണ്.
വിശുദ്ധ ഖുർആൻ പറയുന്നു; “നിന്റെ രക്ഷിതാവ് ആദം സന്തതികളി ൽനിന്നും, അവരുടെ മുതുകുകളിൽനിന്ന് അവരുടെ സന്താനങ്ങളെ പുറത്തുകൊണ്ടുവരികയും അവരുടെ കാര്യത്തിൽ അവരെത്തന്നെ അവൻ സാക്ഷിനിർത്തുകയും ചെയ്ത സന്ദർഭവും (ഓർമിക്കുക). അവൻ ചോദിച്ചു. ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ! അവർ പറഞ്ഞു. അതെ, ഞങ്ങൾ സാക്ഷ്യംവഹിച്ചിരിക്കുന്നു. തീർച്ചയായും ഞങ്ങൾ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരിക്കുന്നു എന്ന് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ നിങ്ങൾ പറഞ്ഞേക്കും എന്നതിലേക്കാണ് (അങ്ങനെ ചെയ്തത്)”
അദ്ദേഹം പറയുന്നുണ്ട്അതുകൊണ്ട് ഈ പ്രതിജ്ഞ പ്രകാരം ഉത്തരം നൽകിയ ഞാൻ സന്തുഷ്ടനാണ്. ഇസ്ലാമിക വിശ്വാസപ്രമാണങ്ങൾ അംഗീകരിക്കു മ്പോൾ, സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും, സമത്വത്തി ൻറയും, നീതിയുടെയും പൂർണമായ നിർദേശനിയമങ്ങൾ സ്വമനസ്സാലെ ഉൾക്കൊള്ളാനും അതനുസരിച്ച് ജീവിക്കാനും സാധിക്കുന്നു. കാരണം സ്രഷ്ടാവിനു മാത്രമെ സൃഷ്ടികൾക്കാവശ്യമായ ജീവിതനിർദേശങ്ങൾ നൽകാനാവൂ. യഥാർഥ മതമായി ഞാൻ ഇസ്ലാമിനെ അംഗീകരിക്കുന്ന തും അതുകൊണ്ടുതന്നെ.