ജിജി ജോർജ്, ഹാഇൽ
ഇത് പേര് ജിജി ജോർജ്. റോമൻ കത്തോലിക്കാ വിശ്വാസം പിന്തുടർ ന്നുവരുന്ന ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും പ്രധാനമായ ആരാ ധനക്രമത്തിലെ കുർബാനയിൽ അൾത്താരയിൽ പുരോഹിതൻ സ ഹായിയായി അഥവാ അൾത്താര ബാലനായി സജീവമായി പങ്കെടുത്തി രുന്ന ഒരാളാണ് ഇദ്ദേഹം .
അദ്ദേഹം പറയുന്നുണ്ട് ഞായറാഴ്ചകളിലെ വേദപഠന ക്ലാസ്സിലെ ബൈബിൾ പഠിപ്പിക്കുന്ന അധ്യാപകന് ഞാൻ മിക്കവാറും ഒരു തലവേദനയും ബുദ്ധിമുട്ടുമായി രുന്നു. കാരണം ബൈബിളിലെ ഓരോ അധ്യായങ്ങളും പഠിപ്പിക്കുമ്പോൾ എനിക്ക് ഒത്തിരി സംശയങ്ങൾ തോന്നാറുണ്ട്. ആ സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി തരാൻ വേദപാഠം പഠിപ്പിക്കുന്ന അധ്യാപകന് കഴിയാറില്ല. പരസ്പരപൂരകങ്ങളായി നിലനിൽക്കേണ്ടവയാണ് ബൈബി ളും, അത് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരുടെ പ്രവർത്ത നങ്ങളും. പ്രത്യേകിച്ച് ബൈബിൾ പുതിയ നിയമം എഴുതുകയും പഠിപ്പി ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യേശുവിന്റെ ശിഷ്യന്മാരുടെയും ശിഷ്യന്മാരെന്ന് അവകാശപ്പെടുന്നരുടെയും പ്രവർത്തനങ്ങൾ. പക്ഷേ, ബൈബിൾ പഴയ നിയമത്തിലും പുതിയ നിയമത്തിലും പറയുന്ന ദൈവ കൽപനകളും നിയമങ്ങളും അതിനെപ്പറ്റിയുള്ള യേശുവിന്റെ ശിഷ്യന്മാ രെന്ന് അവകാശപ്പെടുന്നവരുടെ നിലപാടുകളും പരസ്പരം പൊരുത്തപ്പെടുന്നവയായിരുന്നില്ല.
ബൈബിൾ പുതിയ നിയമം യേശുവിന്റെ വചനങ്ങളും പ്രവൃത്തിക ളുമായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നാണ് ക്രൈസ്തവസഭ പഠിപ്പി ക്കുകയും ഞാനടക്കമുള്ളവർ വിശ്വസിച്ച് പോരുകയും ചെയ്തിരുന്നത്. എന്നാൽ യേശു പറയുകയും പഠിപ്പിക്കുകയും സ്വജീവിതത്തിൽ പ്രാവർ ത്തികമാക്കുകയും ചെയ്ത പല കാര്യങ്ങളും നിഷേധിക്കുകയും തെറ്റാ ണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു യേശുവിന്റെ ശിഷ്യന്മാരെന്ന് അവ കാശപ്പെടുന്നവരും ക്രൈസ്തവ സഭയും. ഈ അന്തരം എങ്ങനെയുണ്ടാ യി? എന്താണ് അതിന് കാരണം? പരസ്പര പൂരകങ്ങളായി വരേണ്ടവയാ ഗുരുവിന്റെ അധ്യാപനങ്ങളും അവയെപ്പറ്റി പഠിക്കുകയും പഠിപ്പി ക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ശിഷ്യന്മാരുടെയും പിൻഗാമി കളുടെയും നിലപാടുകളും ഉദ്ബോധനങ്ങളും അവരുടെ പ്രവർത്തിക ളും. അതിൽ പരസ്പര വൈരുധ്യങ്ങൾ ഉണ്ടാവുക എന്നത് പാടില്ലാത്ത താണ്. വൈരുധ്യങ്ങൾ ഉണ്ടാവുക എന്നതിനുമപ്പുറം ശിഷ്യന്മാരും പിൻ ഗാമികളും എന്ന് സ്വയം അവകാശപ്പെടുന്നവരുടെ നിലപാടുകൾ ഗുരു വിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായി വരികയാണെങ്കിൽ ആ ഗ്രന്ഥങ്ങൾ എഴുതിയവർക്കോ പ്രചരിപ്പിച്ചവർക്കോ അത് വിശദീകരി ച്ചവർക്കോ തീർച്ചയായും തെറ്റുപറ്റി എന്നുതന്നെയാണ്. അങ്ങനെയൊ രു ചിന്തയുണ്ടായപ്പോൾ ബൈബിൾ പഴയനിയമവും പുതിയനിയമവും ഏറ്റവും ശ്രദ്ധയോടെ വായിച്ചു പഠിക്കാൻ ഞാൻ തീരുമാനിച്ചു.
അദ്ദേഹം പറയുന്നുണ്ട്അങ്ങനെ ശ്രദ്ധയോടെ വായിച്ചപ്പോൾ പഴയ നിയമത്തിന്റെ തുടർച്ച യും പൂർത്തീകരണവുമാണ് എന്ന് ക്രൈസ്തവസഭ പഠിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ഞാനടക്കമുള്ള ഓരോ ക്രൈസ്തവനും പഠിക്കു കയും വിശ്വസിക്കുകയും ചെയ്തിരുന്ന പഴയനിയമവും പുതിയനിയ മവും തമ്മിൽ പൊരുത്തപ്പെടുന്നില്ലായെന്നും പഴയ നിയമത്തിലെ ചില പ്രവചനങ്ങൾ പുതിയ നിയമത്തിൽ, അതായത് യേശുവിൽ നിറവേറി യെന്നുള്ള ക്രൈസ്തവ സഭയുടെ അവകാശവാദം തെറ്റാണെന്നും എനി ക്ക് തോന്നി. കൂടുതൽ വിശദമായി പഠിച്ചപ്പോൾ കഴിഞ്ഞ 30 വർഷത്തോ ളം ശരിയെന്ന് ഞാൻ ധരിച്ചുവച്ചിരുന്നതൊക്കെയും ഞാനടക്കം ഓരോ ക്രൈസ്തവനെയും വിശ്വസിപ്പിച്ചിരുന്നതും വിശ്വസിച്ചിരുന്നതുമൊക്കെ യും ശരിയായിരുന്നില്ലായെന്നും പുതിയനിയമത്തിൽ അധികവും ആരു ടെയൊക്കെയോ താൽപര്യങ്ങൾക്കനുസൃതമായി വളച്ചൊടിക്കപ്പെട്ട അ ർധസത്യങ്ങളും ഭാവനകളും മാത്രമാണ് എന്നുമാണ് എനിക്ക് മനസ്സിലാ ക്കാൻ കഴിഞ്ഞത്.
ഉദാഹരണത്തിന് ദൈവസങ്കൽപത്തിന്റെ കാര്യം എടുക്കുക. വിഗ്ര ഹാരാധനയും പ്രതിമയോ സ്വരൂപങ്ങളോ ഉണ്ടാക്കുന്നതും അവയെ വണങ്ങുന്നതും ദൈവം കർശനമായി വിലക്കിയ സംഗതിയാണ്. പിന്നെ എങ്ങനെ ക്രൈസ്തവ ദേവാലയങ്ങളിൽ ഇത്രയധികം വിഗ്രഹങ്ങൾ അല്ലെങ്കിൽ പ്രതിമകൾ അഥവാ സ്വരൂപങ്ങൾ വന്നുചേർന്നു? ആരുടെ അനുവാദത്താൽ ഏത് നിയമത്തിന്റെ പിൻബലമാണതിനുള്ളത്? ഞാൻ ഏകദൈവമാണ് എന്നും ഞാനല്ലാതെ മറ്റൊരു ദേവനുണ്ടാകരു തെന്നും മറ്റൊന്നിനെയും പ്രണമിക്കുകയോ വണങ്ങുകയോ ചെയ്യരുത് എന്നും ആവർത്തിച്ച് മുന്നറിയിപ്പുകൾ തന്ന ദൈവത്തിന്റെ അസ്തി ത്വത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ത്രിത്വസങ്കൽപം എങ്ങനെ വന്നുചേർന്നു. ത്രിയേകത്വം എന്നത് എങ്ങനെ വിശദീകരി ച്ചാലും സാമാന്യബുദ്ധിക്ക് അംഗീകരിക്കൻ കഴിയാത്ത ഒരു സംഗതി യാണ്. രൂപത്തിൽ മൂന്നായിരിക്കുകയും ഗുണത്തിൽ അഥവാ സത്ത യിൽ ഒന്നായിരിക്കുകയും ചെയ്യുന്ന ദൈവമെന്ന ത്രിയേകത്വം! ഞാൻ ഞങ്ങളുടെ ഇടവക വികാരിയായിരുന്ന വൈദികനോട് മുതൽ പ്രശസ് തരായ ധ്യാനഗുരുക്കന്മാരോടുവരെ സംശയം ചോദിച്ചിട്ടുണ്ട്. ബൈബിൾ പറയുന്ന ദൈവം ഏകനാണ്. പങ്കുകാരെ ചേർക്കുന്നതിൽ അസഹിഷ് വായ ദൈവമാണ്. ബൈബിൾ നിയമസംഹിതയായി സ്വീകരിച്ചിരി ക്കുന്നുവെന്ന് അവകാശപ്പെടുന്ന ക്രൈസ്തസഭ പഠിപ്പിക്കുന്നു ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമാണ് എന്ന്. ഇതെങ്ങനെ ചേർന്നുപോകും? ഒരേസമയം മൂന്ന് ആളുകൾ അഥവാ അസ്തിത്വങ്ങൾ ഉണ്ടായിരിക്കുകയും അതേസമയം ഒന്നായിരിക്കുകയും ചെയ്യുന്ന ഈ ദൈവസങ്കൽപം ബൈബിളിൽ എവിടെയും പരാമർശി ക്കപ്പെട്ടതല്ലല്ലോ. തൃപ്തികരമായ ഒരു വിശദീകരണവും ഇത്തരം ചോദ്യ ങ്ങൾക്ക് എനിക്ക് ഒരിടത്തുനിന്നും ലഭിച്ചില്ല.
അദ്ദേഹം പറയുന്നുണ്ട് ക്രൈസ്തവസഭ പഠിപ്പിക്കുന്ന ദൈവസങ്കൽപത്തിന് ബൈബിൾ പരാമർശിക്കുന്ന ദൈവത്തിന്റെ അസ്തിത്വത്തേക്കാൾ അധികം സാദൃ ശ്യം ഹൈന്ദവ ദൈവസങ്കൽപത്തോടാണ്, ക്രൈസ്തവസഭയുടെ വസങ്കൽപം ഏകമായ ത്രിത്വമാണ്. അതായത് പിതാവ്, പുത്രൻ, പരിശു ദ്ധാത്മാവ്. ഹൈന്ദവ ദൈവസങ്കൽപത്തിലും ദൈവത്തിന്റെ അസ്തി ത്വം ത്രിത്വം അല്ലെങ്കിൽ ത്രിമൂർത്തികളാണ്. ബ്രഹ്മാവ്, വിഷ്ണു, മഹേ ശ്വരൻ. രണ്ട് വിശ്വാസങ്ങളും വിവരിക്കുന്ന ദൈവധർമങ്ങളും ഏകദേശം പൊരുത്തപ്പെടുന്നു. ത്രിമൂർത്തികളിലെ പ്രധാനി ബ്രഹ്മാവ് സൃഷ്ടി ക്കുന്നു. രണ്ടാമത്തെ മൂർത്തി വി പരിപാലിക്കുന്നു. മൂന്നാമത്തെമൂർത്തിയായ മഹേശ്വരൻ സംഹരിക്കുന്നു. ഈ ത്രിമൂർത്തി ധർമങ്ങൾ ക്രൈസ്തവ സഭയുടെ ത്രിയേകത്വത്തിലെ ആളത്വങ്ങളുടെ ധർമങ്ങളു മായി ഏറെക്കുറെ യോജിക്കുന്നവയണ്. പിതാവ് സൃഷ്ടിക്കുന്നു, പുത ൻ രക്ഷിക്കുന്നു. പരിശുദ്ധാത്മാവ് നയിക്കുന്നു.
ബൈബിൾ പുതിയനിയമത്തിൽ രേഖപെടുത്തപെട്ടിട്ടുള്ള സുപ്രധാ നമായ ഒരു വചനമുണ്ട്. യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം 26-ാം വാക്യം ഇങ്ങനെ പറയുന്നു: “എന്നാൽ എന്റെ നാമത്തിൽ പിതാ വ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോട് പറഞ്ഞതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും'. യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായം 26-ാം വാക്യം: "ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയ ക്കുന്ന സഹായകൻ, പിതാവിൽ നിന്ന് പുറപ്പെടുന്ന ആ സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും. വീണ്ടും യോ ഹന്നാൻ തന്നെ സുവിശേഷം 16-ാം അധ്യായം ഏഴു മുതലുള്ള വാക്യങ്ങൾ പറയുന്നു. എങ്കിലും സത്യം ഞാൻ നിങ്ങളോട് പറയുന്നു. നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഞാൻ പോകുന്നത്, ഞാൻ പോകു ന്നില്ലെങ്കിൽ സഹായകൻ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ അയക്കും. അവൻ വന്ന് പാപത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യ പ്പെടുത്തും. അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറി ച്ചും, ഞാൻ പിതാവിന്റെ അടുക്കലേക്ക് പോകുന്നതുകൊണ്ടും നിങ്ങൾ ഇനി മേലിൽ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറി ച്ചും ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും. ഇനിയും വളരെ കാര്യ ങ്ങൾ എനിക്ക് നിങ്ങളോട് പറയുവാനുണ്ട്. എന്നാൽ അവ ഉൾക്കൊ ള്ളാൻ ഇപ്പോൾ നിങ്ങൾക്ക് കഴിവില്ല. സത്യാത്മാവ് വരുമ്പോൾ നിങ്ങ ളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും. അവൻ സ്വമേധയാ ആയിരിക്കുകയില്ല. സംസാരിക്കുന്നത്. അവൻ കേൾക്കുന്നത് മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയി ക്കും. അവൻ എനിക്കുള്ളവയിൽനിന്ന് സ്വീകരിച്ച് നിങ്ങളോട് പ്രഖ്യാ പിക്കും. അങ്ങനെ അവൻ എന്നെ മഹത്ത്വപ്പെടുത്തും. യോഹന്നാൻ സുവിശേഷം വഴി ബൈബിൾ പുതിയനിയമം പരാമർശിക്കുന്ന ഈ സത്യാത്മാവ് വന്നുവോ? യേശുവിന്റെ സഹായകനായ സത്യാത്മാ വിനെപ്പറ്റിയുള്ള പ്രവചനം നിറവേറിയോ? ആ സത്യാത്മാവ് വന്നു
വെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ലോകത്തെ പഠിപ്പിച്ചത്. പാപ കുറിച്ചും ന്യായവിധിയെകുറിച്ചും എന്തൊക്കെയാണ് ലോകത്തെ ബോധ്യപ്പെടുത്തിയത്?
യേശു, ദൈവത്തിന്റെ അഭിഷിക്തനായിരുന്നതിനാൽ - പ്രവാചക നായിരുന്നതിനാൽ ആ പ്രവചനം കളവായിരിക്കുവാൻ യാതൊരു സാ ധ്യതയുമില്ല. ആ പ്രവചനം സത്യമായി പുലർന്നേ മതിയാവൂ ആ പ്ര വചനം പൂർത്തിയാവുകയും യേശു പ്രവചിച്ച ആ സത്യാത്മാവ്- സഹാ യകൻ വന്നുവെങ്കിൽ അത് ക്രൈസ്തവസഭ പഠിപ്പിക്കുന്ന, അഗ്നി ജ്വാലകളുടെ രൂപത്തിൽ ശിഷ്യന്മാരുടെ മേൽ വരികയും അവർക്ക് ഭാ ഷണവരം നൽകുകയും ചെയ്ത പരിശുദ്ധാത്മാവ് അല്ലായെങ്കിൽ പിന്നെ യേശു പ്രവചിച്ച ആ സത്യാത്മാവ്- സഹായകൻ എവിടെയെന്ന് അ ന്വേഷിക്കുന്ന ഒരാൾ ചെന്നെത്തുക യേശുവിന് ശേഷം ആറ് നൂറ്റാണ്ടു കൾക്കിപ്പുറം മക്കയിൽ ജനിച്ച, ദൈവമാർഗത്തെക്കുറിച്ചും പാപത്തെക റിച്ചും ന്യായവിധിയെക്കുറിച്ചും പ്രബോധനം നടത്തിയ മുഹമ്മദ് നബി യിലാണ്. യേശു പ്രവചിച്ചതുപോലെ മുഹമ്മദ് നബി സത്യത്തി ന്റെ പൂർണതയിലേക്ക് ലോകത്തെ നയിച്ചു. യേശു പ്രവചിച്ചതുപോ ലെ മുഹമ്മദ് നബി സ്വന്തമായല്ല സംസാരിച്ചത്. അവിടുന്ന് കേട്ടത് മാത്രം സംസാരിച്ചു. മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലു മുള്ള പാപത്തെക്കുറിച്ച്, നീതിയെക്കുറിച്ച്, ഇഹലോക ജീവിതത്തി ലെ വിധിവിലക്കുകളെക്കുറിച്ച്, മരണാനന്തര ജീവിതത്തിലെ ന്യായവി ധിയെക്കുറിച്ച് ഒക്കെയും അന്ത്യ പ്രവാചകനായ, സഹായകനായ, സ ത്യാത്മാവ് മുഹമ്മദ് നബി ലോകത്തെ പഠിപ്പിച്ചു. യേശുവിൻറ പ്രവചനങ്ങൾ മുഹമ്മദ് നബി യിൽ പൂർത്തിയാക്കപ്പെടുകവഴി യേശു വിനെ ഈസാ നബിയെ ദൈവം മഹത്വപ്പെടുത്തി. യേശു പ്രവ ചിച്ചതുപോലെ, അവിടുത്തെ രണ്ടാമത്തെ ആഗമനത്തെപ്പറ്റി അല്ലാഹു വിൽ നിന്നുള്ള സന്ദേശത്താൽ മുഹമ്മദ് നബി സാക്ഷ്യം നൽകി. യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം 25 മുതലുള്ള വാക്യ ങ്ങൾ ഒരിക്കൽ കൂടി നോക്കാം. എന്നാൽ എന്റെ നാമത്തിൽ പിതാ വ് അയക്കും. സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. ഞാൻ പറഞ്ഞിട്ടുള്ളതൊക്കെയും നിങ്ങളെ അ നുസ്മരിപ്പിക്കുകയും ചെയ്യും. അതേ അധ്യായം 28-ാം വാക്യം: "ഞാൻ പോകുന്നുവെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരുമെന്നും ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടുവല്ലോ. നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു വെങ്കിൽ പിതാവിങ്കലേക്ക് ഞാൻ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു'.
യേശുവെന്ന് ക്രൈസ്തവരും ഇസാ നബി എന്ന് മുസ്ലിംകളും സംബോധന ചെയ്യുന്ന പ്രവാചകനെ അദ്ദേഹം വഴി ദൈവം പഠിപ്പിച്ച ദൈവിക സന്ദേശങ്ങളെ മുഹമ്മദ് നബി വഴി ദൈവം ലോകത്തെ വീണ്ടും അനുസ്മരിപ്പിച്ചു, അംഗീകരിച്ചു. യേശുവിന്റെ ശിഷ്യന്മാർ അഥവാ പിന്തുടർച്ചക്കാർ എന്ന് അവകാശപ്പെടുന്നവർ യേശു തെളിച്ച്, പഠിപ്പിച്ച യഥാർത്ഥ മാർഗത്തിൽ നിന്ന് വ്യതിചലിച്ചുപോയി. ഇക്കാര്യ വും യേശു കണ്ടിരുന്നുവെന്ന് കാണാം. യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായത്തിന്റെ അവസാനത്തെ രണ്ട് വാക്യങ്ങളായ 26ഉം 27ഉം 16-ാം അധ്യായത്തിന്റെ ഒന്നാം വാക്യവും വായിച്ചാൽ അത് മനസ്സിലാകും. "പിതാവിന്റെ അടുത്തുനിന്ന് അയക്കുന്ന സഹായകൻ പിതാവിൽ നിന്നും പുറപ്പെടുന്ന ആ സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും. ആരംഭം മുതൽ എന്നോട് കൂടെ യുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നൽകും. നിങ്ങൾക്ക് ഇടർ ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാൻ ഇതെല്ലാം നിങ്ങളോട് പറഞ്ഞ ത്. തന്റെ പിൻഗാമികൾ അല്ലെങ്കിൽ യേശുവിന്റെ ദൗത്യം നിർവ ഹിക്കപ്പെട്ട ഇസ്രായേൽ ജനത തന്നിൽ ഇടറും അല്ലെങ്കിൽ വഴി പിഴ ക്കും എന്ന് ഈസാ നബി മുൻകൂട്ടി കണ്ടിരുന്നു.
യേശുവടക്കമുള്ള പ്രവാചകന്മാരെല്ലാവരും തന്നെ പരിഛേദനം ചെയ്യ പ്പെട്ടവരായിരുന്നുവെന്ന് ഉൽപത്തി പുസ്തകം 17-ാം അധ്യായം 9 മുത ലുള്ള വാക്യങ്ങൾ വായിക്കുന്ന ആർക്കും മനസ്സിലാകും. പരിഛേദന നിയമം ദൈവം മനുഷ്യന് നൽകിയത് എന്നെന്നേക്കുമുള്ള നിയമമായാ ണെന്ന് പ്രസ്തുത വാക്യങ്ങൾ വ്യക്തമാക്കുന്നു: “ദൈവം അബ്രാഹ ത്തോട് കൽപിച്ചു. നീയും നിന്റെ സന്താനങ്ങളും തലമുറ തോറും എന്റെ ഉടമ്പടി പാലിക്കണം. നിങ്ങൾ പാലിക്കേണ്ട ഉടമ്പടി ഇതാണ്. നിങ്ങളിൽ പുരുഷന്മാരെല്ലാവരും പരിഛേദനം ചെയ്യപ്പെടണം. നിങ്ങൾ അഗ്രചർമം ഛേദിക്കണം. ഞാനും നിങ്ങളുമായുള്ള ഉടമ്പടിയുടെ അ ടയാളമായിരിക്കും അത്. നിങ്ങളിൽ എട്ടുദിവസം പ്രായമായ ആൺ കുട്ടിക്ക് പരിഛേദനം ചെയ്യണം. നിന്റെ വീട്ടിൽ പിറന്നവനോ നിൻറ സന്താനങ്ങളിൽ പെടാത്ത വിലയ്ക്കുവാങ്ങിയ പരദേശിയോ ആകട്ടെ തലമുറതോറും എല്ലാ പുരുഷന്മാരും പരിഛേദനം ചെയ്യണം. നിൻറ വീട്ടിൽ പിറന്നവനും നീ വിലക്ക് വാങ്ങിയവനും പരിഛേദനം ചെയ്യപ്പെ ടണം. അങ്ങനെ എന്റെ ഉടമ്പടി നിന്റെ മാംസത്തിൽ ശാശ്വതമായ ഉടമ്പടിയായി നിലനിൽക്കും. പരിഛേദനം ചെയ്യപ്പെടാത്ത പുരുഷനെസമൂഹത്തിൽനിന്ന് പുറന്തള്ളണം. കാരണം അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു'.
ലേവ്യർ, അധ്യായം 12-ൽ മൂന്നാം വാക്യത്തിൽ കർത്താവ് മോശയ് - മൂസാ നബിക്ക് കൊടുത്ത കൽപന കാണുക: "8-ാം ദിവസം കുട്ടിയെ പരിഛേദനം ചെയ്യണം'. ലൂക്കോയുടെ സുവിശേഷം 1-ാം അധ്യായം 59-ാം വാക്യം സ്നാപക യോഹന്നാൻ 8-ാം ദിവസം പരി ദനം ചെയ്യപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. ലൂക്കോയുടെ സുവി ശേഷം 2-ാം അധ്യായം 21-ാം വാക്യം യേശുവും 8-ാം ദിവസം പരി ഛേദനം ചെയ്യപ്പെട്ടതായി പറയുന്നു. ഇനി പരിഛേദനകർമത്തെപറ്റി യേശുവിന്റെ അനുയായികൾ എന്ന് അവകാശപ്പെടുന്ന ക്രൈസ്തവ സഭയുടെ ആചാര്യന്മാരിൽ പ്രമുഖനായിരുന്ന, പൗലോസ് എന്ന് പുനർ നാമരണം ചെയ്യപ്പെട്ട സാവൂൾ എന്ത് പറയുന്നുവെന്ന് നോക്കാം. പൗ ലോസ് ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം 5-ാം അധ്യായം 2-ാം വാക്യം ഇങ്ങനെ പറയുന്നു: "പൗലോസായ ഞാൻ നിങ്ങളോട് പറയു ന്നു. നിങ്ങൾ പരിഛേദനം സ്വീകരിക്കുന്നുവെങ്കിൽ ക്രിസ്തു നിങ്ങൾ ക്ക് ഒന്നിനും പയോജനപ്പെടുകയില്ല. പരിഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാൻ വീണ്ടും ഉറപ്പിച്ച് പറയുന്നു. അവൻ നിയമം മു ഴുവനും പാലിക്കാൻ ബാധ്യസ്ഥനാണ്. നിയമത്തിലാണ് നിങ്ങൾ നീതീ കരിക്കപ്പെടുന്നത് എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ക്രിസ്തുവിനോ ടുള്ള നിങ്ങളുടെ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു.
അബ്രഹാം മുതൽ യേശുവടക്കം സകല പ്രവാചകന്മാരും സ്വന്തം ജീവിതത്തിൽ അനുഷ്ഠിക്കുകയും അനുഷ്ഠിക്കാൻ സ്വന്തം ജനതകൾ ക്ക് നിർദേശം നൽകുകയും ചെയ്ത നിയമം, തലമുറതോറും എല്ലാ പുരുഷന്മാരും ഉടമയും അടിമയും സ്വദേശിയും പരദേശിയും അനുഷ് ഠിക്കണമെന്നും അനുഷ്ഠിക്കാത്തവനെ സമൂഹത്തിൽ നിന്നും പുറന്ത ള്ളണമെന്നും ദൈവം നൽകിയ നിയമം അനുസരിച്ചാൽ അവൻ ക്രിസ് തുവിൽനിന്ന് വിഛേദിതനാകും! ഇവിടെ ക്രിസ്തുവെന്ന് സംബോധ ന ചെയ്യപ്പെട്ടിരിക്കുന്നത് യേശുവാണ്. എത്ര ബാലിശമായ ഒരു വാദ മാണ് ഇവിടെ പൗലോസായ സാവൂൾ നടത്തുന്നത്. യേശു സ്വന്തം ജീവിതത്തിൽ അല്ലെങ്കിൽ യേശുവിന്റെ മാതാപിതാക്കൾ ശിശുവായി രുന്ന യേശുവിന് പരിഛേദന കർമം ചെയ്തു. യേശുവിന്റെ അനു യായികൾ എന്ന് അവകാശപ്പെടുന്നവർ ആ നിയമം പിന്തുടരാൻ പാടി ല്ല. അത് പറയുന്നതോ യേശുവിനെ നേരിൽ കാണുകയോ കേൾക്കു കയോ ചെയ്യാത്ത, യേശുവിന്റെ ശിഷ്യന്മാരെയും അനുയായികളെയുംപീഡിപ്പിക്കുവാനും നശിപ്പിക്കുവാനുമായി പ്രതിജ്ഞാബദ്ധനായി ന ടന്നിരുന്ന ഒരാൾ അയാൾ യേശുവിന്റെ അനുയായികളുടെ നേതൃത്വം ഏറ്റെടുക്കുന്നതോ ഒരു നിലയ്ക്കും വിശ്വസനീയമല്ലാത്ത ഒരു മാന സാന്തരത്തിന്റെ കഥയുടെ പിൻബലത്തിലും
ക്രൈസ്തവസഭ യേശുവിന്റെ അനുയായികൾ എന്ന് അവകാശപ്പെ ടുമ്പോൾ തന്നെ യേശുവിനെ നേരിൽ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത സാവൂളിന്റെ വാക്കുകൾ ന്യായപ്രമാണങ്ങളാക്കു ന്നു. എന്നേക്കും പാലിക്കാനായി ഏകദൈവമായ കർത്താവ് നൽകിയ നിയമങ്ങൾ, പ്രവാചകന്മരായിരുന്ന അബ്രഹാമും മോശയും യേശുവും അവരുടെ ജനതകളും സ്വന്തം ജീവിതത്തിൽ അനുസരിക്കുകയും അനു ഷ്ഠിക്കുകയും ചെയ്ത നിയമങ്ങൾ സ്വർഗരാജ്യത്തിൽ ഏറ്റവും നി സ്സാരനെന്ന് കരുതപ്പെടുമെന്ന് യേശു തന്നെ ഉദ്ബോധിപ്പിച്ചവരിൽ ഉൾ പ്പെടുന്നവനായ സാവൂളിന്റെ ജൽപനങ്ങളെ പ്രതി തള്ളിപ്പറയുന്നു. യേ ശു തന്നെ പഠിപ്പിച്ചിരിക്കുന്നു ഗുരുവിനെക്കാൾ വലിയവനല്ല ശിഷ്യ നെന്ന്. ഇവിടെ ശിഷ്യനാവുക പോയിട്ട് നേരിൽ യേശുവിനെ അറിയു കപോലും ഇല്ലാത്ത സാവൂൾ ക്രൈസ്തവസഭയുടെ പരമാചാര്യനായി. അപ്പോൾ യേശുവിന്റെ ശിഷ്യർ -ക്രൈസ്തവർ (ക്രിസ്തുവിന്റെ അ നുയായി ക്രിസ്ത്യാനി) എന്ന് അവകാശപ്പെടുന്നർ യഥാർഥത്തിൽ യേശുവിന്റെ ശിഷ്യരോ അനുയായികളോ അല്ല. സാവൂളിന്റെ അല്ലെ ങ്കിൽ പുനർനാമകരണം ചെയ്യപ്പെട്ട പൗലോസിന്റെ അനുയായികളാ
മുഹമ്മദ് നബിക്ക് മുഖാന്തരം പരമകാരുണികനും അനന്തദയാലു വുമായ ദൈവം അല്ലാഹു ഭൂമിയിലെ സകല ജനതകൾക്കുമായി തന്ന അവസാനത്തെ ദൈവികഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. മോശ യും യേശുവും മറ്റു പ്രവാചകന്മാരും വഴി ദൈവം മനുഷ്യന് നൽകി യ നിയമങ്ങളുടെ പൂർത്തീകരണവും സ്ഥിരീകരണവുമാണ് പരിശുദ്ധ ഖുർആൻ. യഹൂദർ മോശ വരെയുള്ള പ്രവാചകന്മാരിൽ വിശ്വസിച്ചു. ക്രൈസ്തവർ സ്നാപക യോഹന്നാനെ വരെ പ്രവാചകനായി അംഗീ കരിച്ചു. അതിനുശേഷമുള്ള പ്രവാചകനായ യേശുവിനെ ദൈവത്തിൻറ പുത്രൻ എന്ന വ്യാജസ്ഥാനം നൽകുകയും അദ്ദേഹത്തിന്റെ പ്രബോ ധനങ്ങളെയും പ്രവചനങ്ങളെയും തമസ്കരിക്കുകയും ചെയ്യുകവഴി അപമാനിക്കുകയും ചെയ്തു. എല്ലാ നിയമവും പാലിക്കാൻ കഴിയാ അവൻ ഒരു നിയമവും പാലിക്കേണ്ടായെന്ന് പഠിപ്പിച്ച സാവൂൾ എന്ന പൗലോസിന്റെ വഴി പിന്തുടരുന്നവരായി. ലോകത്തൊരാൾക്കും തൃപ്തികരമായി വിശദീകരിക്കുവാനോ മനസ്സിലാക്കുവാനോ കഴിയാത്ത പരിശുദ്ധ ത്രിത്വം എന്ന വിചിത്രമായ ദൈവസങ്കൽപം കൊണ്ടുവന്നു. ഏകദൈവത്തെ മാത്രം ആരാധിക്കുകയും അവന്റെ പ്രീതിക്കായി മാത്രം ജീവിക്കുവാൻ പഠിപ്പിക്കുകയും ചെയ്ത യേശുവിനെ തള്ളിപ്പ റഞ്ഞു. സകല പ്രവാചകരെയും നിയമങ്ങളെയും സാധൂകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവനായി ദൈവം -അല്ലാഹു- നിയോഗിച്ച അന്ത്യപ്രവാചകനായ മുഹമ്മദ് നബിയെ തള്ളിപ്പറഞ്ഞു. അത് അ വർക്ക് അറിയാത്തതിനാലായിരുന്നില്ല. പിന്നെയോ അവരുടെ ഹൃദയ കാഠിന്യം നിമിത്തമായിരുന്നു. യേശു പ്രവചിച്ച സഹായകനായ സത്യാ മാവ്, തീനാവുകളായും പ്രാവിന്റെ രൂപത്തിലും വന്നുവെന്ന് ക്രൈസ് തവസഭ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവല്ല; യേശു പ്രവചിച്ചതുപോലെ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമുള്ള സകല സത്യത്തിലേക്കും ലോകത്തെ നയിച്ച് അന്ത്യപ്രവാചകനായ മുഹമ്മദ് നബിയാണ്. സ്വമേധയാ സംസാരിക്കാതെ കേട്ടതുമാത്രം സംസാരിക്കുകയും സ്വന്തം ജീവിതത്തിലൂടെ പരിശുദ്ധ ഖുർആനിന്റെ പ്രായോഗികത ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്ത അന്ത്യ പ്രവാചകൻ, വരാനിരിക്കുന്ന ചില കാര്യങ്ങൾ ലോകത്തെ അറിയിച്ച വനായ ആ സത്യാത്മാവ്, യേശുവിന്റെ പ്രവചനങ്ങളുടെ പൂർത്തീ കരണമാണ്. പരമകാരുണികനും അനന്ത ദയാലുവുമായ ദൈവം അന്ത്യ പ്രവാചകൻ വഴി ലോകത്തിന് മുഴുവൻ മാർഗദർശനമായി തന്നെ പരി ശുദ്ധ ഖുർആൻ ഏറ്റവും മികച്ചതും പരസ്പര വൈരുധ്യങ്ങളില്ലാത്ത തും ഇന്നോളവും ഇനിയും ആർക്കും പകരം മറ്റൊന്ന് കൊണ്ടുവരാൻ കഴിയാത്തതുമായി നമ്മുടെ കൺമുമ്പിലുണ്ട്.
സകല പ്രവാചകരിലും അവർ വഴി ലോകത്തിനു കിട്ടിയ വേദഗ്രന്
ഥങ്ങളിലും വിശ്വസിക്കുന്ന, ഏകദൈവത്തിന് മാത്രം ആരാധനയർപ്പിക്കുന്ന, ഏകദൈവത്തെ ജനിപ്പിക്കുന്നവനോ ജനിച്ചവനോ മരിച്ചവനോരൂപം ധരിച്ചവനോ ആദിയും അന്ത്യവുമുള്ളവനോ ആക്കാൻ ശ്രമിക്കാത്ത, പ്രതിരൂപങ്ങളിൽ കണ്ടെത്താൻ ശ്രമിക്കാത്ത സത്യവിശ്വാസിയാവുക, ഏകദൈവ വിശ്വാസിയാവുക. അവനോട് മാത്രം പ്രാർഥിക്കുക;
മധ്യസ്ഥരോ ഇടനിലക്കാരോ ഇല്ലാതെ. അതുവഴി യേശുവിന്റെ യഥാർഥ അനുയായികളാവുക.