https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഹിന്ദു കുടുംബത്തിൽ നിന്നും ഇസ്ലാമിലേക്ക് ഹ് യ അരീക്കോട്

RIGTHT WAY
0

 യഹ്യ അരീക്കോട്


 ഇദ്ദേഹം ഒരു സാധാരണ ഹിന്ദുകുടുംബത്തിലാണ് ജനിച്ചത്. അച്ഛനും അമ്മയും രണ്ടു അനുജത്തിമാരും അടങ്ങുന്നതാണ്  കുടുംബം. ചെറുപ്പത്തിൽ ബാംഗ്ലൂരിലായിരുന്നു താമസം. ഒന്നാം ക്ലാസ്സിൽ ചേരുന്ന തിനായി നാട്ടിൽ വന്നു. ഒരുപാടു ബന്ധുക്കൾ ഉള്ള ഫാമിലിയാണ്.ഒരു കുടംബക്ഷേത്രമുണ്ട്. അദ്ദേഹത്തിന്റെ അമ്മയുടെ വീട്ടിലും കുടുംബക്ഷേത്രമുണ്ട്. അത് ഒരു ക്ഷേത്രമല്ല; ഒരുപാട് പൂജകളും നാഗത്താൻപാട്ടുകളും നടക്കുന്ന ഒരു കാവ്


 അദ്ദേഹം പറയുന്നുണ്ട് ഞാൻ ഒരുപാടൊരുപാട് അന്ധവിശ്വാസങ്ങളുടെ ഇടയിലാണ് വളർന്നത്. ഞാൻ നന്നായി പഠിച്ചിരുന്നു. 10-ാം ക്ലാസ്സിലായപ്പോഴേക്കും സിനിമ യുടെയും മ്യൂസിക്കിന്റെയും ഒരു ഉപാസകനായി മാറി. ചെറുപ്പത്തിലേ സിനിമയിലൊക്കെ ഭയങ്കര അഭിനിവേശമായിരുന്നു. ഒരു ഫിലിം സ്റ്റാർ ആകാനായിരുന്നു ആഗ്രഹം. അതിനാൽ നാടകത്തിലും മറ്റുമൊക്കെ അഭിനയിച്ചിരുന്നു. ഹിന്ദി ഫിലിംസിനോടായിരുന്നു പ്രിയം. അതിനാൽ അധിക സമയത്തും ഡാൻസും മ്യൂസിക്കും ആയിരുന്നു. കുടുംബക്കാ രൊക്കെ എനിക്ക് സപ്പോർട്ട് ആയിരുന്നു. എപ്പോഴും തമാശയും ഹീറോ ആകാനുള്ള ശ്രമവും ആയിരുന്നു. സിനിമയുടെയും മ്യൂസിക്കിന്റെയും ദൂഷ്യഫലങ്ങൾ എന്നിൽ പ്രകടമായിരുന്നു. അയൽവാസികളൊക്കെ എന്റെ മ്യൂസിക് സിസ്റ്റത്തിന്റെ ശബ്ദം കൊണ്ട് പൊറുതിമുട്ടിയിരുന്നു. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിനുശേഷം ജിമ്മിൽ പോകാൻ തുട ങ്ങി. ഹിന്ദി ഫിലിംസ്റ്റാർ സൽമാൻ ഖാനോടുള്ള കടുത്ത ആകർഷണമാണ് കാരണം. പ്ല കോളേജിൽ വെൽകം പാർട്ടികളിലും സ്റ്റേജിലും ഞാൻ ഡാൻസ് ചെയ്യുമായിരുന്നു.


 അദ്ദേഹം പറയുന്നുണ്ട്  ഇടയ്ക്ക് അമ്പലത്തിലുമൊക്കെ പോകാറുണ്ടായിരുന്നു. ആദ്യത്തെ എന്റെ വിശ്വാസവും എന്റെ ചുറ്റുപാടും തമ്മിൽ യാതൊരു ബന്ധവുമു ണ്ടായിരുന്നില്ല. പ്ലവിന് എന്റെ വിഷയം സയൻസ് ആയിരുന്നു. മനുഷ്യ ശരീരത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമുള്ള പഠനം. ഇതും എന്റെ വിശ്വാസവും തമ്മിൽ യാതൊരു പെരുത്തവുമുണ്ടായിരുന്നില്ല.


ജിമ്മിലെ ഇടവേളകളിൽ എന്റെ മാഷ് നുഅമാൻ ഇസ്ലാമിനെ ക്കുറിച്ച് പറഞ്ഞുതരുമായിരുന്നു. ഞങ്ങൾ സംവദിക്കുമ്പോൾ മറ്റു ആളു കൾ ഞങ്ങൾക്ക് ചുറ്റും കൂടുമായിരുന്നു. ആദ്യമൊക്കെ ഞാൻ എതി ർത്തിരുന്നു; എന്റെ വിശ്വാസമാണ് ശരി എന്ന് പറഞ്ഞ്. എന്നാൽ എവി ടെയൊക്കെയോ ഉള്ള എന്റെ വിശ്വാസത്തിലെ പാളിച്ചകൾ ഞാൻ മന സ്സിലാക്കിയിരുന്നു. പക്ഷേ, പുറത്ത് പറഞ്ഞില്ല. എന്റെ മറ്റൊരു സുഹൃത്ത് അബ്ദുസ്സമദ് സായാഹ്നങ്ങളിൽ ഇസ്ലാമിനെക്കുറിച്ചും പ്രവാച കൻമാരെക്കുറിച്ചും ഏകനായ ഒരു മഹാസഷ്ടാവിനെക്കുറിച്ചും പറയു മായിരുന്നു.


അദ്ദേഹം പറയുന്നുണ്ട്ചെറുപ്പത്തിൽ എന്റെ ഒരു പേടിസ്വപ്നമായിരുന്നു മരണം. വയ സ്സായ ആളുകളെല്ലാം മരിക്കുന്നു. ഇതുപോലെ ഞാനും ഒരുനാൾ മരി ക്കുമെന്ന പരമസത്യം ഓർമവരുമ്പോൾ ഞാൻ ഞെട്ടിത്തരിച്ചിരുന്നു മായിരുന്നു. ഇത് ഇടക്കിടയ്ക്ക് ഉണ്ടാകുമായിരുന്നു. ഇതുണ്ടാകുമ്പോൾ ഞാൻ വല്ലാതൊരു ശബ്ദത്തോടെ എഴുന്നേൽക്കുമായിരുന്നു. അച്ഛനും അമ്മയും ചോദിക്കും എന്തുപറ്റിയെന്ന്. ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ കിടക്കും. എന്റെ ജീവനാകുന്ന ഈ ആത്മാവ് ഈ വിശാല പ്രപഞ്ച ത്തിൽ ലയിച്ചുപോകുമെന്നായിരുന്നു എന്റെ ധാരണ.


അദ്ദേഹം പറയുന്നുണ്ട് പഠിക്കുന്ന കാലത്ത് ഞാൻ കണ്ണിനെക്കുറിച്ചും അതിന്റെ അത്ഭുതകരമായ സംവിധാനത്തെക്കുറിച്ചും ചിന്തിക്കുമായിരുന്നു. ചെറിയ കണ്ണുകളിലൂടെയാണ് നാം ഈ വലിയ പ്രപഞ്ചത്തെ കാണു ന്നത്. ഇത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഇത് എന്തുകൊണ്ട് സാധിക്കുന്നു എന്ന ഒരു ഉത്തരം കിട്ടാത്ത ചോദ്യവും ഉണ്ടായിരുന്നു.ഒരു ദിവസം ജിമ്മിലിരുന്ന് ഞാനും മാഷും സംവദിക്കുകയായിരുന്നു. ആളുകൾ ഞങ്ങൾക്ക് ചുറ്റും കൂടിയിരുന്നു. അതിലൊരാൾ പറഞ്ഞു: “ശരിക്ക് ഈ ലോകം ഒരു പരീക്ഷണം മാത്രമാണ്, പരലോകം ആണ് യഥാർഥം". ഇത് എന്റെ ഹൃദയത്തിൽ കൊണ്ടു.പിന്നീട് ഞാൻ ചിന്തിച്ചു; പരലോകം ഉണ്ടെങ്കിൽ അത് എങ്ങനെ യായിരിക്കും? വിചാരണ ഉണ്ടെങ്കിൽ എന്റെ അവസ്ഥ എന്തായിരിക്കും. എന്റെ സ്ഥാനം എവിടെയായിരിക്കും? അതിനുശേഷം ഒരുപാട് ഇസ് ലാമിക പുസ്തകങ്ങൾ എനിക്ക് വായിക്കുവാൻ കഴിഞ്ഞു. അതിലെ ഒരു പുസ്തകത്തിന്റെ പേര് “ഖുർആനും ആധുനിക ശാസ്ത്രവും എന്നായിരുന്നു. ഞാൻ പഠിച്ച ബിഗ്ബാങ്ങ് തിയറി, ഹബ്ൾസ് തിയറി എന്നിവയെക്കുറിച്ചുള്ള സൂചന ഖുർആനിൽ ഉണ്ട് എന്ന് ഞാൻ അത്ഭു തത്തോടെ തിരിച്ചറിഞ്ഞു. കൂടാതെ വേറെ ഒരുപാട് ശാസ്ത്രീയ സത്യ ങ്ങളും ഉണ്ടെന്നറിഞ്ഞു. (ഖുർആൻ' എന്നാൽ ഒരുപാട് അശാസ്ത്രീയ പരാമർശങ്ങളുള്ള ഗ്രന്ഥം എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. ഇത് അവതരിച്ചതോ 1400 വർഷങ്ങൾക്ക് മുമ്പ്; നിരക്ഷരനായ മുഹമ്മദ് നബി ക്ക് അല്ലാഹു' എന്ന മഹാനായ സ്രഷ്ടാവിനെ, എന്റെ സ്രഷ്ടാ വിനെ ഞാൻ തിരിച്ചറിയുകയായിരുന്നു, അടുക്കുകയായിരുന്നു.


ഹിന്ദി സിനിമകളും റസ്ലിങ്ങുകളും ധാരാളമായി കാണാറുളള ഞാൻ പിന്നെ അത് നിറുത്തി National Geographic Channel, Dis covery Channel എന്നിവ സ്ഥിരമായി കാണാൻ തുടങ്ങി. ഈ ഭൂമിയെ ക്കുറിച്ചും അതിലെ ജീവജാലങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ഭൂമിയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചും സമുദ്രത്തെക്കുറിച്ചും അതിലെ അത്ഭുതകരങ്ങളായ ജീവികളെക്കുറിച്ചുമെല്ലാം അത്യത്ഭുതക രങ്ങളായ അറിവുകളാണ് എനിക്ക് ഈ രണ്ട് ചാനലുകളിലൂടെ കിട്ടിയി രുന്നത്. ഒരു ദിവസം ഒരു വലിയ കാര്യത്തെക്കുറിച്ച് കണ്ടറിഞ്ഞാൽ അടുത്ത ദിവസം അതിനെക്കാൾ വലിയ ഒരു കാര്യം ഈ കാഴ്ചകളും ഖുർആനിലെ വചനങ്ങളും എന്നെ അല്ലാഹുവിലേയ്ക്ക് വേഗത്തിൽ അടുപ്പിക്കുകയായിരുന്നു.

അദ്ദേഹം പറയുന്നുണ്ട്

സ്വർഗം, നരകം എന്നിവയെക്കുറിച്ചുള്ള ഒരു ചിന്ത എന്നിലുണ്ടായി. എന്നിലുള്ള ഇസ്ലാമിനെതിരായുള്ള ചിന്തകൾ ഓരോന്നായി ഇല്ലാതാ വുകയായിരുന്നു. അതിനിടയ്ക്ക് ഡിഗ്രിക്ക് എം.ഇ.എ.എസ്.എസ്. കോളേജിൽ ചേർന്നു. ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ പറ്റിയ സാഹച ര്യമായിരുന്നു കോളേജിൽ. കാമ്പസിൽ തന്നെ പള്ളിയുമുണ്ടായിരുന്നു.


ഞാൻ എന്നെയും സത്യവിശ്വാസിയുടെ ഗുണങ്ങളെയും താരതമ്യം ചെയ്തു. അവർ വിശ്വസിക്കുന്നതിൽ ഒന്നാമത്തെ കാര്യം അല്ലാഹു വിലുള്ള വിശ്വാസം. അത് എനിക്കും സമ്മതം. പ്രവാചകനിലുള്ള വിശ്വാ സത്തിലും എനിക്കെതിർപ്പില്ല. പരലോകത്തിലും അന്ത്യനാളിലുമുള്ള വിശ്വാസവും എന്നിൽ ഉടലെടുത്തിട്ടുണ്ട്. പിന്നെ മുസ്ലിംകൾ കൃത്യമായി ചെയ്യുന്ന നമസ്കാരം. അതാണ് എനിക്കില്ലാത്തത്. അപ്പോൾ, എങ്ങനെയെങ്കിലും നമസ്കരിക്കണം. വീട്ടിലറിഞ്ഞാൽ ഭയങ്കര പ്രശ്ന മാകും. അങ്ങനെ ഞാൻ ആരുമറിയാതെ എന്റെതായ ഒരു രീതിയിൽ നമസ്കരിച്ചു അഥവാ പ്രാർഥിച്ചു. പലപ്പോഴും പലരും നമസ്കരിക്കുന്ന ത് കണ്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലായിരുന്നു ചലനങ്ങൾ.


അല്ലാഹുവിനെക്കുറിച്ച് അറിഞ്ഞതിൽ പിന്നെ വല്ലാത്തൊരു ധൈര്യം . ലോകങ്ങളുടെ രക്ഷിതാവാണവൻ. ഗോളങ്ങളുടെ രക്ഷിതാവാ ണവൻ. ആറ്റത്തിന്റെയും നീലത്തിമിംഗലത്തിന്റെയും രക്ഷിതാവാണ വൻ. എല്ലാം അവന്റെ സൃഷ്ടികൾ മാത്രം. അവൻ എന്തിനും കഴിവു ള്ളവൻ. അതുകൊണ്ടുതന്നെ ആരാധനക്കർഹൻ അവൻ മാത്രമാണ്.


ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സ്വപ്നം കണ്ടിരുന്നു. എനിക്ക് വിലമതിക്കാനാവാത്ത വലിയ എന്തോ ഒന്ന് കിട്ടിയതു പോലെ, ഭയങ്കര സന്തോഷവും മനസ്സമാധാനവും കുളിർമയും അനുഭൂതിയും ഇതായിരുന്നു സ്വപ്നം. ആ അവസ്ഥ മുഴുവൻ എനിക്ക് വീണ്ടും അനുഭ വപ്പെട്ടത് ഞാൻ അല്ലാഹുവെക്കുറിച്ചും അവന്റെ സ്വർഗത്തെകുറിച്ചും അറിഞ്ഞതിന് ശേഷമാണ്. വിവരിക്കാൻ പറ്റാത്ത ഒരു സന്തോഷവും കുളിർമയും. ഓരോ സെക്കന്റും ഞാൻ ആസ്വദിക്കുകയായിരുന്നു. അല്ലാ ഹു ആണ് എന്നെ സൃഷ്ടിച്ചവൻ. എന്നെ ഏറ്റവും കൂടുതൽ സ്നേഹി ക്കുന്നവൻ. എന്റെ മാതാപിതാക്കളെക്കാളും എന്നോടടുത്തവൻ. എന്റെ കണ്ഠനാഡിയെക്കാൾ അടുത്തവൻ. അവൻ എന്തിനും കഴിവുള്ളവൻ.


വിശ്വാസിയാകുന്നതിനു മുമ്പുള്ള എന്റെ ജീവിതയാത്ര വളരെ വിര സത നിറഞ്ഞതായിരുന്നു. എന്നാൽ അതിനുശേഷം ജീവിതം ആഹ്ലാ ദകരവും കർമനിരതവുമായി.


ജിമ്മിന്റെ കെട്ടിടത്തിന്റെ മുകളിലിരുന്ന് രാത്രികാലങ്ങളിൽ നക്ഷ താലംകൃതമായ നീലാകാശവും നോക്കി ചിന്തയിൽ മുങ്ങി സമയം പോക്കുന്നത് എനിക്ക് ഹരമായി മാറി. അത് വെറുമൊരു സമയം കൊല്ല ലായിരുന്നില്ല. നിശ്ശബ്ദമായ പ്രാർഥന അതിലുണ്ടായിരുന്നു.


ഡിഗ്രിക്കു ചേർന്നശേഷം എനിക്ക് പുതിയ ഒരു കൂട്ടുകാരനെ കിട്ടി. അമുസ്ലിമായിരുന്നു. അവൻ തത്ത്വചിന്താപരമായി കാര്യങ്ങളെ വിശ കലനം ചെയ്യുന്നവനായിരുന്നു. ചെറുപ്പത്തിലേ ബഹുദൈവാരാധനയെ എതിർക്കുമായിരുന്നുവത്രെ. ഞാൻ അല്ലാഹുവിനെക്കുറിച്ചും പ്രവാചക നെക്കുറിച്ചും വിചാരണയെക്കുറിച്ചും സ്വർഗത്തെക്കുറിച്ചും നരകത്തെ ക്കുറിച്ചുമെല്ലാം ഖുർആനിന്റെ അടിസ്ഥാനത്തിൽ പറഞ്ഞപ്പോൾഅവൻ പെട്ടെന്ന് വിശ്വസിച്ചു. ഖുർആനിന്റെ മാസ്മരികത അപാരം ത ന്നെ അങ്ങനെ ഞങ്ങൾ പലപ്പോഴും ഒന്നിച്ചിരുന്ന് അല്ലാഹുവിനെക്കു റിച്ചും പ്രപഞ്ചത്തെക്കുറിച്ചും ചർച്ച ചെയ്യുമായിരുന്നു.


ഈ പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു. അഥവാ അവയെല്ലാം മുസ്ലിംകളാണ്. കുറെ മനുഷ്യർ ഒഴികെ. സൂര്യ ചന്ദ്രാതികളുടെ മതമാണ് ഇസ്ലാം.


കഴിഞ്ഞുപോയ ധിക്കാരികളായ പല ജനവിഭാഗങ്ങളെയും അല്ലാഹു ശിക്ഷിച്ചതായുള്ള ഖുർആനിക സൂക്തങ്ങൾ എന്നിൽ അല്ലാഹുവെക്കു റിച്ചുള്ള ഭയവും ഒപ്പം ഞാനൊരു മുസ്ലിം ആണല്ലോ എന്ന ആശ്വാസ വും ഉണ്ടാക്കി. ആയിടക്കാണ് സുനാമി ഉണ്ടാകുന്നത്. ടി.വിയിലൂടെ അതിന്റെ ഭീതിതമായ ദൃശ്യങ്ങൾ കണ്ടു ഞെട്ടിത്തരിച്ചു. മനുഷ്യൻ എന്ന ദുർബലജീവിയുടെ സകല അഹങ്കാരങ്ങളും തകർന്നടിയാൻ പാകത്തിലുള്ള ദൃഷ്ടാന്തം!


 അദ്ദേഹം പറയുന്നുണ്ട്എന്റെ നാട്ടിലെ മുസ്ലിം കൂട്ടുകാരോട് ഞാൻ മനസ്സിലാക്കിയ കാര്യ ങ്ങൾ ചർച്ചചെയ്യുമായിരുന്നു. ഒരിക്കൽ അവരോട് ഞാൻ ഒരു ഉദാഹര ണം പറഞ്ഞു: ഒരു മുസ്ലിം രാത്രി വീട്ടിലേക്ക് പോവുകയാണ്. വഴി യിൽ പല ഇഴജന്തുക്കളും ഉണ്ടായേക്കാം. അവൻ അല്ലാഹുവോട് കാവ ൽ ചോദിച്ചു വീട്ടിലേക്ക് നടന്നു. വീടെത്താറായി. ഇനി കുറച്ചുദൂരം കൂടിയേയുള്ളൂ. ഇതുവരെ ഒന്നിനെയും കണ്ടില്ല. ഇനി അല്ലാഹു കാത്തി ട്ടില്ലയെങ്കിലും പ്രശ്നമില്ല എന്നവൻ അപ്പോൾ വിചാരിക്കുന്നുവെങ്കിൽ അവൻ മനസ്സിലാക്കേണ്ടത് അവൻ നടന്നു പോന്ന വഴിയിൽ നിന്ന് ഉപദ്രവങ്ങൾ അകറ്റിയ അല്ലാഹുവിന്റെ കാരുണ്യത്തെയാണ്. വീടിൻറ മുറ്റത്തെത്തിയാലും അല്ലാഹുവിന്റെ കാവലിനെ അവൻ നിഷേധി ക്കുവാൻ പാടില്ല. ഈ സംസാരം കഴിഞ്ഞ് ഞങ്ങൾ പിരിഞ്ഞത് രാത്രിയി ലാണ്. അങ്ങാടിയിൽ നിന്ന് വീട്ടിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരമുണ്ട്. നടക്കാറാണ് പതിവ്; ഒരു വെളിച്ചവും എടുക്കാറില്ല. ചില സമയത്ത് റോഡുപോലും കാണുകയില്ല. ഇടയ്ക്ക് കടന്നുപോകുന്ന വാഹനങ്ങളു ടെ വെളിച്ചം മാത്രമുണ്ട് വഴികാട്ടുവാൻ. പെട്ടെന്ന് തൊട്ടുമുന്നിൽ എന്തോ തിളിങ്ങുന്നതായി തോന്നി. നോക്കിയപ്പോൾ അതൊരു പാമ്പാണ്. കു റച്ചകലെയുള്ള ഒരു വീട്ടിൽ നിന്നുള്ള അരണ്ട വെളിച്ചത്തിലാണ് അത് തിളങ്ങിയത്. അത് റോഡ് മുറിച്ചുകടക്കുന്നതുവരെ ഞാൻ അനങ്ങാ തെ നിന്നു. അല്ലാഹുവിന് സ്തുതി. തികച്ചും യാദൃച്ഛികമായ സംഭവം. ഒരു വിശ്വാസി ആപത്തുകളിൽ അകപ്പെടാതിരിക്കുവാൻ മുൻകരുത ലെടുക്കണമെന്ന മുന്നറിയിപ്പ് അതെനിക്കു തന്നു.ഡിഗ്രി സെക്കന്റ് ഇയർ ആയിരിക്കുമ്പോഴാണ് ഞാനും നേരത്തെ സൂചിപ്പിച്ച് കൂട്ടുകാരനും ഒന്നിച്ച് സാക്ഷ്യവാക്യം ചൊല്ലി ഔദ്യോഗി കമായി ഇസ്ലാം സ്വീകരിച്ചത്. അന്നേരം എന്റെ ദേഹമാസകലം പടർന്നു കയറിയ കുളിർമ ഇന്നും അതോർക്കുമ്പോൾ അനുഭവപ്പെടു ന്നതായി തോന്നുകയാണ്.


ആദ്യമൊക്കെ ഇസ്ലാമിക പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുവരു വാനും വായിക്കുവാനും അനുവദിച്ചിരുന്നു. പിന്നീട് കാര്യമായപ്പോൾ അമ്മ അത് കത്തിച്ചുകളയുവാനും ഒളിപ്പിക്കുവാനും തുടങ്ങി. എന്റെ സ്വഭാവത്തിൽ കണ്ട പെട്ടെന്നുള്ള മാറ്റം അമ്മ ശ്രദ്ധിച്ചു. ഫോട്ടായുടെ മുന്നിൽ പോയി മിനിറ്റുകളോളം പ്രാർഥിച്ചിരുന്ന ഞാൻ പെട്ടെന്നതു നിറുത്തി. സിനിമകൾ ധാരാളമായി കണ്ടിരുന്ന ഞാൻ അതും നിറുത്തി. ഏതുസമയത്തുമുള്ള സംഗീതാസ്വാദനവും അവസാനിപ്പിച്ചു. എപ്പോ ഴുമുള്ള തമാശപറച്ചിൽ ചിന്തയിലേക്കു വഴിമാറി. പരലോകത്തെക്കു റിച്ചും വിചാരണയെക്കുറിച്ചും സംസാരിച്ചു തുടങ്ങി. ഇതൊക്കെ കണ്ട പ്പോൾ അമ്മ പറഞ്ഞു എനിക്ക് ഭ്രാന്താണെന്ന്. കുടുംബക്കാരൊക്കെ അറിഞ്ഞു. അച്ഛനും അമ്മയും ഡോക്ടറെ കാണിക്കാൻ എന്നെ നിർബ ന്ധിച്ചു. അങ്ങനെ ഞാൻ ഡോക്ടറെ കാണാൻ നിർബന്ധിതനായി.


അമ്മാവൻ എന്റെ ഇസ്ലാം പഠനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ എന്നെ താക്കീത് ചെയ്തു. പിന്നീടൊരിക്കൽ അമ്മാവന്റെ ഒരു മുസ്ലിം സുഹൃത്തിനെ വീട്ടിൽ കൊണ്ട് വന്ന് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പിന്നീടൊരിക്കൽ ഇതേ സുഹൃത്തിനെയും കൂട്ടി വന്ന് എന്നെ വിളിച്ചു കൊണ്ടുപോയി ഭീഷണിപ്പെടുത്തി; ഇനിയും ഇതു തുടർന്നാൽ കയ്യും കാലും ഒടിച്ചിടുമെന്നു പറഞ്ഞ്. ഞാൻ നിരുപാധികം ഇസ്ലാം പഠനം തുടർന്നു.


വീട്ടിൽ ഇസ്ലാമിനെക്കുറിച്ചുള്ള ഒന്നും കാണാൻ പാടില്ല എന്നായി. എന്റെ വിശ്വാസം മാറാൻ വേണ്ടി എന്നെ പല അമ്പലങ്ങളിലും കൊണ്ടു പോയി. ഞാനതൊരു ടൂർ പോലെ കണക്കാക്കി.


കലിമ ചൊല്ലിയതിനുശേഷം നമസ്കാരം നിർബന്ധമായി. പകലി ലുള്ള നമസ്കാരം കോളേജിലും രാത്രിയിലുള്ളതും സുബ്ഹിയും ജി മ്മിലും നിർവഹിച്ചു പോന്നു. കോളേജു കഴിഞ്ഞു വീട്ടിലെത്താൻ എന്നും രാത്രി 9 മണിയാകും. ഒരു ദിവസം വീട്ടിൽ വന്നപ്പോൾ 9 മണി കഴിഞ്ഞിരുന്നു. വീട്ടുമുറ്റത്ത് കുറെ വാഹനങ്ങൾ നിറുത്തിയിട്ടിരിക്കു ന്നുണ്ടായിരുന്നു. അപ്പോൾ തന്നെ മനസ്സിലായി എന്തോ പന്തികേടുണ്ട ന്ന്. അമ്മാവനും ചെറിയമ്മയുടെ ഭർത്താവും മറ്റും വന്നിരുന്നു. ഞാൻവീട്ടിൽ കയറിതോടെ എന്റെ ചെറിയച്ചൻമാരും വലിയച്ചൻമാരും വന്നു. എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അമ്മാവൻ ക്ഷോഭിച്ച് പലതും പറ ഞ്ഞു. എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. ഞാനപ്പഴേ ഇറങ്ങിപ്പോ കാൻ തയാറായി നിൽക്കുകയായിരുന്നു. അച്ഛൻ ദേഷ്യപ്പെട്ട് എന്നെ വന്നു തല്ലി. ഞാൻ ചിരിച്ചു. സത്യമതം സ്വീകരിച്ചതിന്റെ പേരിൽ കഠിനമായ പീഡനമേറ്റുവാങ്ങിയ ബിലാലിനെ ഓർത്തു. അമ്മാവനും തല്ലി. ഇതുവരെ വന്നിട്ട് ഒന്നും തരാതെ പോകുന്നത് ശരിയല്ല എന്നു പറഞ്ഞായിരുന്നു അടി. ആ രാത്രി തന്നെ ഞാൻ ഇറങ്ങിപ്പോകാൻ ഒരുങ്ങി. പക്ഷേ, അമ്മ തടഞ്ഞു. പിറ്റേന്നു രാവിലെ ഞാൻ ഇറങ്ങി. എന്റെ അത്യാവശ്യ ഡ്രസ്സുകളും ബുക്സും എടുത്തു. എങ്ങോട്ടാണ് പോകേണ്ടതെന്ന് നിശ്ചയമില്ലായിരുന്നു. എന്നാൽ ഇത് അല്ലാഹുവി ലേക്കുള്ള മഹത്തായ പാതയാണെന്നും അല്ലാഹു എന്നെ വഴികാണി ക്കുമെന്നുമുള്ള ചിന്ത എനിക്ക് പ്രചോദനവും ധൈര്യവും നൽകി.


 അദ്ദേഹം  പറയുന്നുണ്ട് ഇപ്പോൾ ഞാൻ ഇടയ്ക്ക് വീട്ടിൽ പോകാറുണ്ട്. ഒരു മുസ്ലിമായി ക്കൊണ്ടുതന്നെ അമുസ്ലിംകളായ സ്വന്തക്കാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

Post a Comment

0Comments
Post a Comment (0)