https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഹിന്ദുവിൽ നിന്ന് മുസ്ലിം ലേക്ക് ഉദയംപേരൂർ

RIGTHT WAY
0

 നിസാർ ഉദയംപേരൂർ

ഏകദൈവ വിശ്വാസത്തിലേക്ക് 

 അദ്ദേഹത്തിന്റെ  അച്ഛൻ രണ്ടാം വിവാഹിതനായിരുന്നു. ചിറ്റമ്മയാണ് എന്നെ വളർത്തിയത്. ആ സ്ത്രീയുടെ പീഡനങ്ങൾ കാരണം  അദ്ദേഹം  10-ാം വയസ്സിൽ നാടുവിട്ടു. നാടുവിട്ടത് കണ്ണൂരിലേക്കായിരുന്നു. അദ്ദേഹം പറയുന്നുണ്ട്രു ഹിന്ദുവീട്ടിലാണ് ഞാൻ എത്തിപ്പെട്ടത്. പാൽ കടകളിൽ കൊണ്ടുപോയി ക്കൊടുക്കുകയും മറ്റുമായിരുന്നു പണി. അവിടുത്തെ ഒരു അയൽപക്ക വീടുമായി ഞാൻ സൗഹൃദത്തിലായി. ഒഴിവു സമയങ്ങളിൽ ആ വീട്ടി ലുള്ള കുട്ടികളോടൊപ്പം ഞാൻ കളിക്കുമായിരുന്നു. ആ വീട്ടിൽ ഒമ്പത് കുട്ടികളുണ്ടായിരുന്നു. നീ പണിയെടുക്കേണ്ടെന്നും ഇവിടുത്തെ കുട്ടിക ളുടെ കൂടെ ഞങ്ങളുടെ മക്കളെപ്പോലെ നിനക്ക് കഴിയാമെന്നും ആ വീട്ടു കാർ എന്നോട് പറഞ്ഞു. അതെന്നെ അങ്ങേയറ്റം സന്തോഷിപ്പിച്ചു. അങ്ങനെ ഞാൻ ആ വീട്ടിൽ താമസിക്കുവാൻ തുടങ്ങി.


അത് ഒരു മുസ്ലിം വീടായിരുന്നു. ആ വീട്ടിലെ കുട്ടികളും വലിയ വരുമെല്ലാം നമസ്കരിക്കുന്നതും പ്രാർഥിക്കുന്നതും കൗതുകത്തോടെ ഞാൻ നോക്കിക്കണ്ടു. എങ്കിലും എന്റെ കുഞ്ഞു മനസ്സിൽ ഒരു ചോദ്യ മുയർന്നു; ഇവർ ആരോടാണ് പ്രാർഥിക്കുന്നത്? മുമ്പിൽ ദൈവത്തിൻറ ചിത്രം പോലുമില്ല. ഈ സംശയം ഞാൻ മറച്ചുവെച്ചില്ല; വീട്ടുകാരോട് ചോദിച്ചു. “നിങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നു. അവയിൽ മാല ചാർത്തുന്നു. അവയിൽ ഭസ്മം പൂശുന്നു. ഇതെല്ലാം ചെയ്യുമ്പോൾ വി ഗ്രഹങ്ങൾ അത് അറിയുന്നുണ്ടോ? അവയ്ക്ക് എന്തെങ്കിലും ഉപകാരം ചെയ്യാൻ കഴിയുന്നുണ്ടോ?” എന്ന് അവർ എന്നോട് തിരിച്ചു ചോദിച്ചു.അത് തികച്ചും ഉത്തരം മുട്ടിക്കുന്ന ചോദ്യമായിരുന്നു. അവിടുന്നങ്ങോ ട്ടുള്ള നാളുകളിൽ സൃഷ്ടി പൂജയിലെ പൊള്ളത്തരങ്ങളും അർഥശൂന്യ തയും ഞാൻ മനസ്സിലാക്കിക്കൊണ്ടിരുന്നു.


 അദ്ദേഹം പറയുന്നുണ്ട് ങ്ങനെ ഹിന്ദുവായിത്തന്നെ ഞാൻ വ്രതമനുഷ്ഠിച്ചു തുടങ്ങി. അതുപോലെ അവരുടെ നമസ്കാരത്തിലും എനിക്ക് അതീവ താൽ പര്യം തോന്നി. എന്റെ മനസ്സ് എന്നോട് പറയാൻ തുടങ്ങി- ഇസ്ലാം മതമാണ് ശരിയായ മതം എന്നും, മുസ്ലിമായി ജീവിക്കണമെന്നും. താമസിയാതെ ഞാൻ സാക്ഷ്യവാക്യങ്ങൾ ചൊല്ലി മുസ്ലിമായി. അങ്ങ നെ 22 വർഷം അവിടെ കഴിച്ചുകൂട്ടി. അവരുടെ ഉടമസ്ഥതയിലുള്ള കടയിൽ ജോലി നോക്കുകയും ചെയ്തു.


അതിനിടയ്ക്ക് വല്ലപ്പോഴുമൊക്കെ വീട്ടിൽ പോകുമായിരുന്നു. ഞാൻ താമസിച്ചിരുന്ന മുസ്ലിം വീട്ടിലെ കൂട്ടുകാരെല്ലാം വലുതായി, പലരും പല സ്ഥലങ്ങളിലേക്ക് താമസം മാറി. അങ്ങനെ ഞാൻ തിരിച്ച് വീട്ടി ലേക്ക് മടങ്ങി. വീട്ടിലെത്തിയ ശേഷം ജോലിയില്ലാത്ത അവസ്ഥയു ണ്ടായി. മാത്രമല്ല ഞാൻ പഠിച്ച പ്രകാരത്തിലുള്ള ഇസ്ലാമിക കർമങ്ങ ൾ ഒന്നും തന്നെ കൃത്യമായി ചെയ്യാൻ പറ്റാത്ത അവസ്ഥയും സംജാത മായി. അതിനാൽ ഞാൻ ആദ്യം താമസിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും തിരിച്ചുപോയി.


നമസ്കാരം, നോമ്പ് തുടങ്ങിയ കർമാനുഷ്ഠാനങ്ങൾ എന്നെ വള രെയധികം ആകർഷിച്ചു. മറ്റ് മതങ്ങളിലൊന്നുമില്ലാത്ത രീതിയിലുള്ള സമയബന്ധിതമായ നിർബന്ധ കർമമാണ് നമസ്കാരം. നോമ്പാകട്ടെ വല്ലാത്തൊരു അനുഭൂതിദായകമാണ്. ഈ കർമങ്ങളിലെ കർക്കശനിയ മങ്ങൾ എന്നെ ആകർഷിച്ച ഘടകമാണ്.


ഇസ്ലാമിലേക്ക് വന്നതിന് ശേഷം മനസ്സിന് പരിപൂർണ സംതൃപ്തി യാണുള്ളത്. ഇസ്ലാമിൽ ജാതിചിന്തയും തൊട്ടുകൂടായ്മയും ഇല്ല എന്നതു തന്നെ വലിയൊരളവോളം സംതൃപ്തി നൽകുന്നു. ഉള്ളതു കൊണ്ട് തൃപ്തിപ്പെടുവാനും വിഷമഘട്ടങ്ങളിൽ സർവശക്തനായ ദൈ വം കൂടെയുണ്ടല്ലോ എന്ന് ചിന്തിക്കുവാനും കഴിയുന്നു. ഇപ്പോൾ അല്ലാ ഹുവിനോട് നന്ദി ചെയ്ത് ജീവിക്കാൻ പരമാവധി ഞാൻ ശ്രമിക്കുന്നു. ഇസ്ലാം പഠിപ്പിക്കുന്നത് പ്രകാരം മുസ്ലിംകളല്ലാത്ത മാതാപിതാക്കളെ ഞാൻ സന്ദർശിക്കാറുണ്ട്. അവർക്ക് വേണ്ടതായ സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്യുന്നു.


 അദ്ദേഹം പറയുന്നുണ്ട് ഇസ്ലാമിലേക്ക്  വന്നതോടു കൂടിയാണ് ഇസ്ലാം വർഗീയതഉണർത്തുന്ന മതമല്ല എന്ന് എനിക്ക് മനസ്സിലാകുന്നത് എന്നും അദ്ദേഹം പറയുന്നു . 

Post a Comment

0Comments
Post a Comment (0)