https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ക്രിസ്ത്യൻ കുടുംബത്തിൽ നിന്നും ഇസ്ലാമിലേക്ക് താജുദ്ദീൻ, ഏപ്പിക്കാട്

RIGTHT WAY
0

 താജുദ്ദീൻ, ഏപ്പിക്കാട്


മലപ്പുറം ജില്ലയിലെ മേലാറ്റൂരിനടുത്തുള്ള ഏപ്പിക്കാട് എന്ന സ്ഥ ലത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് താജുദ്ദീൻ, ഏപ്പിക്കാട് ജനിച്ചത്.

 അദ്ദേഹം പറയുന്നുണ്ട്കൊച്ചു നാൾ മുതൽക്കെ ദുരിതം നിറഞ്ഞതായിരുന്നു എന്റെ ജീവിതം. ഇന്നെനിക്ക് വയസ്സ് പതിനെട്ട്. എന്റെ അമ്മയുടെ മുഖം എനിക്ക് ശരിക്ക് ഓർമയില്ല. ഇഷ്ടമില്ലാത്ത പെണ്ണിനെ കല്യാണം കഴിക്കേണ്ടി വന്ന എന്റെ അപ്പൻ അവരെ നിർദയം മർദ്ദിച്ചു. അതിനാൽ എന്റെ അമ്മ മാനസിക രോഗിയായി മാറുകയും താമസിയാതെ മരണപ്പെടു കയും ചെയ്തു. സ്വന്തം പിതാവിനെ കാണുമ്പോൾ മക്കൾ അടുത്തേക്ക് ഓടിച്ചെല്ലുകയാണ് ചെയ്യുക. എന്നാൽ ഞാൻ ഓടിയൊളിക്കുകയായിരു


അപ്പന്റെ ക്രൂരകൃത്യങ്ങൾ സഹിച്ച് ഒരിറ്റ് സ്നേഹത്തിനുവേണ്ടി ദാഹിച്ചിരിക്കുമ്പോഴാണ് രണ്ടാനമ്മ കടന്നുവന്നത്. അവരുടെ സ്നേഹം എന്റെ ബാലമനസ്സിന് ആശ്വാസം നൽകി. നഷ്ടപ്പെട്ട മാതൃസ്നേഹം അവർ എനിക്ക് പകർന്ന് തന്നു. പക്ഷെ, അത് അധിക കാലം നീണ്ടു നിന്നില്ല. മദ്യപനായ അപ്പൻ ആന്റിയെയും എന്നെയും കാരണമില്ലാതെ മർദ്ദിക്കാൻ തുടങ്ങി. മന്ത്രവാദത്തിലും കൂടോത്രത്തിലും കൈനോട്ടത്തി ലും വിശ്വസിച്ചിരുന്ന അപ്പൻ എന്നെയും ആന്റിയെയും അത്തരം നീ ചവൃത്തികൾക്ക് പ്രേരിപ്പിക്കും. എതിർത്താൽ കടുത്ത പീഡനങ്ങൾ സഹിക്കേണ്ടിവരും. “നിങ്ങൾ ഇരിക്കുന്നിടം മുടിയും. ദൈവത്തിന്റെഐശ്വര്യം ഈ വീട്ടിൽ ഉണ്ടാകില്ല എന്നിങ്ങനെ ഞങ്ങളെ ശപിക്കു കയും ആക്ഷേപിക്കുകയും ചെയ്യും. പ്രയാസങ്ങൾ സഹിച്ച് വർഷങ്ങൾ തള്ളിനീക്കി. കൗമാരത്തിലേക്ക് പ്രവേശിച്ചപ്പോൾ എനിക്കൊരൽപം ധൈര്യം കൈവന്നു. ഈ പീഡനങ്ങൾ സഹിച്ച് എന്തിന് വീട്ടിൽ തന്നെ കഴിയണം? അങ്ങനെ ഞാൻ വീടു വീട്ടിറങ്ങി.


അദ്ദേഹം പറയുന്നുണ്ട്  നാടുവിട്ട  ഞാൻ ഒരു മുസ്ലിം സഹോദരന്റെ കടയിൽ ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ സ്നേഹസമ്യണമായ പെരുമാ റ്റത്തിൽ ഞാൻ ആശ്വാസം കണ്ടെത്തി. കൂട്ടുകാരുമായി വഴക്കിടുമ്പോൾ, കുസൃതികൾ കാട്ടുമ്പോൾ, ദേഷ്യപ്പെട്ട് കടയിൽ നിന്നിറങ്ങിപ്പോകു മ്പോൾ അദ്ദേഹമെന്നെ സ്നേഹത്തോടെ ഉപദേശിക്കും. ജീവിതത്തിൽ സുഖം മാത്രമല്ല, കഷ്ടപ്പാടുകളും ദുരിതങ്ങളുമുണ്ടാകും. ഇവിടെ ദൈ വത്തെയോർത്ത് ' എല്ലാം സഹിച്ച് ഏകദൈവത്തിലും അവന്റെ ദൂതനി നിലുമെല്ലാം വിശ്വസിച്ച് സൽകർമങ്ങൾ ചെയ്ത് ജീവിച്ചാൽ പരലോ കത്ത് നിനക്ക് പ്രയാസരഹിതമായ, ആനന്ദത്തിന്റെ സ്വർഗീയാരാ മങ്ങളിൽ ജീവിക്കാമെന്ന് അദ്ദേഹം ഇടക്കിടെ എന്നെ ഓർമപ്പെടുത്തും. മുസ്ലിംകളുടെ നമസ്കാരം പോലുള്ള ആരാധനകളിലും മറ്റു വിശ്വാസ കാര്യങ്ങളിലുമെല്ലാം ഒരു പുതുമ ദർശിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു വെങ്കിലും ഇസ്ലാം മതം സ്വീകരിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തി ച്ചില്ല.


അദ്ദേഹം പറയുന്നുണ്ട്അങ്ങനെയിരിക്കെ ഒരു ദിവസം പുലർച്ചെ ഞാനൊരു സ്വപ്നം കണ്ടു. ഞാൻ ഇസ്ലാം മതം സ്വീകരിച്ചതായും പരലോകത്ത് എന്നെ ഹാജരാക്കുന്നതായും ദൈവത്തിന്റെ അടുത്ത് ഞാൻ ഇരിക്കുന്നതാ യുമായിരുന്നു ആ സ്വപ്നം. ദൈവത്തോട് സംസാരിക്കാൻ ഞാനൊ രുങ്ങവെ ഞെട്ടിയുണർന്നു. ഈ സ്വപ്നം എന്റെ മനസ്സിനെ വല്ലാ തെയുലച്ചുകളഞ്ഞു.


ഒരു ക്രിസ്ത്യാനിയായി മരിച്ചാൽ എനിക്ക് സ്വർഗം ലഭിക്കില്ല; മുസ് ലിമായി മരിക്കാത്തപക്ഷം നരകത്തിൽ പ്രവേശിക്കേണ്ടിവരും എന്ന ചിന്ത എന്റെയുള്ളിൽ വളർന്നു. അമ്മയില്ല. എങ്കിലും അപ്പനുണ്ട്. എന്നിട്ടും ഞാൻ അനാഥനായി ജീവിക്കുന്നു. സമുദായത്തിലെ ഒരാളും എന്നെ രക്ഷിക്കാനെത്തിയില്ല. അപ്പന്റെ പീഡനത്തിനെതിരു നിന്നില്ല. അഭയം നൽകിയതും സാന്ത്വനം നൽകിയതും ഒരു മുസ്ലിം സഹോ ദരൻ. അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചതാവട്ടെ അദ്ദേഹത്തിന്റെ വി ശ്വാസവും. എങ്കിൽ എന്തുകൊണ്ടും ആ വിശ്വാസം സ്വീകരിക്കൽ എന്റെ കടമയമാണ്. ഒടുവിൽ ഞാൻ ശാശ്വതരക്ഷയും നിത്യജീവനുംലഭിക്കാൻ വേണ്ടി ഇസ്ലാം സ്വീകരിച്ചു.


അദ്ദേഹം പറയുന്നുണ്ട് ഖുർആൻ പഠിക്കാൻ തുടങ്ങിയതോടെ ഇന്ന് കാണുന്ന ബൈബിൾ യഥാർത്ഥ ദൈവിക ഗ്രന്ഥമല്ലെന്നും ക്രിസ്തുമതത്തിന് അടിസ്ഥാനമില്ലെന്നും എനിക്ക് പരിപൂർണമായും ബോധ്യമായി. ക്രിസ് തുമതത്തിന്റെ അടിസ്ഥാനമായ ത്രിയേകത്വ സിദ്ധാന്തം വിശദീകരി ക്കാൻ സാധിക്കാത്ത, മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കാത്ത ഒന്നാ യി സുവിശേഷകർ തന്നെ സമ്മതിക്കുന്നു. എന്നാൽ ഇസ്ലാമിൽ അത്ത രം സങ്കീർണമായ ദൈവസങ്കൽപമില്ല. പെറ്റുവീഴുന്ന പിഞ്ചുകുഞ്ഞു പോലും പാപിയാണെന്ന വാദമില്ല. പൗരോഹിത്യമില്ല. പുരോഹിതനോട് തെറ്റുകൾ ഏറ്റുപറഞ്ഞാൽ പൊറുക്കപ്പെടുമെന്ന വിശ്വാസമില്ല. അത് പ്രകൃതിമതമാണ്. സാക്ഷാൽ ദൈവത്തിന്റെ മതമാണ്. ആ മതത്തി ന്റെ അനുയായിയാകുവാൻ ചെറുപ്പത്തിൽ തന്നെ എന്നെ അനുഗ്രഹിച്ച അല്ലാഹുവിന് സർവ്വസ്തുതിയും.

Post a Comment

0Comments
Post a Comment (0)