https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

ഹൈന്ദവ കുടുംബത്തിൽ നിന്ന്മു ഇസ്ലാമിലേക്ക് അഹ്മ്മദ് സമാൻ, മുപ്പത്തടം,

RIGTHT WAY
0

 മുഹമ്മദ് സമാൻ, മുപ്പത്തടം,


ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ചുവളർന്ന യുവാവാണ്മുഹമ്മദ് സമാൻ . അദ്ദേഹം  പറയുന്നുണ്ട് ഇസ്ലാംമതം സ്വീകരിക്കുവാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ പലതാണ്. അഥവാ അതിന്റെ ലളിതമായ വിശ്വാസാചാരങ്ങളും അയ ലളിതമായ കർമാനുഷ്ഠാനങ്ങളും സർവ്വവിധ ഉത്തമഗുണങ്ങളും ഉൾ ക്കൊള്ളുവാനുള്ള ആഹ്വാനവുമാണ്. കൂട്ടുകാർ വഴിയും വല്ലപ്പോഴും വായിക്കാൻ കിട്ടുന്ന ഇസ്ലാമിക പ്രസിദ്ധീകരണങ്ങൾ വഴിയുമാണ് ഞാ നിക്കാര്യങ്ങൾ മനസ്സിലാക്കിയത്. യുക്തിക്കും ബുദ്ധിക്കും ചരിത്രസത്യ ങ്ങൾക്കും നിരക്കാത്ത വിശ്വാസാചാരങ്ങൾ വെച്ചുപുലർത്തുന്ന ഹിന്ദു മതത്തെക്കാൾ എന്തുകൊണ്ടും ഇസ്ലാമാണ് ഉത്തമമായ മതം എന്ന് മനസ്സിലാക്കിയാണ് ഞാൻ ഇസ്ലാം ആശ്ലേഷിച്ചത്.


അദ്ദേഹം പറയുന്നുണ്ട്പുരാണങ്ങളിലെ ദേവലോകകഥകൾ ചെറുപ്പം മുതലെ എന്നെ അലോസരപ്പെടുത്തിയിരുന്നു. ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ അങ്കുരിപ്പിച്ചിരുന്നു. അസൂയയും കുശുമ്പും ശത്രുതയും വെച്ചുപുലർ ത്തുന്ന, വിഷയലമ്പടന്മാരായ ദേവന്മാരുടെയും മുനിമാരുടെയും ലോ കമാണ് പുരാണങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. മേനക നഗ്നനൃത്തം നടത്തി വിശ്വാമിത്രൻ തപസ്സിളക്കിയ കഥ വായനക്കാരിൽ കേൾക്കാ ത്തവരുണ്ടാകില്ല. ദൈവങ്ങൾ തമ്മിലുള്ള കുശുമ്പും വഴക്കുമായിരു ന്നു അതിന്റെ കാരണം. ദേവേന്ദ്രനും വിശ്വാമിത്ര ഭഗവാനും തമ്മിലു ള്ള മാനസികവൈരാഗ്യമാണ് മേനകയുടെ നഗ്നനൃത്തത്തിന് നിദാനം. ഹൈന്ദവക്ഷേത്രങ്ങളിലെ ഏറ്റവും മുഖ്യമായ പ്രതിഷ്ഠ ശ്രീകൃഷ്ണൻതാണെന്ന് പറയാം. മനുഷ്യരൂപത്തിൽ അവതരിച്ച ദൈവമായാണ് ഹിന്ദുക്കൾ ശ്രീകൃഷ്ണനെ മനസ്സിലാക്കുന്നത്. പൂർണ നഗ്നരായി യമുനയിൽ നീരാടുന്ന ഗോപസ്ത്രീകളുടെ വസ്ത്രങ്ങൾ അപഹരിച്ച് അരയാൽ കൊമ്പത്ത് കയറിയിരുന്ന്, ഓരോരുത്തരായി കരയിൽ കയറി വസ്ത്രം ചോദിച്ചാൽ തരാമെന്ന് പറയുകയും അവരെക്കൊണ്ട് അങ്ങ നെ ചെയ്യിപ്പിക്കുകയും ചെയ്ത ശ്രീകൃഷ്ണനെ ദൈവമെന്നല്ല ഒരു മഹാനായെങ്കിലും ഉൾക്കൊള്ളുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇങ്ങനെ അവതാരങ്ങളും ദേവന്മാരും മുനിമാരുമെല്ലാം ഒരു ശരാശരി മനു ഷ്യൻ പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ചെയ്തതായി പുരാണ ങ്ങൾ പറയുമ്പോൾ എങ്ങനെയാണ് അവരെ ആദരിക്കാനും ആരാധി ക്കാനും കഴിയുക?


മനുഷ്യജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യമെന്താണ ന്നും ഇസ്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഹൈന്ദവ വേദോപനി ഷത്തുകൾ ഈ വിഷയത്തിൽ വിരുദ്ധാശയങ്ങൾ പ്രകടമാക്കുന്നു. മരണാനന്തരം ഒരു ജീവിതമുണ്ടെന്നും ഐഹിക ജീവിതത്തിൽ സൽ കർമങ്ങൾ ചെയ്തവർ മരണാനന്തര ജീവിതത്തിൽ സ്വർഗീയ ജീവി തത്തിൽ സ്വർഗീയ സുഖമാസ്വദിക്കുമെന്നും ദുഷ്കർമികൾ അന്ധകാ രമയമായ നരകയാതനകൾ അനുഭവിക്കുമെന്നും വേദങ്ങൾ പഠിപ്പി ക്കുമ്പോൾ, പുണ്യകർമികൾ സ്വകർമഫലമായി ബ്രാഹ്മണനോ ക്ഷത്രി യനോ വൈശ്യനോ ആയി ജനിക്കുമെന്നും ദുഷ്കർമികൾ പന്നിയും പട്ടിയും ചണ്ഡാളനുമൊക്കെയായി ജനിക്കുമെന്നുമുള്ള പുനർജന്മസി ദ്ധാന്തം ഉപനിഷത്ത് പഠിപ്പിക്കുന്നു.


എന്നാൽ ഈ വിഷയത്തിൽ ഇസ്ലാം ഖണ്ഡിതമായ വിധി പറയു ന്നു. ഈ ലോകത്തിനും മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങൾ ക്കും ഒരന്ത്യമുണ്ട്. അതിനുശേഷം മനുഷ്യരുടെ ജീവിതകാല പ്രവർ ത്തനങ്ങളെ വിലയിരുത്തി ന്യായാന്യായങ്ങൾ ബോധ്യപ്പെടുത്തി യഥാ വിധി പ്രതിഫലം നൽകപ്പെടേണ്ടതിന് മനുഷ്യരെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടപ്പെടും. ന്യായാന്യായ വിചാരണയെയും അനന്തര നടപടി കളെയും കുറിച്ച് ഖുർആൻ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.


ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാരം നടത്തുന്നുവെന്ന് ഹിന്ദുമതം പഠിപ്പിക്കുന്നു. എന്നാൽ ഒരു രാജ്യത്തെയോ, ജനതയെയോ ഈ ഭൂമിയെയോ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ ഓരോ ഘടകത്തെയും സൃഷ്ടിക്കുകയും സംരക്ഷി ക്കുകയും നിയന്ത്രിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നവൻ അതുല്യപ്രഭാവനായ അല്ലാഹു മാത്രമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അവൻ അനാദിയും അനന്തനും സർവജ്ഞനുമാണ്. യാതൊരു പങ്കു കാരുമില്ലാത്തവനാണ്.


ഇസ്ലാമിക ദൈവവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ് തൗഹീദ് അഥവാ ഏകദൈവ വിശ്വാസം. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാ നിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പരാശക്തിയാണ് ദൈവം എന്ന് വിശ്വസിച്ചതുകൊണ്ട് മാത്രം തൗഹീദ് പൂർത്തിയാകുന്നില്ല. ദൈ വത്തിന്റെ എല്ലാ സവിശേഷതകളും അവകാശാധികാരങ്ങളും അവനു മാത്രം അവകാശപ്പെട്ടതാണെന്നും മറ്റാർക്കും അവയിൽ യാതൊരു പങ്കുമില്ലെന്നും വിശ്വസിക്കേണ്ടതുണ്ട്.


ദൈവത്തിന്റെ ഏകത്വത്തിലുള്ള ഈ ഊന്നലാണ് ഇതര മതങ്ങളെ അപേക്ഷിച്ച് ഇസ്ലാമിനുള്ള പ്രത്യേകതകളിൽ രപധാനപ്പെട്ടത്. അനേ കമനേകം ദേവീദേവന്മാരെ ആരാധിക്കുന്ന ഹിന്ദുമതത്തിൽ നിന്നും ഭിന്ന മായ ഈ ഏകദൈവാരാധന ഇന്നെന്റെ മനസ്സിന് നൽകുന്ന ആശ്വാസം അനിർവചനീയമാണ്.

അദ്ദേഹം  പറയുന്നുണ്ട്എനിക്ക് എല്ലാ സഹോദരങ്ങളോടും പറയാനുള്ള കാര്യം ഇതാണ്. അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും രക്ഷകർത്താവും പ്രപഞ്ചനി യന്താവുമായി അംഗീകരിക്കരുത്. നമ്മുടെ ആവശ്യനിർവഹണത്തിനും വിഷമങ്ങൾ പരിഹരിക്കുന്നതിനും കഴിവുള്ളവനായി അവനെ മാത്രമെ അംഗീകരിക്കാവൂ. ആപത്തുകളിൽ സഹായിക്കുന്നതിനും അദൃശ്യകാ ര്യങ്ങൾ അറിയുന്നതിനും അവന് മാത്രമെ കഴിയൂ. ആരാധനയുടെ ഇനത്തിൽപെട്ട സകല കർമങ്ങളും അല്ലാഹുവിന് മാത്രം അവകാ ശപ്പെട്ടതാണ്. അവനെയല്ലാതെ മറ്റാരെയും വിളിച്ച് പ്രാർത്ഥിക്കാൻ പാ ടില്ല. അവന്റെ വിധിയിലോ പ്രവർത്തനങ്ങളിലോ പങ്കാളികളായും സ്വാധീനം ചെലുത്താൻ കഴിവുള്ളവരായും മറ്റാരെയും സങ്കൽപിക്കാൻ പാടില്ല. അല്ലാഹുവിങ്കലേക്ക് മധ്യസ്ഥന്മാരെ സ്വീകരിക്കാൻ പാടില്ല.

Post a Comment

0Comments
Post a Comment (0)