ശഫീഖ്, ഇടുക്കി
ഇടുക്കി ജില്ലയിൽ ഒരു ഈഴവ കുടുംബത്തിൽ ഗോപിയുടെയും രാജമ്മയുടെയും മകനായി ജനിച്ച് ശഫീഖ് എന്തുകൊണ്ട് ഒരു ഈഴവനാ യി ജീവിക്കാൻ താൽപര്യപ്പെടുന്നില്ല എന്നത്, ശഫീഖ് എന്തുകൊണ്ട് ഒരു മുസ്ലിമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ വി വരിക്കേണ്ടതുണ്ട്. ഹൈന്ദവ സമുദായം, പല തട്ടുകളായി തിരിക്കപ്പെട്ട, ജാതീയതയിൽ ഊട്ടിയുറപ്പിക്കപ്പെട്ട ഒരു നിയമവ്യവസ്ഥയുടെ സന്തതി യാണ് എന്നു തന്നെ പറയാം. ചാതുർവർണ്യ വ്യവസ്ഥ മനുഷ്യരെ പല തട്ടിൽ നിർത്തി ആവശ്യ സന്ദർഭത്തിൽ മുതലെടുക്കാനുള്ള ഒരു ശാപ ഗ്രന്ഥ വ്യവസ്ഥിതിയായാണ് എന്റെ കഴിഞ്ഞുപോയ ജീവിതത്തിൽ ശഫീഖനു അനുഭവപ്പെട്ടത്. ശഫീഖ് ഈഴവനായാണ് വളർന്നതെങ്കിലും ക്ഷേത്രങ്ങളിലും മറ്റും ഭജന നടത്തുവാനായി പോയിരുന്നു. ഹൈന്ദവ ആചാരങ്ങളിൽ ഭജന എന്നത് ദേവാരാധനയുടെ അഥവാ പൂജയുടെ ഭാഗമാണ്. ഈ ഭജന നടത്തുന്നവൻ ഏത് കറുത്തവനായാലും വെളു ത്തവനായാലും ദൈവപൂജ നടത്തുന്ന വിശിഷ്ട വ്യക്തിയാകണം. പക്ഷേ, ക്ഷേത്രത്തിന്റെ മുറ്റത്ത് ഭജന നടത്തുമ്പോൾ പോലും ജാതീ യതയുടെ പേരിൽ ശഫീഖ് അനുഭവിച്ച അവഗണനകൾക്ക് ഇന്നത്തെ ഹൈന്ദവതാവാദികളുടെ തൊപ്പും തൊങ്ങലും വെച്ച് പ്രസംഗങ്ങൾ ഒരണുവോളം പരിഹാരമാകുന്നില്ല. ഇഷ്ടദേവതാപൂജ ഹൈന്ദവ സംസ് കാരത്തിന്റെ പ്രത്യേകതയാണെന്ന് പറയുന്നവർ, ആ ഇഷ്ടദേവനെ പൂജിക്കാനെത്തുന്ന ജനത്തെ തൊലിവെളുപ്പിന്റെയും കുലമഹിമയുടെയും അടിസ്ഥാനത്തിൽ പല തട്ടിൽ നിർത്തുന്നു എന്നത് എന്ത് ന്യായവാദം നടത്തിയാലും അംഗീകരിക്കാനാവുന്നില്ല. ഇങ്ങനെയുള്ള വ്യത്യസ്തമായ അനുഭവങ്ങൾ എന്തുകൊണ്ടും ശഫീഖ്നെ ചിന്തിപ്പിക്കുന്ന വയായിരുന്നു. സത്യത്തിൽ ഈ വിഗ്രഹങ്ങൾ ദൈവങ്ങളാണെങ്കിൽ അവ നൽകിയ കൽപനകളുടെ അടിസ്ഥാനത്തിലാണ് ഈ അസമത്വം നടക്കുന്നതെങ്കിൽ, ദൈവം എന്ത്? എങ്ങനെ? എന്നിത്യാദി ചോദ്യ ങ്ങളാൽ ശഫീഖ്ന്റെ ഹൃദയം കലുഷിതമായിരുന്നു.
അദ്ദേഹം പറയുന്നുണ്ട് ഒരുവേള ഞാനൊരു നിരീശ്വരവാദിയാകുമോ എന്നുവരെ ഭയപ്പെട്ടു. ഇങ്ങനെയുണ്ടായ ചിന്ത കൾ എന്നെ അന്ധവിശ്വാസത്തിന്റെയും അന്ധമായ അനുകരണത്തി ൻറയും കുടുക്കിൽ നിന്ന് മാറി, സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പി ച്ചിരുന്നു. മനുഷ്യരെ തുല്യ വീക്ഷണത്തിൽ കാണുന്ന, പരസ്പരം സാ ഹോദര്യവും സമത്വവും തുളുമ്പുന്ന ഒരു സമൂഹത്തെ വാർത്തെടു ക്കാനാവശ്യമായ സങ്കീർണ രഹിതമായ നിയമവ്യവസ്ഥിതിക്കായി ഞാൻ കൊതിച്ചിരുന്നു.
അങ്ങനെയുള്ള അവസരത്തിലാണ് ഒരു മുസ്ലിം സഹോദരൻ മുഖാ ന്തരം ഇസ്ലാമിനെ മനസ്സിലാക്കാൻ സാധിക്കുന്നത്. അദ്ദേഹം ഇസ്ലാ മിക വേദഗ്രന്ഥമായ ഖുർആൻ വചങ്ങളുദ്ധരിച്ച് ദൈവത്തിന്റെ ഗുണ വിശേഷങ്ങൾ കേൾപ്പിച്ചപ്പോൾ സത്യത്തിൽ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുകയായിരുന്നു. ഞാൻ എന്ത്? എന്തിന് പിറന്നു? എങ്ങോട്ട് ജീവിതം നയിക്കുന്നു? എന്നിത്യാദി ചോദ്യങ്ങൾക്ക് ആ ഗ്രന്ഥത്തിന് നൽകാനുണ്ടായിരുന്ന മറുപടി, എന്നെ അതിശയിപ്പിക്കുന്നവയായിരുന്നു. കാരണം ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ അതിന്റെ രൂപ ത്തിൽ തന്നെ കാണുകയും അതിന് തക്ക നിർദേശങ്ങളും അത്പാലി ക്കേണ്ട ആവശ്യകതയും പാലിച്ചാൽ ലഭിക്കുന്ന മോക്ഷവും ചർച്ച ചെയ്യു കയും ചെയ്യുന്ന ഒരു ഗ്രന്ഥം ഒരു ഹൈന്ദവ സംസ്കാരത്തിന്റെ വക്താ വിനെ സംബന്ധിച്ചിടത്തോളം കിട്ടാക്കനിയാണ്. കാരണം ഒരിക്കലും ഒന്നും തന്നെ മിണ്ടാത്ത കുറെ കൊഞ്ഞു വിഗ്രഹങ്ങളുടെ മുമ്പിൽ മനസ്സി ൻ വേവലാതികൾ തുറന്ന്, സമൂഹത്തിന്റെ ഒഴുക്കിനൊത്ത് ഒഴുകു ന്ന വെറുമൊരു പൊങ്ങുതടിയായി തീരുന്ന അവസ്ഥക്ക് പകരം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെങ്ങനെ ഉന്നത സൃഷ്ടിയാ കാം എന്ന് ഖുർആൻ പഠിപ്പിക്കുന്നു. അത് പ്രവാചകനിലൂടെ നടപ്പിൽ വരുത്തുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന് അവനെ മനസ്സിലാക്കാനും വേണ്ടത് ഒഴിവാക്കാനും വേണ്ടത് നടപ്പിൽവരുത്താനും ആവശ്യമായ ഉപദേശ നിർദേശങ്ങൾ അടങ്ങിയ ഗ്രന്ഥം ദൈവികമല്ലെന്ന് പറയാൻ ഒരു വിവേകിക്ക് സാധ്യമല്ല; അതുപോലെ അത്തരം ഉപദേശനിർദേശങ്ങളില്ലാത്ത, മനുഷ്യനെ അധമരിൽ അധമ നാക്കാൻ മാത്രം സഹായിക്കുന്നവയെ ദൈവികമെന്ന് അംഗീകരിക്കാ നും കഴിയില്ല. മനുഷ്യൻ കണ്ടുപിടിച്ച ആദ്യ സാങ്കേതിക മികവ് എന്ന് ശാസ്ത്രലോകം അംഗീകരിക്കുന്ന തീ, അഥവാ അഗ്നി ഒരു ഹൈന്ദവന് ദേവനാണ്. അതിനെ പൂജിക്കാം, സഹായം തേടാം, വിളിച്ചപേക്ഷിക്കാം. എന്താണിതിനർത്ഥം. ആ ദേവനെ മനുഷ്യൻ കണ്ടുപിടിച്ചെന്നാണോ? എങ്കിൽ പിന്നെ എന്തിനതിനോട് പ്രാർത്ഥിക്കുന്നു.
രാത സ്വതേജസാ മിശ്രയിതാരം ചന്ദ്രമ സംമഃ
(ഋഗ്വേദം: മണ്ഡലം 10: സൂക്തം 92).
“അഥവാ രാത്രിക്ക് സ്വപ്രകാശം നൽകുന്ന ചന്ദ്രനെ സ്തുതിക്കുന്നു. ഇത്തരം അബദ്ധങ്ങൾ ദൈവപ്രോക്തങ്ങളെന്ന് എങ്ങനെ ചിന്തി ക്കും? പക്ഷേ, ഞാൻ മനസ്സിലാക്കുന്ന ഇസ്ലാം എന്തുകൊണ്ടും അത ന്നതമാണ്. കാരണം ഇതേ പ്രതിഭാസത്തെതന്നെ വളരെ അന്യൂനമായി ഖുർആൻ പ്രതിപാദിക്കുന്നു. ശാസ്ത്രം അതിന്റെ തൊട്ടിലിൽ പോലും ആയിട്ടില്ലാത്ത സമയത്ത്, ചന്ദ്രൻ പ്രകാശം പ്രതിഫലിപ്പിക്കുന്ന ഒരു ഗോളം മാത്രമാണെന്നും ഇങ്ങനെയുള്ള പ്രാപഞ്ചിക രഹസ്യങ്ങൾ മനു ഷ്യർക്കുള്ള ദൃഷ്ടാന്തങ്ങളാണെന്നും യഥാർത്ഥത്തിൽ ഇവയുടെ സ്രഷ് ടാവായ നാഥനെയാണ് ആരാധിക്കേണ്ടതെന്നും പ്രതിപാദിക്കുന്ന ഗ്രന് ഥം ദൈവ ദൈവപ്രോക്തമല്ലെന്ന് എങ്ങനെ വാദിക്കും വസ്തുതകളു ടെ നിജസ്ഥിതി മനസ്സിലാക്കാൻ ഖുർആനിലെ 14-ാം അധ്യായം 24-ാം വാക്യം ധാരാളമായിരുന്നു. അതിപ്രകാരമാണ്.
“അല്ലാഹു എങ്ങനെ ഒരു ഉപമ പ്രയോഗിക്കുന്നുവെന്ന് നീ കണ്ടില്ലേ? പരിശുദ്ധ വചനം നല്ല ഒരു വൃക്ഷത്തെപോലെയാണ്. അതിന്റെ വേര് ഉറച്ചതാണ്. അതിന്റെ ശാഖകൾ ആകാശത്തിൽ ഉയർന്ന് നിൽക്കുന്നു മുണ്ട്. അതിന്റെ രക്ഷിതാവിന്റെ അനുമതിയാൽ എക്കാലത്തും അതി ൻ ഫലം അത് നൽകുകയായി. മനുഷ്യർക്കായി അല്ലാഹു ഉപമകൾ പ്രയോഗിക്കുകയാണ്. അവർ ഓർമിക്കുന്നതിനുവേണ്ടി. ഒരു ചീത്ത വചനത്തിന്റെ ഉപമ ചീത്തവൃക്ഷത്തെപ്പോലെയാണ്. ഭൂമിയുടെ ഉപരി തലത്തിലായി അത് പിഴുതിടപ്പെട്ടിരിക്കുന്നു. അതിന് ഒരടിയുറപ്പുമില്ല. വിശ്വാസികളെ ഉറപ്പുള്ള വചനത്താൽ ഇഹലോകത്തും പരലോകത്തും അല്ലാഹു ഉറപ്പിക്കും. അക്രമികളെ അല്ലാഹു വഴിപിഴവിൽ വിടുകയും ചെയ്യും" (14:24-27).ഇന്ന് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങൾ അംഗീകരിക്കുമ്പോൾ, (ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും പ്രാപ ഞ്ചിക മതത്തെ ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ സാഹോദാര്യത്തി ൻറെയും സമത്വത്തിന്റെയും നീതിയുടെയും പൂർണമായ നിയമനിർ ദേശങ്ങൾ സ്വമനസ്സാലെ ഉൾക്കൊള്ളാനും അതനുസരിച്ച് ജീവിക്കാനും സാധിക്കുന്നു. കാരണം സ്രഷ്ടാവിന് മാത്രമെ സൃഷ്ടികൾക്ക് ജീവി തനിർദേശങ്ങൾ നൽകാനാവൂ. യഥാർത്ഥ മതമായി ഞാൻ ഇസ്ലാമി നെ അംഗീകരിക്കുന്നതും അതുകൊണ്ടുതന്നെ എന്ന്അ ദ്ദേഹം പറയുന്നുണ്ട്,