ഷാജഹാൻ എസ്.വി, വട്ടിയൂർകാവ്
ജ്യോതിഷം, മാന്ത്രികം, എന്നിവയിൽ അചഞ്ചലമായ വിശ്വാസമു ള്ളവരാണ് ഇദ്ദേഹത്തിന്റെ കുടുംബക്കാർ, പിതൃക്കൾ മുതൽ നിരവധി പരദേവ തകളെയും ഉപദേവതകളെയും കുടിയിരുത്തിയിട്ടുള്ളതായി സങ്കൽപി ച്ചുകൊണ്ട് നിർമിച്ചിട്ടുള്ള അമ്പലങ്ങളും ആൽത്തറകളും അദ്ദേഹത്തിന്റെ കുടും ബത്തിലുണ്ട്. കുടുംബാംഗങ്ങൾ അവയെയെല്ലാം ഭക്തിയോടെ ആരാ ധിച്ചുവരികയും ചെയ്യുന്നു. പൊങ്കാലനിവേദ്യം, പായസനിവേദ്യം എന്നീ വഴിപാടുകൾ ദൈവ പ്രീതിക്കെന്നപേരിൽ നടത്തിവരുന്നു. ആണ്ടുകളി ൽ ചിലർ ദൈവാനുഗ്രഹം സിദ്ധിച്ചവർ എന്ന പേരിൽ ഉറഞ്ഞുതുള്ളു കയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഒരു യാഥാസ്ഥിതിക ഹൈന്ദവ കുടുംബത്തിൽ ജനിച്ചുവളർന്നവനാണ് അദ്ദേഹം . എന്നാൽ മേൽ സൂചി പ്പിച്ച കാര്യങ്ങളിൽ ഒന്നിലും തന്നെ അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. അദ്ദേഹം പറയുന്നുണ്ട് പൂജാകർമങ്ങളിലും ആഘോഷപരിപാടികളിലും ഞാൻ പങ്കെടുക്കാറില്ല. അത്തരം സന്ദർഭങ്ങളിൽ ഞാൻ വീട്ടിൽ നിന്നും മാറിനിൽക്കുമായിരുന്നു. മാത്രവുമല്ല, ഹൈന്ദവവേദങ്ങളിൽ പോലും ദൈവം ഏകനാണെന്ന് വ്യക്തമാക്കിയിട്ടുള്ളപ്പോൾ ഇത്തരം ആരാധനാരീതികൾ യഥാർഥ ദൈവത്തോടുള്ള നിന്ദയല്ലേ എന്ന് കുടുംബാംഗങ്ങളോട് ഞാൻ ചോദി ക്കാറുമുണ്ട്.
എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നു മാത്രമല്ല, ഗുരുത്വം കെട്ടവൻ, കുലദ്രോഹി, തലതിരിഞ്ഞവൻ തുടങ്ങിയ ബഹുമതികൾ എനിക്കു നൽകുകയും പുറമെ "ഇവൻ ഒരിക്കലും നന്നാവുകയില്ല' എന്ന്എന്നെ ആശീർവദിക്കുകയും ചെയ്തു. അങ്ങനെ എന്റെ കുടുംബ ത്തിൽ ഒരു നിഷേധിയായിട്ടാണ് ഞാൻ കഴിഞ്ഞുവന്നിരുന്നത്. എനിക്ക് ഓർമവെച്ച നാൾ മുതൽ സ്വയം ചിന്തിക്കുവാൻ തുടങ്ങിയ നാൾമുതൽ -ഇതായിരുന്നു എന്റെ സ്ഥിതി.
സങ്കൽപ ദൈവങ്ങളെയും മനുഷ്യനിർമിതമായ (വിഗ്രഹ) ദൈവങ്ങ ളെയും ആരാധിക്കുന്നതും ആ ദൈവങ്ങൾക്ക് ഭക്ഷണം നൽകുന്നതു മെല്ലാം അബദ്ധജഡിലങ്ങളായ പ്രവൃത്തികളാണെന്നുള്ള എന്റെ അഭി പ്രായം ഒറ്റപ്പെട്ട ശബ്ദമായിരുന്നു. ദൈവം ഏകനാണെന്ന് പ്രഖ്യാപന വും ബഹുദൈവാരാധനയ്ക്കുള്ള പ്രേരണയും ഹിന്ദുമതത്തിൽ കാണു ന്നു. ഇത് വിരോധാഭാസമല്ലേ? “ഏകം സത്' എന്നാൽ ദൈവം ഏകനാ ണ്, അവനാണ് സത്യദൈവം എന്നാണർഥം. ഈ പ്രപ ത്തിൻറ സ്രഷ്ടാവും പരിപാലകനുമായ അവൻ മാത്രമെ ദൈവമായുള്ളൂ എന്ന് ഇത് വ്യക്തമാക്കുന്നു. ഭഗവത്ഗീത 10-ാം അധ്യായം 20-ാം വാക്യത്തിൽ ഇപ്രകാരം സൂചിപ്പിക്കുന്നു.
അഹമാത്മാ ഗൂഢാകേശ
സർവ്വഭൂതാശയ സ്ഥിതഃ
അഹമാദിശ്ച മധ്യാം
ഭൂതാനാമന്ത ഏവ ച
“സർവ ചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്നവനും ആദി, മധ്യം, അന്ത്യം എന്നീ ത്രികാലങ്ങളും ഞാനാകുന്നു. ഇത് നമുക്ക് മനസ്സിലാ ക്കിത്തരുന്നത് ദൈവം ഏകനാണെന്നല്ലേ? സർവ ചരാചരങ്ങളെയും സൃഷ്ടിച്ചവൻ അവൻ മാത്രമാണ് ആരാധനക്ക് അർഹൻ. അവനെ മാത്രമെ ആരാധിക്കുവാൻ പാടുള്ളൂ.
ബഹുദൈവാരാധകരുടെയിടയിൽ ആചരിക്കപ്പെടുന്ന പല ദൈവങ്ങ ളും ബാഹ്യമായ അവതാരങ്ങളാണ് എന്നാണ് ഹൈന്ദവപുരാണങ്ങളു ടെ വെളിപ്പെടുത്തൽ, ആ പുരാണങ്ങളെ വിശ്വസിക്കുന്നവരോട് ചോദി ക്കട്ടെ, ദൈവങ്ങൾ പല രൂപങ്ങളിലും പല പേരുകളിലും അവതരിക്കേ ണ്ടതിന്റെ ആവശ്യകത എന്താണ്? അതിന്റെ പിന്നിലുള്ള ഉദ്ദേശ്യമെ ന്ത്? മനുഷ്യന്റെ പ്രഛന്നവേഷത്തേക്കാൾ തരംതാഴ്ന്ന പ്രക്രിയയല്ലേ ഈ ബാഹ്യാവതാരങ്ങൾ എന്ന ചോദ്യത്തിന് അതിന്റെ പ്രചാരകന്മാ രോ വിശ്വാസികളോ ഉത്തരം നൽകുമോ? ഓരോ ദൈവത്തിന്റെയും അവതാരങ്ങളെപ്പറ്റി വർണിക്കുന്ന ഹൈന്ദവപുരാണങ്ങളിൽ തന്നെ ചില അവതാരങ്ങൾ അധാർമിക പ്രവൃത്തികൾ നടത്തിയതായ സംഭവങ്ങൾ കാണാൻ കഴിയും. ശത്രുസംഹാരം- ശത്രുനിഗ്രഹം എന്നീ പേരു കളിൽ അവതാരങ്ങൾ മനുഷ്യനോട് യുദ്ധം ചെയ്യുകയും മനുഷ്യരെ കൊല്ലുകയും ചെയ്തിട്ടുള്ളതായി ഹിന്ദു പുരാണങ്ങൾ പ്രതിപാദിക്കു ന്നുണ്ട്. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് ദൈവം യുദ്ധം ചെ കയോ? എങ്കിൽ ആ ദൈവം മനുഷ്യനെക്കാൾ ദുർബലനല്ലേ?
പരമശിവൻ എല്ലാറ്റിന്റെയും അധിപൻ എത്ര ഭാര്യമാരുടെ ഭർ ത്താവാണ് സ്ത്രീകളെ ഭാര്യമാരായി സ്വീകരിച്ചതിന് പുറമെ വി വിന്റെ മോഹിനി വേഷത്തിൽ മയങ്ങി സ്വവർഗരതി നടത്തിയ ശിവൻ... ഈ സ്വഭാവക്കാരോ ദൈവങ്ങൾ? ഈ ആശയം ഉൾക്കൊണ്ട് മനുഷ്യൻ പ്രവർത്തിച്ചാൽ മാനവരാശിയുടെ നില എന്താകും? വിഷ്ണുവിൻറ കാര്യം അതിലും പരിതാപകരമാണ്. പത്ത് അവതാരങ്ങൾ. എണ്ണിയാ ലൊടുങ്ങാത്ത വിക്രിയകൾ. അവിശ്വസനീയമായ സംഭവപരമ്പരകൾ. അതിൽ ഒരു അവതാരമായ രാമൻ ഇപ്പോൾ സജീവമാണല്ലോ. പുത്രകാ മേഷ്ടിയാഗത്താൽ ദശരഥന് ലഭിച്ച നാലുമക്കളിൽ ഒന്ന് മാത്രം എങ്ങ നെ ദൈവമായി മറ്റു മൂന്ന് പുത്രന്മാർക്കും ദൈവികതയില്ലാത്തതിന് കാരണമെന്ത്? ദശരഥൻ യാഗം നടത്താൻ കാരണം തന്നെ തന്റെ വന് ധ്യതയെ മറക്കാനായിരുന്നില്ലേ? ഹൈന്ദവ വേദങ്ങളെപ്പറ്റിയും അവരു ടെ ദൈവങ്ങളെപ്പറ്റിയും വിമർശിക്കുകയല്ല ഞാൻ ചെയ്യുന്നത്. എന്റെ സാമാന്യ ബുദ്ധിയിൽ ഉദിച്ച ചില കാര്യങ്ങൾ മാത്രം ഇവിടെ സൂചിപ്പിച്ചു വെന്നേയുള്ളൂ. മനുഷ്യന്റെ ചിന്താശക്തിയെ വെല്ലുവിളിച്ചുകൊണ്ട് അവന്റെ മനസ്സിന്റെ ഉള്ളറകളിൽ അന്ധവിശ്വാസത്തിന്റെയും അനാ ചാരങ്ങളുടെയും വിഷവിത്തുകൾ ശേഖരിച്ചുവെച്ച് അവനെ അറിവി ൻ പ്രകാശം ലഭിക്കാത്ത അവസ്ഥയിൽ ചൂഷണം ചെയ്യുവാനുള്ള ആര്യസന്ദേശങ്ങളും ആര്യന്മാരുടെ സ്വാർഥതായവുമാണിതിന് പിന്നിൽ എന്നുള്ള സത്യം തിരിച്ചറിഞ്ഞതിനാലാണ് ഞാൻ ഹിന്ദുത്വം കയ്യൊഴിഞ്ഞത്.
1400 വർഷങ്ങൾക്കുമുമ്പ് പ്രവാചകൻ ഖന നൽകപ്പെട്ട വിശുദ്ധ ഖുർആൻ വഴി മാർഗദർശനം അവതരിപ്പിച്ച് അല്ലാഹു അവന്റെ സൃഷ് ടികളോട് കാരുണ്യവും ദയയുമുള്ളവനാണെന്ന് വ്യക്തമായി മനസ്സി ലാക്കാൻ സാധിക്കും. മദ്യവും മയക്കുമരുന്നുകളും മറ്റ് ലഹരി പദാർഥ ങ്ങളും മനുഷ്യനെ നശിപ്പിക്കുമെന്നതിനാൽ അവയെ ഇസ്ലാം ഹറാ മായി പ്രഖ്യാപിച്ചു; വ്യഭിചാരം നിഷിദ്ധമാണെന്നറിയിച്ചു; എല്ലാം മനു ഷ്യസമൂഹത്തിന്റെ നന്മക്കുവേണ്ടി.
മദ്യവും കഞ്ചാവും ശിവന്റെ ഇഷ്ട വസ്തുക്കളായിരുന്നു. അതുകൊണ്ടല്ലേ കഞ്ചാവിന് ശിവമൂലി എന്ന ഓമനപ്പേര് ലഭിച്ചത്. മദ്യ മദിരാക്ഷി-മാദക കഥകൾ ഹൈന്ദവ പുരാണങ്ങളിൽ കാണാൻ കഴി യും. ദൈവങ്ങളുടെ വകയായ ഇത്തരം വിക്രിയകളെ വിശ്വസിക്കുവാ നും അംഗീകരിക്കാനും എനിക്ക് സാധ്യമല്ല. ആയതിനാലാണ് ഏക ദൈവമായ അല്ലാഹുവാണ് സർവ ചരാചരങ്ങളുടെയും സ്രഷ്ടാവും പരിപാലകനും എന്ന സത്യം കണ്ടെത്താൻ ഞാൻ പരിശ്രമിച്ചത്. ആ പരിശ്രമത്തിൽ ഞാൻ വിജയിച്ചിരിക്കുകയാണ്. ഇസ്ലാം സത്യമാണ്. ഇസ്ലാം സ്നേഹമാണ്. സ്രഷ്ടാവും രക്ഷിതാവും നാഥനുമായ അല്ലാ ഹുവിനെ എപ്രകാരം ആരാധിക്കണമെന്നും അവന്റെ കൽപനകൾ എന്തെല്ലാമാണെന്നും നമ്മെ പഠിപ്പിക്കുവാൻ അവന്റെ ശ്രേഷ്ഠദാസ നായ മുഹമ്മദ് നബിയെ നമ്മിൽനിന്നുതന്നെ തെരഞ്ഞെടുത്ത അല്ലാ ഹുവിന്റെ നീതിബോധം അതുല്യമാണ്. അവന്റെ റസൂൽ പഠിപ്പിച്ചു തന്ന മാർഗത്തിലൂടെ അവനെ ആരാധിക്കുകയും അവനിൽ വിശ്വസി ക്കുകയും ചെയ്യാം. ഇതുവരെയും അല്ലാഹുവിനെ അറിയാത്തവർ അറി യാൻ ശ്രമിക്കട്ടെ! ശ്രമിക്കുന്നവർക്ക് അവൻ നല്ലത് വരുത്തട്ടെ. എന്നും അദ്ദേഹം പറഞ്ഞു നിർത്തുന്നു .