https://blogger.googleusercontent.com/img/a/AVvXsEiNEOq7n41JBPrRAlCuKrXU1xe6nAd2e-75_CmFm37uwnVN5wVODLO3DAzF9-AgBrl_MyDdZmMrP19Cbu1LTcTDM7hyF2it2cry9PWSz43InC5M-0_mbsJHMpKmjFLAIKcIoRAFZtkNnulfyXh-RUPsERCtdCbTF272qDh5knNRKzxodWWKt5y0KYbf4-g=s720

16=MEDICINE

RIGTHT WAY
1 minute read
0


                 MEDICINE 

                         വൈദ്യ ശാസ്ത്രം

       ഒരു രോഗിയെ പരിചരിക്കുക, രോഗനിർണയം , രോഗനിർണയം , പ്രതിരോധം , ചികിത്സ , അവരുടെ പരിക്കിന്റെയോ രോഗത്തിന്റെയോ ശമനം , അവരുടെ ആരോഗ്യം മെച്ചപ്പെടുത്തൽ എന്നിവ കൈകാര്യം ചെയ്യുന്നതിൻറെ ശാസ്ത്രമാണ്  വൈദ്യശാസ്ത്രം .                

തേൻ 

തേനീച്ചകളും മറ്റ് ചില തേനീച്ചകളും ചേർന്ന് നിർമ്മിക്കുന്ന മധുരവും വിസ്കോസ് ഉള്ളതുമായ ഒരു ഭക്ഷണ പദാർത്ഥമാണ് തേൻ . തേനീച്ച വ്യത്യസ്ത ഇനങ്ങളില് പെട്ട പുഷ്പങ്ങളുടെയും ഫലങ്ങളുടെയും നീര് സ്വംശീകരിക്കുകയും തൽഫലമായി അവയുടെ ശരീരത്തിനകത്ത് തേൻ ഉടലെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ രൂപം കൊള്ളുന്ന തേൻ അവയുടെ കൂട്ടിലെ അറകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. തേനീച്ചയുടെ ഉതരത്തിൽ നിന്നാണ് തേൻ വരുന്നതെന്ന യാഥാർഥ്യം ഏതാനും നൂറ്റാണ്ടുകൾക്ക് മുന്പാണ് മനുഷ്യന് മനസ്സിലാക്കാൻ സാധിച്ചത്.എന്നാൽ ഈ വസ്തുത 1400വർഷങ്ങൾക്ക് മുൻപ് പരിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു.

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ 

النحل (69)


പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്‍റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.

തേനിന് ശമനഗുണവും വിഷാണുനാശക ഗുണവും ഉണ്ടെന്ന വസ്തുത ഇന്ന്   ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.മുറിവ് ഉണങ്ങുന്നതിനായി രണ്ടാം ലോകമഹാ യുദ്ധത്തിൽ റഷ്യക്കാർ തേൻ ഉപയോഗിച്ചിരുന്നു.തേൻ ഉപയോഗിക്കുമ്പോൾ മുറിവ് ഈർപ്പവസ്ഥ നിലനിർത്തുകയും, വ്രണിതകലകളെ (Scar tissues ) പൂർണ്ണമായി നശിപ്പിക്കുകയും ചെയ്യുന്നു.  തേനിന്റെ സാന്ദ്രതകാരണം ഫങ്കസോ,രോഗാണുക്കളോ മുറിവിൽ ബാധിക്കുകയില്ല. ഏതെങ്കിലും ഒരു ചെടിയിൽ നിന്നുള്ള അലർജിമൂലം ബുദ്ദിമുട്ടുന്ന ഒരാൾക്ക് അതെ ചെടിയിൽനിന്നുള്ള തേൻ കുടിക്കാൻ കൊടുക്കുകയാണെങ്കിൽ ആ അലര്ജിക്കുള്ള പ്രതിരോധ ശേഷി അയാളിൽ വളർന്നുവരുന്നതായി കാണാം. ഫ്രക്ടോസ് (Fructose ) എന്ന പഞ്ചസാരയും ജീവകം കെ യും തേനിൽ ദാരാളമായി അടങ്ങിയിരിക്കുന്നു.തേനിനെകുറിച്ചും അതിന്റെ ഉത്ഭവം, ഔഷധഗുണങ്ങൾ എന്നിവയെ കുറിച്ചുമെല്ലാം പരിശുദ്ധ ഖുർആൻ മാനവ സമൂഹത്തിന് നൽകുന്ന വിവരണം പ്രസ്തുത ഗ്രന്ഥം   അവതരിപ്പിക്കപ്പെട്ട കാലത്തെ അറിവിനേക്കാൾ എത്രയോ ഉന്നതമാണ്.





Post a Comment

0Comments
Post a Comment (0)